ആനന്ദയോഗം.
പൗരാണിക കാലത്ത് ഋഷി മുനിമാർ, തങ്ങളുടെ ശിഷ്യന്മാരുടെ വിദ്യാഭ്യാസ യോഗ്യത പരീക്ഷിയ്ക്കാനായി ജനക മഹാരാജാവിന്റെ അടുത്ത് അയയ്ക്കുക പതിവായിരുന്നു. ആനന്ദയോഗ സാധനയിലൂടെ ആത്മീയതയുടെ പരമോന്നത ശ്രേണിയിലെത്തിയ , ജനക മഹാരാജാവിനേക്കാൾ വലിയ ഒരു ബ്രഹ്മജ്ഞാനിയും അക്കാലത്തു ജീവിച്ചിരുന്നില്ല. രാജ്യഭരണത്തിലും പ്രജാക്ഷേമ പ്രവർത്തനങ്ങളിലും മുഴുകിയിരുന്ന ഗൃഹസ്ഥാശ്രമിയായിരുന്ന ജനക മഹാരാജാവിന്, തന്റെ തിരക്കുപിടിച്ച ജീവിതത്തിലും , ഈശ്വരനെ ദൈനം ദിന ജീവിതത്തോട് കൂടി കുട്ടി ചേർക്കുന്ന ആനന്ദയോഗ (ഇതി മാർഗം ) സാധനയി ലൂടെ ജീവന്മുക്താവസ്ഥയും ആത്മീയതയുടെ പരമോന്നത സ്ഥാനവും കൈവരിയ്ക്കാമെങ്കിൽ, ഇന്നത്തെ ഒരു സാധാരണ ഗൃഹസ്ഥനും ആത്മീയതയുടെ ഔന്നത്യങ്ങൾ കീഴടക്കി, ജീവന്മുക്താവസ്ഥ കൈവരിയ്ക്കാൻ കഴിയുമെന്ന് എന്റെ സത്ഗുരുദേവൻ പരംസംത് ശ്രി. യശ്പാൽ ജി മഹാരാജ് പറയാറുണ്ട്. .
ആനന്ദയോഗത്തിൽ സാധനയുടെ മുഴുവൻ ഉത്തരവാദത്വവും ഗുരുവിൽ നിക്ഷിപ്തമാണ്. മുനി അഷ്ടാവക്രന്റെ കാലം മുതൽ ഗുരുപരമ്പരകൾ ഈ ദൗത്യം പൂർണ്ണമായും ഏറ്റെടുത്തിരുന്നു. ഗുരു സ്വന്തം ആധ്യാത്മിക ശക്തിയാൽ സാധകനായ തന്റെ ശിഷ്യനെ ആത്മീയാനന്ദം നേടുവാൻ സഹായിയ്ക്കുന്നു. ഒരിയ്ക്കൽ ആത്മീയാനന്ദം അനുഭവിയ്ക്കാൻ ഇടവരുന്ന സാധകന് ലൌകിക സുഖങ്ങളിൽ നിന്നും തന്റെ ശ്രദ്ധ തിരിയ്ക്കുവാനും കൂടുതൽ കൂടുതൽ സാധനയിൽ മുഴുകുവാനുമുള്ള അഭിവാഞ്ഛ ഉണ്ടാകുന്നു. അനുഭവത്തിലൂടെ ആത്മീയാനന്ദത്തെ ലൗകികസുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാധകന് ലൌകിക സുഖങ്ങൾ തുലോം തുച്ഛമായി തോന്നുകയും അതിനോടുള്ള പ്രതിപക്തി കുറയുകയും ചെയ്യുന്നു.
അഖിൽ ഭാരത് സന്ത് മത് സത്‌സംഗ് ന്റെ സ്ഥാപകനായ പരം സന്ത് മഹാത്മാ ശ്രീ യശ്പാൽജി മഹാരാജ് (പൂജ്യ ഭായ് സാഹബ് ജി ) ലക്ഷ്യമിട്ടത്,സാധാരണക്കാരനായ ഒരു ഗൃഹസ്ഥൻ പോലും, ലൌകിക കർമ്മങ്ങളിൽ മുഴുകി നിത്യകർമ്മങ്ങൾ നടത്തുന്നതിനിടയിലും ദിവസം മുഴുവൻ ( 24മണിക്കൂർ ) ഈശ്വരസ്മരണയിലുടെ ആധ്യാത്മികതയുടെ പരമോന്നത സ്ഥാനം പ്രാപിച്ചു ഈശ്വരനിൽ ലയിച്ചു ജീവന്മുക്താവസ്ഥ പ്രാപിയ്ക്കുക എന്നതാണ്.
ravindran nair

No comments:
Post a Comment