Monday, March 26, 2018

ദേഹം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവന്മാരെയും-ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ളവരെയും-മോഹിപ്പിക്കുന്നതാണ്. എന്താണ് മോഹിപ്പിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം? മനസ്സിനേയും ഇന്ദ്രിയങ്ങളേയും ഭ്രമിപ്പിച്ച്, തെറ്റിദ്ധരിപ്പിക്കുക എന്നാണ്. നിലനില്‍പ്പ് ഇല്ലാത്തതും ദുഃഖപൂര്‍ണവുമായ വസ്തുക്കളെ എന്നും നിലനില്‍ക്കുന്നത് എന്നും സുഖപൂര്‍ണമെന്നും തെറ്റിദ്ധരിപ്പിക്കുക എന്നതുതന്നെ.
തമഃ തു-തമോഗുണത്തിന്, ദോഷാധിക്യമുണ്ട്. തമോഗുണത്തിന്റെ ദോഷത്തെക്കാള്‍ കുറഞ്ഞ തരത്തിലെ രജോഗുണത്തിന് ദോഷമുള്ളൂ. രജോഗുണത്തെക്കാള്‍ കുറഞ്ഞ ദോഷമേ സത്ത്വഗുണത്തിനുള്ളൂ. അതാണ് 'തു' എന്ന അവ്യയപദത്തിന്റെ സൂചന. സത്ത്വഗുണമുള്ള മനുഷ്യന് ജ്ഞാനം നേടാന്‍ എളുപ്പമാണ്. 'ജ്ഞാന സംഗേന' എന്ന ശ്ലോകത്തില്‍ സത്ത്വഗുണം മനുഷ്യനെ ബന്ധിക്കുന്ന ഒരു കയര്‍ തന്നെ ജ്ഞാനമാണ് എന്ന് പറഞ്ഞല്ലോ. രജോഗുണമുള്ള മനുഷ്യന് കാലക്രമേണ പ്രയത്‌നിച്ചാല്‍ ജ്ഞാനം കിട്ടിയേക്കാം. ജോലിയില്‍നിന്ന് പിരിഞ്ഞതിനുശേഷം കാഴ്ച കുറഞ്ഞുവരുമ്പോള്‍, ശ്രവണശക്തി കുറഞ്ഞുവരുമ്പോള്‍, ഭാഗവതം, ഗീത മുതലായ ആത്മീയഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങുന്നവന്‍ രജോഗുണവാനാണ്.
തമോഗുണം അജ്ഞാനജം-അജ്ഞാനത്തില്‍നിന്നുണ്ടായതാണ്; അജ്ഞാനത്തെ ജനിപ്പിക്കുന്നതുമാണ് എന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. എന്താണ് 'ജ്ഞാനം' എന്ന വാക്കിന്റെ അര്‍ത്ഥം? ഒരു വസ്തുവിന്റെ യഥാര്‍ത്ഥമായ അവസ്ഥയെ അറിയുക-ജ്ഞാനം. അതിന്റെ വിപരീതമാണ് 'അജ്ഞാനം'.  ഒരു വസ്തുവിന്റെ യഥാര്‍ത്ഥമല്ലാത്ത അവസ്ഥയെ അറിയുക. പൂര്‍ണമല്ലാത്ത ജ്ഞാനവും അജ്ഞാനത്തില്‍പ്പെടുന്നു. ഇതാണ് തമോഗുണത്തിന്റെ ഒന്നാമത്തെ ലക്ഷണം.
സര്‍വ്വദേഹിനാം മോഹനം -(14-8)
ദേഹം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവന്മാരെയും-ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ളവരെയും-മോഹിപ്പിക്കുന്നതാണ്. എന്താണ് മോഹിപ്പിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം? മനസ്സിനേയും ഇന്ദ്രിയങ്ങളേയും ഭ്രമിപ്പിച്ച്, തെറ്റിദ്ധരിപ്പിക്കുക എന്നാണ്. നിലനില്‍പ്പ് ഇല്ലാത്തതും ദുഃഖപൂര്‍ണവുമായ വസ്തുക്കളെ എന്നും നിലനില്‍ക്കുന്നത് എന്നും സുഖപൂര്‍ണമെന്നും തെറ്റിദ്ധരിപ്പിക്കുക എന്നതുതന്നെ.
പ്രമാദാലസ്യനിദ്രാഭിഃ
 നിബധ്‌നാതി (14-8)
തമോഗുണം ജീവാത്മാവിനെ ബന്ധിക്കുന്നത് മൂന്ന് കയറുകള്‍കൊണ്ടാണ്-ഒന്നാമത്തെ കയര്‍-പ്രമാദം-വളരെ പ്രയത്‌നിച്ച് ചെയ്യേണ്ട കാര്യങ്ങള്‍, ചിലത് മറന്നും ചിലത് ശ്രദ്ധയില്ലാതെയും ചെയ്യുക. അതാണ് പ്രമാദം. രണ്ടാമത്തെ കയര്‍-ആലസ്യം- ചെയ്യേണ്ട കാര്യത്തില്‍ ഉത്സാഹമില്ലാതെ, ചെയ്തു എന്ന് വരുത്തുക. മൂന്നാമത്തെ കയര്‍-നിദ്രയാണ്; ഉറക്കമാണ്. ഉറക്കത്തില്‍ എന്താണ് സംഭവിക്കുന്നത്? മനസ്സും ഇന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം നിര്‍ത്തി നിശ്ചലമായിത്തീരുകയാണ്. ഇങ്ങനെ മൂന്നു കയറുകള്‍കൊണ്ട് തമോഗുണം, ജീവാത്മാവിനെ ബന്ധിച്ച്, രജോഗുണത്തിലേക്കൊ, പിന്നെ സത്ത്വഗുണത്തിലേക്കോ മുന്നേറാന്‍ കഴിയാത്ത വിധത്തില്‍ നിര്‍ത്തുന്നു.
പരമപദ പ്രാപ്തിക്കുവേണ്ടി പ്രയത്‌നിക്കുന്നവന്‍, സത്ത്വഗുണത്തിന്റെയും രജോഗുണത്തിന്റെയും തമോഗുണത്തിന്റെയും അടിമയാവാതെ തന്നെ വര്‍ത്തിക്കണം. അതിനുള്ള ഉപായം ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് ഭഗവാന്‍ വിവരിക്കുന്നുണ്ട്...kanapram

No comments:

Post a Comment