നമ്മളിൽ അഹങ്കാരം അസാരം വർദ്ധിക്കുകയും അവയാൽ നാം മറ്റുള്ളവർക്ക് ഉപദ്രവവും ദോഷവും ചെയ്യുന്ന സമയത്ത് അതിനെ യഥാസമയം ഭഗവാൻ തന്നെ, കാളിയന്റെ ഫണങളെ ചവിട്ടി താഴ്ത്തിയതുപോൽ, ഏതെങ്കിലും വിധത്തിൽ ഉന്മൂലനം ചെയ്യും. പക്ഷേ ഇത് എല്ലാവരിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. തന്റെ പ്രിയപ്പെട്ട ഭക്തന്മാരിൽ മാത്രം, അവരെ നേർവഴിക്കു കൊണ്ട് വരാൻ, ഭഗവാൻ വേണ്ടതു ചെയ്യും. ഏതുപോലെ എന്നാൽ നന്നായി പഠിക്കുന്ന കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവരെ നേർവഴിക്കു കൊണ്ട് വരാൻ അദ്ധ്യാപകർ കടുത്ത ശിക്ഷ കൊടുക്കുമായിരുന്നു( ഇന്നല്ല-പണ്ടുകാലത്ത്). താന്തോന്നികളെ ശിക്ഷിച്ചു കാര്യമില്ലാത്തതിനാൽ ഒന്നും ചെയ്യില്ല. അവരുടെ നാശം കാലക്രമേണ സ്വയം സംഭവിച്ചു കൊള്ളും.
No comments:
Post a Comment