Thursday, March 22, 2018

സ്വാമി അഭയാനന്ദ
ഉപനിഷത്തിലൂടെ 109
Friday 23 March 2018 2:05 am IST
സത്‌സ്വഭാവിയായ യുവാവ് വേണ്ടത്ര ശാസ്ത്രജ്ഞാനം നേടി ജാഗരൂകനായി കര്‍മ്മങ്ങളെ വേണ്ടവിധം ചെയ്യുകയും വേണം. നല്ല ഉറപ്പുള്ളവനും ശക്തിയുള്ളവനും എല്ലാവിധ സമ്പത്തും ഭൂമിയുടെ ആധിപത്യം ഉള്ളയാളാകണം. ഇങ്ങനെയുള്ള ആളിന്റെ ആനന്ദമാണ് മനുഷ്യ ആനന്ദം എന്നുപറയുന്നത്. എല്ലാവിധത്തിലുള്ള പുരോഗതിയേയും കൈവരിച്ച ഒരാളുടെ ആനന്ദത്തെയാണ് ഒരു മനുഷ്യ ആനന്ദം എന്ന അളവില്‍ പറഞ്ഞിരിക്കുന്നത്.
തൈത്തീരിയോപനിഷത്ത്-26
സൈഷാനന്ദസ്യ മീമാംസാ ഭവതി
ബ്രഹ്മമാകുന്ന ആനന്ദത്തിന് ഇനി പറയുന്നതായ നിരൂപണമുണ്ട്. ആനന്ദത്തെ ഇങ്ങനെ വിചാരം ചെയ്യാം.
യുവാസ്യാത് സാധുയുവാ ധ്യായകഃ ആശിഷ്‌ഠോ ദൃഢിഷ്‌ഠോ
ബലിഷ്ഠഃ തസ്യേയം പൃഥിവീ സര്‍വ്വാ വിത്തസ്യ പൂര്‍ണ്ണാസ്യാത് സ ഏകോ മാനുഷഃ ആനന്ദഃ
യുവാവും സാധുവായ ചെറുപ്പക്കാരനും വേദാദ്ധ്യയനം ചെയ്തവനും ഏറ്റവും വേഗം കാര്യങ്ങള്‍ ചെയ്യുവാന്‍ ജാഗ്രതയുള്ളവനും നല്ല ദൃഢതയുള്ളവനും ബലിഷ്ഠനും സമ്പല്‍സമൃദ്ധമായ ഭൂമിയുള്ളവനുമായിരിക്കുന്നത് ഒരു മാനുഷ ആനന്ദമാകുന്നു.
സത്‌സ്വഭാവിയായ യുവാവ് വേണ്ടത്ര ശാസ്ത്രജ്ഞാനം നേടി ജാഗരൂകനായി കര്‍മ്മങ്ങളെ വേണ്ടവിധം ചെയ്യുകയും വേണം. നല്ല ഉറപ്പുള്ളവനും ശക്തിയുള്ളവനും എല്ലാവിധ സമ്പത്തും ഭൂമിയുടെ ആധിപത്യം ഉള്ളയാളാകണം. ഇങ്ങനെയുള്ള ആളിന്റെ ആനന്ദമാണ്  മനുഷ്യ ആനന്ദം എന്നുപറയുന്നത്. എല്ലാവിധത്തിലുള്ള പുരോഗതിയേയും കൈവരിച്ച ഒരാളുടെ ആനന്ദത്തെയാണ് ഒരു മനുഷ്യ ആനന്ദം എന്ന അളവില്‍ പറഞ്ഞിരിക്കുന്നത്.
തേയേ ശതം മാനുഷാ 
ആനന്ദാഃ സ ഏകോ
മനുഷ്യഗന്ധര്‍വ്വാണാമാനന്ദഃ 
ശ്രോത്രിയസ്യചാകാമഹതസ്യ
തേയേ ശതം മനുഷ്യഗന്ധര്‍വ്വാണാമാനന്ദാഃ സ ഏകോ
ദേവഗന്ധര്‍വ്വാണാമാനന്ദഃ 
ശ്രോതിയസ്യ ചാകാമഹതസ്യ
തേയേ ശതം ദേവഗന്ധര്‍വ്വാണാമാനന്ദാഃ സ ഏകഃ പിതൃണാം
ചിരലോകലോകാനാമാനന്ദഃ ശ്രോതിയസ്യ ചാകാമഹതസ്യ
100 മാനുഷ ആനന്ദങ്ങള്‍ ചേര്‍ന്നാല്‍ മനുഷ്യഗന്ധര്‍വ്വന്മാരുടെ ഒരു ആനന്ദമായി. ഇത് കാമനകളാല്‍ വലയാത്ത ശ്രോത്രിയന്റെയും ആനന്ദമാണ്. 100 മനുഷ്യഗന്ധര്‍വ്വന്‍ ആനന്ദം ദേവഗന്ധര്‍വ്വന്മാരുടെ ഒരു ആനന്ദമാകുന്നു. കാമത്തില്‍പ്പെട്ടുഴലാത്ത ശ്രോത്രിയന്റേയും ആനന്ദമാണിത്. 100 ദേവഗന്ധര്‍വ്വ ആനന്ദം വളരെക്കാലം നിലനില്‍ക്കുന്ന ലോകത്തോടുകൂടിയ പിതൃക്കളുടെ ഒരു ആനന്ദമാകുന്നു. കാമഹതനല്ലാത്ത ശ്രോത്രിയന്റേയും ആനന്ദമാണിത്.
തേയോശതം പിതൃണാം 
ചിരലോകലോകാനാമാനന്ദാഃ
സ ഏക ആ ജാനജാനാം ദേവാനാമാനന്ദഃ ശ്രോത്രിയസ്യ
ചാകാമഹതസ്യ തേയേ ശതമാജാനജാനാം ദേവാനാമാനന്ദാഃ
സ ഏകഃ കര്‍മ്മദേവാനാം ദേവാനാമാനന്ദഃ യേ കര്‍മ്മണാ
ദേവാന പിയന്തി, ശ്രോത്രിയസ്യ ചാകാമഹതസ്യ
പിതൃക്കളുടെ 100 ആനന്ദങ്ങള്‍ ദേവലോകത്ത് ജനിച്ച ദേവന്മാരുടെ ഒരു ആനന്ദമാണ്. കാമത്തിന്റെ പിടിയില്‍ പെടാത്ത ശ്രോത്രിയന്റേയും ആനന്ദമാണിത്. ദേവന്മാരുടെ 100 ആനന്ദങ്ങള്‍ കര്‍മ്മംകൊണ്ട് ദേവന്മാരെ പ്രാപിക്കുന്ന കര്‍മ്മദേവന്‍മാരുടെ ഒരു ആനന്ദമാണ്. കാമത്തില്‍ കുടുങ്ങാത്ത ശ്രോത്രിയന്റെയും ആനന്ദമാണ് ഇത്.
തേ യേ ഇതം കര്‍മ്മദേവാനാം 
ദേവാനാമാനന്ദാഃ സ ഏകോ
ദേവാനാമാനന്ദാഃ ശ്രോത്രിയസ്യചാകാമഹതസ്യ തേ യേ ശതം
ദേവാനാമാനന്ദാഃ സ ഏക ഇന്ദ്രസ്യാനന്ദഃ ശ്രോത്രിയസ്യ ചാകാമഹതസ്യ
കര്‍മ്മദേവന്മാരുടെ 100 ആനന്ദങ്ങള്‍ ദേവന്മാരുടെ ഒരു ആനന്ദമാണ്. കാമഹതനല്ലാത്ത ശ്രോത്രിയന്റെയും ആനന്ദമാണ്. ആ ദേവന്മാരുടെ 100 ആനന്ദങ്ങള്‍ ഇന്ദ്രന്റെ, ഒരു ആനന്ദമാണ്. കാമലേശം പോലുമില്ലാത്ത ശ്രോത്രിയന്റെയും ആനന്ദമാകുന്നു.
തേയേ ശതമിന്ദ്രാസ്യാനന്ദാഃ സ
 ഏകോബൃഹസ്പതേതനന്ദഃ
ശ്രോത്രിയസ്യ ചാകാമഹസ്യെ 
തേയേ ശതം ബൃഹസ്വതേരാനന്ദാഃ
സ ഏകഃ പ്രജാപതേരാനന്ദഃ 
ശ്രോത്രിയസ്യചാകാമഹതസ്യ
ആനന്ദഃ ശ്രോത്രിയസ്യ ചാകാമഹതസ്യ
ഇന്ദ്രന്റെ 100 ആനന്ദങ്ങള്‍ ബൃഹസ്പതിയുടെ ഒരു ആനന്ദമാണ്. കാമഹതനല്ലാത്ത ശ്രോത്രിയനും അതുതന്നെ. ബൃഹസ്പതിയുടെ 100 ആനന്ദങ്ങള്‍ പ്രജാപതിയുടെ ഒരു ആനന്ദമാണ്. കാമനയ്ക്ക് വശംവദനാവാത്ത ശ്രോത്രിയന്റെയും.
പ്രജാപതിയുടെ 100 ആനന്ദങ്ങള്‍ ബ്രഹ്മാവിന്റെ ഒരു ആനന്ദമാണ്. കാമഹതനല്ലാത്ത ശ്രോത്രിയന്റേയും ആനന്ദമാണത്.
ശരിയായ ആനന്ദത്തിന്റെ ശ്രേഷ്ഠതയെ എടുത്തു കാണിച്ചുതരുവാനാണ് ആനന്ദത്തിന്റെ വിവിധ പടികള്‍ അഥവാ ഘടകങ്ങള്‍ ഇവിടെ പറഞ്ഞത്. ലൗകികവും ആദ്ധ്യാത്മികവുമായ നേട്ടങ്ങളോടെയുള്ള മനുഷ്യ ആനന്ദം എത്ര നിസ്സാരമാണ്. അത് ബ്രഹ്മാനന്ദത്തിന്റെ ചെറുതരിപോലുമാകുന്നില്ല. കാമനകളാല്‍ ഹതനല്ലാത്ത ശ്രോത്രിയന് എല്ലാ ആനന്ദവും അനുഭവിക്കാനാകുന്നു എന്നതും ശ്രദ്ധേയമാണ്.
മനുഷ്യരില്‍നിന്ന് ഗന്ധര്‍വന്മാരായവര്‍ മനുഷ്യഗന്ധര്‍വന്മാര്‍. ദേവലോക ഗന്ധര്‍വ്വന്മാര്‍ ദേവഗന്ധര്‍വ്വന്മാരാണ്. മനുഷ്യലോകത്തേക്കാള്‍ വളരെക്കാലം വസിക്കുന്നതിനാല്‍ പിതൃക്കളെ ചിരലോകര്‍ എന്നുപറയുന്നു. സ്മൃതി പ്രകാരം കര്‍മ്മമനുഷ്ഠിച്ച് ദേവന്മാരായവര്‍ ആജാനജദേവന്മാര്‍. വൈദിക കര്‍മ്മങ്ങള്‍ ചെയ്ത് ദേവലോകത്തെത്തിയവര്‍ കര്‍മ്മദേവന്മാര്‍. ദേവന്മാരുടെ അധിപനാണ് ഇന്ദ്രന്‍.  ദേവന്മാരുടെ ആചാര്യനാണ് ബൃഹസ്പതി. മൂന്നുലോകവും ശരീരമായിട്ടുള്ള വിരാട്ട് ആണ് പ്രജാപതി. ഹിരണ്യഗര്‍ഭനാണ് ബ്രഹ്മാവ്. ആത്മാനന്ദത്തില്‍ നിറഞ്ഞിരിക്കുന്ന ശ്രോത്രിയനായ ഒരാള്‍ക്ക് ഇവരുടെ എല്ലാം ആനന്ദം ലഭിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

No comments:

Post a Comment