Saturday, March 24, 2018

ഗംഗാ ദേവി ഏല്പിച്ചു പോയ കുമാരൻ കഴിവുറ്റ ഒരു യോദ്ധാവും ബുദ്ധിമാനും സത്യത്തിനും ധർമ്മത്തിനും വിലകൽപ്പിക്കുന്ന നല്ല ഒരു വ്യക്തിയും ആണ് എന്ന് മനസ്സിലാക്കി ശാന്തനു സന്തോഷിച്ചു. പതിനാറു വർഷം തന്നിൽനിന്നും അകന്നു നില്ക്കേണ്ടി വന്ന അവനെ ശാന്തനു തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചു ..
ഒരിക്കൽ അയൽ രാജ്യമായ ശാൽവ രാജ്യം അപ്രതീക്ഷിതമായി ഹസ്തിനപുരി ആക്രമിക്കാൻ എത്തി .. അടുത്ത കാലത്ത് നടന്നിരുന്ന യുദ്ധങ്ങൾ കാരണം ഹസ്തിനപുരിയുടെ സൈന്യം ദുർബലമായിരുന്നു എന്ന് മനസ്സിലാക്കിയാണ് അവർ അപ്രതീക്ഷിതമായ ഈ നീക്കം നടത്തിയത് . ഈ യുദ്ധം ജയിക്കാൻ നമ്മുടെ സൈന്യത്തിന് ആവില്ല എന്ന് മന്ത്രിമാർ ശാന്തനുവിനെ അറിയിച്ചു .തന്റെ രാജ്യം ശത്രുക്കൾ പിടിച്ചടക്കുമോ എന്ന് അദ്ദേഹം ഭയപെട്ടു.
പക്ഷെ ഈ അവസരത്തിൽ തന്റെ പിതാവിനെ സഹായിക്കേണ്ടത് തന്റെ കർത്തവ്യമാണ് എന്ന് മനസ്സിലാക്കിയ ദേവവ്രതൻ അദ്ദേഹത്തോട് പറഞ്ഞു . ഞാൻ സംരക്ഷിക്കും ഈ രാജ്യത്തെ, അച്ഛൻ ഒന്നും ഓർത്തു വിഷമിക്കേണ്ട കാര്യം ഇല്ല. പക്ഷെ അത് യുദ്ധം കണ്ടിട്ടില്ലാത്ത ഒരു ബാലന്റെ പൊള്ള വാഗ്ദാനമായി മാത്രമാണ് കൊട്ടാരത്തിലെ അംഗങ്ങൾ കണ്ടത്. ശാന്തനു തന്റെ മകന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയിലായി ..
പക്ഷെ ശൽവ രാജ്യത്തിൻറെ സൈന്യത്തെ ദേവവ്രതൻ ഒറ്റയ്ക്ക് നേരിട്ടു.. അപ്രതീക്ഷിതമായ ആക്രമണത്തെ ചെറുക്കാൻ ഹസ്തിനപുരിക്ക് ശക്തിയില്ലാ എന്ന് വിചാരിച്ച ശത്രുക്കൾക്ക് തെറ്റി .. ദേവവ്രതൻ തന്റെ ഗുരു പരശുരാമൻ പഠിപ്പിച്ച അസ്ത്രവിദ്യകൾ പ്രയോഗിച്ചു ..ചിലർ അഗ്നിക്കിരയായി ...ചിലരെ കൊടുംകാറ്റു സൃഷ്ടിച്ചു ആണ് അവൻ നേരിട്ടത് ..അനേകം പേർ അവന്റെ ശരവർഷമേറ്റ് മരിച്ചു വീണു ..അങ്ങനെ ദേവവ്രതൻ ഒറ്റയ്ക്ക് യുദ്ധം ചെയ്തു ശത്രു സൈന്യത്തെ തോല്പിച്ചു...ഒടുവിൽ അഹങ്കാരത്തോടെ ആക്രമിക്കാൻ വന്ന ശാൽവ രാജകുമാരൻ മാത്രമാണ് ശേഷിച്ചത് .. രാജകുമാരനെ ബന്ധനസ്ഥനാക്കി ശാന്തനുവിനു മുൻപിൽ എത്തിച്ചു.
ദേവവ്രതൻ ഒറ്റയ്ക്ക് യുദ്ധം ചെയ്തു ജയിച്ച വിവരം കാട്ടു തീ പോലെ നാടെങ്ങും പരന്നു.
കൊട്ടാരത്തിലെ മന്ത്രിയും മറ്റു ആളുകളും ശത്രുവിന്റെ മകൻ ശത്രു തന്നെയാണെന്നും അതുകൊണ്ട് ശൽവ രാജകുമാരന് വധശിക്ഷ നല്കണം എന്നും പറഞ്ഞു. പക്ഷെ ദേവവ്രതൻ പറഞ്ഞത് ശത്രുക്കളെ കൊല്ലുന്നതു വഴി ശത്രുത അവസാനിക്കുകയില്ല എന്നും മറിച്ച് ശത്രുത വർധിക്കുകയെ ഉള്ളു ..അത് കൊണ്ട് ശത്രുത അവസാനിപ്പിക്കാൻ ഏറ്റവും നല്ലത് ശത്രുവിനെ മിത്രമാക്കുന്നതാണ്.. അതിനാൽ ശൽവ രാജകുമാരന് മാപ്പ് നല്കി തിരിച്ചു അയക്കണമെന്നും ശൽവ രാജ്യവുമായി സൌഹൃദം സ്ഥാപിക്കണം എന്നും ആണ്. ശാന്തനു അപ്രകാരം തന്നെ ചെയ്തു.
വർഷങ്ങൾക്കു ശേഷം കുമാരൻ ഒരു യുവാവായി മാറി ..ശാന്തനു ദേവവ്രതനെ യുവരാജാവായി പ്രഖ്യാപിച്ചു.
*മഹാഭാരതം കഥാരൂപത്തിൽ-4*
🔅🔅🔅🔅🔅🔅🔅🔅🔅🔅
ഒരിക്കൽ യമുനാനദിയുടെ തീരത്ത് നായാട്ടിനു പോയ ശാന്തനു അവിടെ ദശരാജന്റെ പുത്രി സത്യവതിയെ കണ്ടു .അതി സുന്ദരിയായ അവളെ വിവാഹം കഴിച്ചു മഹാറാണിയാക്കിയാൽ കൊള്ളാം എന്ന് ആഗ്രഹം തോന്നി ..ഉടൻ തന്നെ അവളോട്‌ ശാന്തനു വിവാഹ അഭ്യർത്ഥന നടത്തി ..അവളുടെ പിതാവ് സമ്മതിക്കുകയാണെങ്കിൽ അവൾക്കും സമ്മതം ആണെന്ന് അവൾ രാജാവിനോട് പറഞ്ഞു ...ശാന്തനു വേഗം തന്നെ ദശരാജനെ ചെന്ന് കണ്ടു തന്റെ ആഗ്രഹം അറിയിച്ചു ..സത്യവതിയിൽ ഉണ്ടാകുന്ന പുത്രനെ ഹസ്തനപുരിയുടെ രാജാവാക്കാം എന്ന് ശാന്തനു വാക്ക് നൽകുകയാണെങ്കിൽ മാത്രമേ വിവാഹത്തിനു സമ്മതിക്കുകയുള്ളൂ എന്ന് ദശരാജൻ പറഞ്ഞു ..
ഇത് കേട്ട ശാന്തനുവിനു നിരാശയും ദേഷ്യവും ഒരു പോലെ വന്നു ..ശാന്തനു ദശരാജനോട് പറഞ്ഞു ... അത് സാധ്യമല്ല ..എന്റെ മകൻ ദേവവ്രതനെ എന്റെ കാല ശേഷം രാജാവാക്കാം എന്ന് നേരത്തെ തന്നെ തീരുമാനിച്ചു പോയതാണ് അത് കൊണ്ട് സത്യവതിയെ വേറെ ഏതെങ്കിലും രാജാവിന്‌ വിവാഹം ചെയ്തു കൊടുത്തോളൂ ...
എന്നിട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി.
പക്ഷെ ശാന്തനുവിനു സത്യവതിയെ മറക്കാൻ കഴിഞ്ഞില്ല .ശാന്തനു തുടർന്നുള്ള ദിവസങ്ങളിൽ വളരെ അസ്വസ്ഥനായി കാണപെട്ടു.. അദ്ദേഹം പതിവായി യമുനാ നദീ തീരത്ത് പോയി സായാഹ്നം വരെ സത്യവതിയെ രഹസ്യമായി നോക്കി നിന്നു ...തന്റെ പിതാവിനെ അസ്വസ്ഥനായി കണ്ട ദേവവ്രതൻ അദ്ദേഹത്തോട് അതിന്റെ കാരണം തിരക്കിയെങ്കിലും ശാന്തനു അത് പറഞ്ഞില്ല ..തുടർന്ന് ദേവവ്രതൻ ശാന്തനുവിന്റെ തേരാളിയിൽ നിന്നും കാരണം മനസ്സിലാക്കുകയും ഉടൻ തന്നെ ദശരാജന്റെ അടുക്കൽ ചെന്ന് തന്റെ പിതാവിനു വേണ്ടി സംസാരിച്ചു.
ദേവവ്രതൻ പറഞ്ഞു....അച്ഛൻ അതിനു സമ്മതിക്കാതിരുന്നതു എന്നെ നേരത്തെ തന്നെ യുവരാജവക്കിയത് കൊണ്ടാണ് ...എന്നോട് എങ്ങനെ ഇനി അത് കഴിയില്ല എന്ന് പറയും എന്ന് കരുതിയാണ് അദ്ദേഹം തന്റെ ആഗ്രഹം അടക്കാൻ ശ്രമിക്കുന്നത് .. പക്ഷെ..ഇപ്പോൾ ഞാൻ പറയുന്നു സത്യവതിയുടെ മൂത്ത പുത്രനെ അച്ഛന് ശേഷം രാജാവായി ഞാൻ വാഴിക്കും ..
പക്ഷെ ദശരാജൻ ഇതിനെ നേരിട്ടത് ഇങ്ങനെയായിരുന്നു ..
ശാന്തനുവിനു ദേവവ്രതൻ രാജാവാകുന്നത് തടയാൻ അവകാശം ഇല്ലാത്തത് പോലെ തന്നെ ദേവവ്രതന്റെ പുത്രൻ രാജാവാകുന്നത് തടയാൻ ദേവവ്രതനും അവകാശം ഇല്ല ...അങ്ങനെ ഇരിക്കെ ഇനി ഭാവിയിൽ ദേവവ്രതന്റെ മകൻ രാജ്യാവകാശം ചോദിച്ചു വന്നാൽ എന്ത് ചെയ്യും ?
ദേവവ്രതന്റെ ഉത്തരം ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു ...
അതെ ദശരാജൻ പറഞ്ഞത് ശരിയാണ്‌ ...ദേവവ്രതന് തന്റെ പുത്രൻ രാജാവകുന്നത് തടയാൻ അവകാശം ഇല്ല... പക്ഷെ പുത്രൻ വേണ്ട എന്ന് വെക്കാനുള്ള അവകാശം ഉണ്ടെന്നും അത് കൊണ്ട് ...ദേവവ്രതൻ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി ജീവിക്കും എന്ന് ശപഥം ചെയ്തു.
അതിനു ശേഷം ധഷരാജൻ സത്യവതിയെ ദേവവ്രതനോടൊപ്പം ശാന്തനുവിന്റെ അടുക്കലേക്കു അയച്ചു ..സത്യവതിയെ കണ്ടപ്പോൾ അത്ഭുതവും സന്തോഷവുമായിരുന്നു ആദ്യം തോന്നിയത് ..പക്ഷെ ..ദേവവ്രതന്റെ ശപഥത്തെ കുറിച്ചറിഞ്ഞ അദ്ദേഹം വളരെ അസ്വസ്ഥനായി ..
പക്ഷെ ഹസ്തന പുരിയിലെ സിംഹാസനത്തെക്കാൾ വലുത് സ്വന്തം പിതാവും അദ്ധേഹത്തിന്റെ സന്തോഷവുമാണ് എന്ന് ദേവവ്രതൻ പറഞ്ഞപ്പോൾ...ശാന്തനുവിനു തെല്ലു ആശ്വാസം തോന്നി ..അദ്ദേഹം ദേവവ്രതന് ഒരു വരം നല്കി ..ദേവവ്രതന് സ്വന്തം മരണം എപ്പോൾ വേണമെന്ന് തീരുമാനിക്കാം..അത് കൊണ്ട് തന്നെ ദേവവ്രതന് മരണമില്ലാതെ എത്രകാലം വേണമെങ്കിലും ജീവിക്കാം ....സ്വന്തം അച്ഛന് വേണ്ടി ഇത്രയും കഠിനമായ ഒരു ശപഥം ചെയ്തത് കൊണ്ട് ഇനി നീ *ഭീഷ്മർ* എന്ന് അറിയപ്പെടും എന്ന് സത്യവതി പറഞ്ഞു.
ശാന്തനു യുവരാജാവിന്റെ സിംഹാസനം സത്യവതിയുടെ പുത്രന് വേണ്ടി ഒഴിച്ചിട്ടു ..ഇത് കണ്ട രാജഗുരു ശന്തനുവിനെ ചോദ്യം ചെയ്തു..ഹസ്തനപുരിയുടെ ഭാവി എങ്ങനെയാണ് ഇതുവരെ ജനിച്ചിട്ട്‌ കൂടി ഇല്ലാത്ത ഒരാളെ ഏല്പിക്കുക ..ആ കുമാരൻ രാജാവാകാൻ യോഗ്യനല്ലെങ്കിൽ എന്ത് ചെയ്യും ?
ശാന്തനു എന്ത് പറയും എന്നറിയാതെ ആശങ്കയിലായി ..
ഉടനെ ദേവവ്രതൻ രാജഗുരുവിനോട് പറഞ്ഞു ..
എല്ലാം എന്റെ തന്നെ തീരുമാനം ആണ് ഗുരു ..അതിനു അങ്ങ് അദ്ദേഹത്തെ തെറ്റുകാരനായി കാണേണ്ട.. ..എന്റെ അനുജനെ രാജ്യകാര്യങ്ങളിൽ ഞാൻ സഹായിക്കും ഇത് എത്ര തലമുറ വരെ വേണമെങ്കിലും ഞാൻ തുടരും .ഇനി എന്റെ ആവിശ്യമില്ല എന്ന് തോന്നുന്നത് വരെ ഹസ്തനപുരിയിലെ രാജാവിനെ സേവിക്കലായിരിക്കും എന്റെ ജീവിതലക്ഷ്യം.. ആ സിംഹാസനത്തിൽ ഇരിക്കുന്ന എല്ലാവരെയും ഞാൻ എന്റെ അച്ഛനെ എന്ന പോലെ സഹായിക്കും.. ഈ ഹസ്തിനപുരി സുരക്ഷിതമായ കരങ്ങളിൽ ആണ് എന്ന് എനിക്ക് ഉറപ്പു കിട്ടുന്നത് വരെ ഞാൻ ജീവിക്കും ..ഞാൻ എന്റെ നാടിനെ സംരക്ഷിക്കും ..
തുടരും ....🙏🏼
കടപ്പാട്:

No comments:

Post a Comment