Thursday, March 22, 2018

എങ്ങനെയാണ് ഗര്‍ഭാധാനം ചെയ്തത്? അതും വേദത്തില്‍ പറഞ്ഞിട്ടുണ്ട്. ഭഗവാന്‍, 'ബഹുസ്യാം' (ഞാന്‍ പലതരത്തില്‍ ആയിത്തീരട്ടെ) എന്ന് സങ്കല്‍പ്പിച്ചുകൊണ്ട് പ്രകൃതിയെ-നോക്കി-''സഃ ഐ ക്ഷത''- അത്രമാത്രം. അല്ലാതെ മനുഷ്യര്‍ ചെയ്യുന്നപോലെ സ്ത്രീയോനിയില്‍ ബീജാധാനം നടത്തുന്നപോലെ, ഒന്നും ചെയ്തില്ല. ഭഗവാന്റെ ഇന്ദ്രിയങ്ങള്‍ ഭൗതികങ്ങളല്ല, ദിവ്യങ്ങളാണ്. ഓരോ ഇന്ദ്രിയങ്ങള്‍ക്കും എല്ലാം ഇന്ദ്രിയങ്ങളുടേയും പ്രവൃത്തികള്‍ ചെയ്യാനുള്ള കഴിവുണ്ട് എന്ന കാര്യം മറക്കരുത്.
ത്രിഗുണ സ്വരൂപിണിയായ മായ എന്റെ ശക്തി തന്നെയാണ്. ആ ശക്തി എന്നില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതിനെ പ്രകൃതി എന്നും പറയുന്നു. ആ പ്രകൃതിയാണ് സര്‍വ്വഭൗതിക പ്രപഞ്ചങ്ങളുടെയും  സര്‍വപ്രാണികളുടേയും ഉത്പത്തിസ്ഥാനം അഥവാ 'യോനി' എന്ന് മനസ്സിലാക്കണം. യോനി എന്നാല്‍ ഗര്‍ഭാധാന സ്ഥാനം എന്നര്‍ത്ഥം. ആ യോനിയെ, 'മഹത്' എന്നു ഞാന്‍ വിശേഷിപ്പിക്കുന്നു. കാരണം പ്രകൃതി, ദേശകാലങ്ങള്‍ക്ക് അതീതമായി വര്‍ത്തിക്കുന്നു. പിന്നെ, ബ്രഹ്മം എന്ന് പ്രകൃതിയെ വിശേഷിപ്പിക്കാം. കാരണം, പ്രകൃതി-ബൃാഹണ സ്വഭാവം ഉള്ളതാണ്; വര്‍ധിക്കുന്ന സ്വഭാവം ഉള്ളതാണ്. അങ്ങനെ പ്രകൃതിക്ക് 'മഹദ് ബ്രഹ്മ'- എന്ന് പുതിയ പേര് നല്‍കാം. ആ പ്രകൃതിയുടെ ഉല്‍പത്തി സ്ഥാനത്തില്‍ സര്‍വ്വഭൂതങ്ങളുടെയും ജന്മത്തിന് കാരണമായ ഗര്‍ഭാധാനം എന്ന കര്‍മ്മം ചെയ്യുന്നത് ഞാന്‍ തന്നെയാണ്-ഈ കൃഷ്ണന്‍ തന്നെയാണ്. ''സോകാമയത, ബഹുസ്യാം പ്രജായേയ''-എന്ന് വേദങ്ങളില്‍ ഞാന്‍ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. (അര്‍ത്ഥം-ഈശ്വരന്‍ ആഗ്രഹിച്ചു. പ്രജകളായി പലേ രൂപത്തിലും ഭവിക്കട്ടെ.)
എങ്ങനെയാണ് ഗര്‍ഭാധാനം ചെയ്തത്? അതും വേദത്തില്‍ പറഞ്ഞിട്ടുണ്ട്. ഭഗവാന്‍, 'ബഹുസ്യാം' (ഞാന്‍ പലതരത്തില്‍ ആയിത്തീരട്ടെ) എന്ന് സങ്കല്‍പ്പിച്ചുകൊണ്ട് പ്രകൃതിയെ-നോക്കി-''സഃ ഐ ക്ഷത''- അത്രമാത്രം. അല്ലാതെ മനുഷ്യര്‍ ചെയ്യുന്നപോലെ സ്ത്രീയോനിയില്‍ ബീജാധാനം നടത്തുന്നപോലെ, ഒന്നും ചെയ്തില്ല. ഭഗവാന്റെ ഇന്ദ്രിയങ്ങള്‍ ഭൗതികങ്ങളല്ല, ദിവ്യങ്ങളാണ്. ഓരോ ഇന്ദ്രിയങ്ങള്‍ക്കും എല്ലാം ഇന്ദ്രിയങ്ങളുടേയും പ്രവൃത്തികള്‍ ചെയ്യാനുള്ള കഴിവുണ്ട് എന്ന കാര്യം മറക്കരുത്.
ആ ഗര്‍ഭം എന്താണ്? പ്രപഞ്ച വിസ്തരണത്തിന് കാരണമായ 'ചിദാഭാസം'- തന്നെ. പ്രളയത്തില്‍ ഭഗവാനില്‍ ലയിച്ച അവിദ്യ, ആഗ്രഹങ്ങള്‍, അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള വാസന ഇവയോടുകൂടിയ ക്ഷേത്രജ്ഞന്മാരെ-ജീവന്മാരെ സൃഷ്ടിസമയത്തില്‍  ഭൗതികസുഖം അനുഭവിക്കാന്‍ യോഗ്യതയുള്ള ക്ഷേത്രങ്ങളോടു-ശരീരങ്ങളോടു-ഭഗവാന്‍ സംയോജിപ്പിക്കുന്നു.
തതഃ സര്‍വ്വഭൂതാനാം സംഭവഃ ഭവതി (14-4)
ഇങ്ങനെ ബ്രഹ്മാവു മുതല്‍ പുഴു വരെയുള്ള സര്‍വ്വപ്രാണികളും സംഭവിക്കുന്നു. സ്ഥാവരങ്ങളായും ജംഗമങ്ങളായും ഉണ്ടാവുന്നു. പ്രാണി ശരീരങ്ങള്‍ നാലുവിധം ഉണ്ടാവുന്നു. (1) ജരായുജം-സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ കുട്ടി നേരിയ ചര്‍മ്മത്താല്‍ ആവൃതമായി വളരുന്നു. ആ ചര്‍മ്മത്തിന്റെ പേര്-ജരായു- ആ ജരായുവില്‍നിന്നുണ്ടാകുന്നവ (2) സ്വേദജം-വിയര്‍പ്പില്‍നിന്ന് ഉണ്ടാകുന്നവ- മുട്ട, പേന്‍ മുതലായവ (3) അണ്ഡജം- മുട്ടയില്‍നിന്ന് തോടു പൊട്ടി പുറത്തുവരുന്നവ-കോഴി, കാക്ക മുതലായവ. ഉദ്ഭിജ്ജം-ഭൂമിയില്‍നിന്ന് മുളച്ച് പൊങ്ങുന്നവ-ഇങ്ങനെ എല്ലാ ജീവന്മാരും പ്രകൃതിയുടെയും പുരുഷന്റെയും (ഭഗവാന്റെയും) സംയോഗത്തില്‍ നിന്നുതന്നെയാണ് ഉണ്ടാവുന്നത് എന്നു താല്‍പ്പര്യം.

No comments:

Post a Comment