Wednesday, February 28, 2018

 മുതിര്‍ന്ന പൗരന്മാര്‍ക്ക്  സുരക്ഷയ്ക്കായി പോലീസിനെ വേഗത്തില്‍ ബന്ധപ്പെടാന്‍  ഹോട്ട് ലൈന്‍ സംവിധാനം സ്റ്റേഷനുകളില്‍ ആരംഭിക്കണമെന്ന്  സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലാ  സ്റ്റേഷനില്‍ ബി എസ് എന്‍ എല്‍ സഹകരണത്തോടെ ഹോട്ട് ലൈന്‍  ആരംഭിച്ചിരുന്നു. ഇത് ഏറെ ഗുണകരമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് മറ്റ് സ്ഥലങ്ങളിലും ഇത് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
ഫോണ്‍നമ്പര്‍ ഡയല്‍ ചെയ്യാതെതന്നെ ലാന്‍ഡ് ഫോണിലെ റീസീവര്‍ പത്ത് സെക്കന്റ് നേരം എടുത്തുമാറ്റിയാല്‍  ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേയ്ക്ക് സ്വമേധയാ  കോള്‍ ലഭിക്കത്തക്കവിധമാണ് ഹോട്ട് ലൈന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.  സാധാരണ ഒരു ലോക്കല്‍ കോളിന് ചിലവാകുന്ന തുക മാത്രമേ ഇത്തരത്തിലുള്ള ഹോട്ട് ലൈന്‍ സേവനത്തിനും ഈടാക്കുന്നുള്ളൂ 

No comments:

Post a Comment