ആരോഗ്യജീവിതത്തിനു വെല്ലുവിളിയുയർത്തുന്ന വില്ലന്റെ റോളാണ് മധുരത്തിനുള്ളത്. സൂക്രോസാണ് (പഞ്ചസാര)ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പട്ടി എന്നിവയിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ.
പ്രായമേറിയവർ മധുരം കുറയ്ക്കണം
പ്രായപൂർത്തിയായവർക്ക് ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. പ്രായമേറിയവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അധികം മധുരം അവർക്ക് ആവശ്യമില്ല.
പഞ്ചസാര ശീലിപ്പിക്കേണ്ട
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ചേർത്തു ശീലിപ്പിക്കരുത്. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെ കിട്ടും. മധുരപലഹാരങ്ങളാണല്ലോ ഈ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും 20 -25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
പഞ്ചസാര സൈഡ് ഡിഷ് അല്ല
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. കുഞ്ഞുപ്രായത്തിൽത്തന്നെ എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുത്താൽ പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാര കൊടുക്കുന്നതിനു പകരം ചട്ണിയോ കടലക്കറിയോ നല്കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി കൊടുത്തു പഠിപ്പിക്കാതിരിക്കുക എന്നതു പ്രധാനം.
കൽക്കണ്ടം പഞ്ചസാര തന്നെ
ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി നല്കാം. കല്ക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.
അമിതഭാരം അപകടം
അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗീരണം ചെയ്യുന്നതതിന്റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല.
കൗമാരം കരുതലോടെ...
കൗമാരപ്രായത്തിലുള്ളവർക്കു ദിവസം 50 ഗ്രാം വരെ (10 ടീ സ്പൂണ്) പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോൾ അത്രയും കഴിക്കണം എന്നു നിർദേശിക്കാറില്ല. ഇപ്പോൾ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്. കൗമാരക്കാർ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങൾ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. പലപ്പോഴും ഷാർജ ഷേക്കിലും മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാം അമിതഭാരത്തിനും ട്രൈ ഗ്ലിസറൈഡിന്റെ തോതും വർധിക്കുന്നതിനും ഇടയാക്കും. കൊളസ്ട്രോളിന്റെ അത്രയുമില്ലെങ്കിലും ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന(റിസ്ക് ഫാക്ടർ) ഘടകങ്ങളിലൊന്നാണ് ട്രൈഗ്ലിസറൈഡ്.
വിവരങ്ങൾ: ഡോ. അനിതാമോഹൻ

No comments:
Post a Comment