അസുരന്മാർ പാർവതിയുടെ മാനത്തിന് വില പറയുന്ന നേരത്ത് പാർവതി ശിവനോട് ചോദിക്കുന്നു,
"അങ്ങേയ്ക്ക് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ? എന്തുകൊണ്ട് അവരോടു യൂദ്ധം ചെയ്യുന്നില്ല ?"
ശിവൻ : " നിങ്ങൾ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് എപ്പോഴും ഒരു പുരുഷനെ ആശ്രയിക്കേണ്ടി വരുന്നത് ? എന്തുകൊണ്ട് നിങ്ങൾക്ക് സ്വയം നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ല ?
അന്നും തന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന കാളിയെ തിരിച്ചറിയാത്ത പാർവതി സങ്കടപ്പെടുകയും , ഒടുവിൽ അസുരന്മാർ യുദ്ധത്തിന് വരികയും,
"നാരി നീയാണോ എന്നോട് എതിർക്കാൻ വരുന്നത്?? നാരി എന്നാൽ പുരുഷന്റെ കിടക്കറയിലെ അലങ്കാരം മാത്രമാണ് എന്ന് പറയുകയും ചെയ്യുന്നു"
കോപം കൊണ്ട പാർവതിയിൽ നിന്നും അവളറിയാതെ അന്തർമുഖിയായ കാളി രൂപംകൊള്ളുകയും , അസുരന്മാരെയൊക്കെയും വധിച്ച് മുന്നേറുന്നു. ആ അവസരത്തിൽ, രക്താസുരനെ വധിച്ചാൽ ഓരോ തുള്ളി രക്തത്തിൽ നിന്നും ഓരോ രക്താസുരൻ ഉടലെടുക്കും എന്നതിനാൽ കാളി രക്തം മുഴുവനും പാനം ചെയ്യുകയും , ഒടുവിൽ അവളുടെ യുക്തി പ്രവർത്തന രഹിതമാകയാൽ, സ്വന്തം സേനയെ പോലും വധിക്കാൻ തുടങ്ങവേ; ഒടുവിൽ കോപം ശമിപ്പിക്കാൻ ശിവൻ സ്വയം തറയിൽ ശയിച്ചു കൊടുക്കുകയും, ശിവന്റെ മാറിടത്തിൽ ആഞ്ഞു ചവിട്ടുന്ന കാളിയിൽ പത്നി ധർമ്മം ഉണരുകയും, പാർവതിയിലേക്ക് രൂപ ഭാവം സംഭവിക്കുകയും ചെയ്യുന്നു.....
ഒടുവിൽ കുറ്റഭാരത്താൽ പാർവതി ശിവനോട് ചോദിക്കുന്നു
" എനിക്കായ് എന്തിനു അങ്ങ് ഭൂമിയിൽ ശയിച്ചു, എന്തിനു എന്നെ കൊണ്ട് ഇത്രയും വല്യ പാപം ചെയ്യിച്ചൂ?
ശിവൻ ഇപ്രകാരം ഉത്തരം നൽകി ;
" ലോകത്തിന് മുന്നിൽ നീ ശിവനെ പാദത്താൽ പ്രഹരിച്ചവൾ ആകാം,
പക്ഷെ എനിക്ക് നീ സ്ത്രീകൾക്ക് പുതിയ മാനം നൽകിയവളാണ്,
പുരുഷനില്ലാതെയും മാനത്തിനായി പോരാടാമെന്നു തെളിയിച്ചവളാണ്,
നിന്നിൽ ഞാൻ അഭിമാനിക്കുന്നു !
ആയതുകൊണ്ട് തന്നെ മറ്റു ദൈവീക സങ്കല്പങ്ങളെക്കാൾ ഏറ്റവും മഹത്വമുള്ള സങ്കല്പം...
ശിവോഹം....
ഭാരത സ്ത്രീ ഒരേ സമയം ശക്തിസ്വരൂപിണി ആയും മാതൃഭാവത്തിലും ഭാരതീയ സംസ്കാരത്തിൽ ആരാധിക്കപ്പെടുന്ന സംസ്കാരമാണിത് പറഞ്ഞ് വന്നത് ആധുനിക ഫെമിനിസം എന്ന പദം ഭാരതീയ സംസ്കാരത്തിൽ നിന്നും ഇനിയും ഒരുപാട് പഠിക്കേണ്ടി ഇരിക്കുന്നു.

No comments:
Post a Comment