Tuesday, February 27, 2018

വേദാന്തത്തിന്റെ ആവശ്യകത!!!

വേദാന്തം---വേദത്തിന്റെ  അഥവാ ജ്ഞാനത്തിന്റെ അവസാനം  എന്നർത്ഥം  അവസാനം മനസ്സിലാകുന്നത് ഒന്ന് മാത്രമേ ഉള്ളൂ. എന്നാണ് .അ. ത് തന്നെ  യാണ്  രണ്ടല്ലാത്തത് എന്ന അർത്ഥം വരുന്ന അദ്വൈതം.
            പക്ഷെ ഭൗതിക ജീവിതം ദ്വൈത ബദ്ധമാണ്. ഇവിടെ ഞാൻ എന്നും ,നീ എന്നും എന്റെ എന്നും നിന്റെ എന്നുമുള്ള അർത്ഥ സംപൂർണ്ണമായ വാക്കുകൾ ജീവിത വ്യവഹാരത്തിന് അത്യാവശ്യമാണ്. അതായത് ഞാൻ മാത്രമേ ഉള്ളൂ എന്ന സത്യം അംഗീകരിക്കുകയും ഭൗതികവ്യവഹാരത്തിൽ അന്യത്വം എന്നിൽ തന്നെ ആരോപിച്ച് കഴിയുകയും വേണം. കുറച്ചു പ്രയാസമുള്ള കാര്യമാണ്.
     എന്നാൽ ഭൗതിക ജീവിതത്തിൽ ആവശ്യ'മില്ലാത്ത ഈ അദ്വൈതം എന്തിന് വെറുതെ പ്രസംഗിച്ചു നടക്കുന്നു? എന്ന ചോദ്യം ഉയരാം. എന്നാൽ ഭൗതിക ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള ഒന്നാണ് അദ്വൈതം എന്ന് തെളിയിക്കാം. കാമ ക്രോധങ്ങളെ ത്യജിക്കാൻ വേദാന്തം അഥവാ അദ്വൈതം വലിയ ഒരു സഹായമാണ്. എങ്ങിനെ?

1. നാം നടന്നു പോകുന്നു നേരെ എതിരിൽ ഒരാൾ വരുന്നു അയാൾ നമ്മുടെ ദേഹത്ത് ശക്തിയായി മുട്ടി കടന്നു പോകുന്നു. നമുക്ക് ദേഷ്യം വരുന്നു. അപ്പോൾ അന്തരംഗ ത്തിൽ ഇരുന്ന് ആ ജ്ഞാനസ്വ
രൂപൻ ഉപദേശിക്കുന്നു. ആ കടന്നു പോയവൻ നീ തന്നെ മറ്റൊരു ശരീരത്തിൽ ഇരിക്കുന്നതാണ്. അപ്പോൾ നീ നിന്നോട് തന്നെയല്ലേ ദേഷ്യപ്പെടുന്നത്? ഈ ചിന്ത നമ്മുടെ ക്രോധത്തെ കുറയ്ക്കുന്നു. ഈ അവസ്ഥ തുടർന്നാൽ നമുക്ക് ക്രോധ മേ ഉണ്ടാകില്ല

2. ഒരാൾ ധനികൻ വില കൂടിയ വീടും വാഹനവും സുന്ദരിയായ ഭാര്യയുമായി സൂഖമായി കഴിയുന്നു. അയാളാണ് എങ്കിൽ തന്നേക്കാൾ യോഗ്യത കുറഞ്ഞ വനും എന്ന് ഞാൻ ധരിക്കുകയും ചെയ്യുന്നു. അസൂയ ഉടലെടുക്കുന്നു. ജ്ഞാനസ്വരൂപൻ ഉള്ളിലിരുന്നു മന്ത്രിക്കുന്നു. അയാൾ എന്ന് പറയുന്നതും നീ തന്നെ മറ്റൊരു ശരീരത്തിൽ ഇരിക്കുന്നതല്ലേ? സത്യത്തിൽ നീ തന്നെയല്ലേ വില കൂടിയ കാറും വീടും സുന്ദരിയായ ഭാര്യയേയും ഒക്കെ അനുഭവിക്കുന്നത്? നീ അഥവാ ഞാൻ മാത്രമല്ലേ ഉള്ളു? അപ്പോൾ നീ അസൂയപ്പെടുന്നത് നിന്നോട് തന്നെയല്ലേ? ഇതിൽപരം വിഡ്ഢിത്തം വേറെ ഉണ്ടോ? അതോടെ എന്റെ അസൂയയ്ക്കും കുറവ് വരുന്നു. ഈ ചിന്ത ശീലമായാൽ കാമം ക്രോധം അസൂയ  ദർപ്പം  മുതലായവ ഒഴിഞ്ഞ് സാത്വികഭാവം മാത്രമുള്ള മനുഷ്യനായി ഞാൻ മാറുന്നു. ഒരു യഥാർത്ഥ ബ്രാഹ്മണനാകുന്നു.   'ചിന്തിക്കുക.

No comments:

Post a Comment