Monday, March 26, 2018

💐ഭഗവത് ഗീത 💐

ഗീതാധ്യാനം - ശ്ലോകം 5


वसुदेवसुतं देवं कंसचाणूरमर्दनम् ।
देवकीपरमानन्दं कृष्णं वन्दे जगद्गुरुम् ॥ ५॥

വസുദേവസുതം ദേവം കംസചാണൂരമർദ്ദനം ।
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥

I salute Lord Krishna, the world teacher, son of Vasudeva, the destroyer of Kamsa and Chanura, the supreme bliss of Devaki.

Note :

ഈ ശ്ലോകത്തിൽ ഭഗവാൻ കൃഷ്ണൻറെ മാഹാത്മ്യം വീണ്ടും എടുത്തു പറഞ്ഞിരിക്കുന്നു. വസുദേവരുടെ പുത്രൻ വാസുദേവനായികൊണ്ട് അമ്മയായ ദേവകിക്കു പരമാനന്ദം പ്രദാനം ചെയ്തവനാണ് ഭഗവാൻ. ദുഷ്ടരായ കംസന്റെയും ചാണൂരന്റെയും അന്തകനായികൊണ്ട് അധർമ്മത്തെ ഹനിച്ചു ധർമത്തെ പുനഃ സ്ഥാപനം ചെയ്തു ഈ പ്രപഞ്ചത്തിൽ മുഴുവൻ അദ്ദേഹം ശാന്തി പ്രദാനം ചെയ്തു.

മഹാഭാരത യുദ്ധഭൂമിയിൽ വെച്ച് അരുളി ചെയ്യപ്പെട്ടതായിരുന്നിട്ടും യുദ്ധം കഴിഞ്ഞു യുഗങ്ങൾക്കിപ്പുറത്തും നിത്യനൂതനമായി , അനശ്വരമായി ഭഗവത് ഗീത നിലകൊള്ളുന്നുവെങ്കിൽ ആ ജ്ഞാനം പ്രദാനം ചെയ്ത സാക്ഷാൽ ജഗദ്ഗുരു ആയ ഭഗവാൻ കൃഷ്ണനെ ഞാൻ നമസ്കരിക്കുന്നു.

🌺വൈഷ്ണവം🌺

This is the combined venture of a group of friends for spreading Bhagavat Gita to maximum number of people including children. Join hands and feel free to forward to as many beautiful souls.

🙏🏻 Om Namo Bhagavate Vasudevaya 🙏🏻

No comments:

Post a Comment