Saturday, March 31, 2018

പണ്ഡിതന്മാരെന്നു നടിക്കുന്നവര്‍

പണ്ഡിതന്മാരെന്നു നടിക്കുന്നവര്‍.
ഇത്തരക്കാരെ കുറിച്ച് ഭഗവാന്‍ പറയുന്നത് നാം ശ്രദ്ധിക്കണം. കാരണം ഈ കലിയുഗത്തില്‍ അത്തരക്കാര്‍ ധാരാളം ഉണ്ട്. ''അവിപശ്ചിതഃ '' അവര്‍ ജ്ഞാനമില്ലാത്തവരാണ്. അടിമുതല്‍മുടിവരെ പുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരുമരം. ആ പുഷ്പങ്ങളില്‍നിന്നും നറുമണം വീശുന്നു. ചുവപ്പ്, വെളുപ്പ് മഞ്ഞ, നീല, കറുപ്പ് തുടങ്ങി എല്ലാനിറങ്ങളും. ആപുഷ്പം അവാച്യമായ ഭംഗിയില്‍ നില്‍ക്കുന്നു. മരത്തിനു ചുറ്റും കൊച്ചു കുട്ടികള്‍ സന്തോഷംകൊണ്ട് ഓടിച്ചാടിക്കളിയ്ക്കുന്നു.ഈകുട്ടികളുടെ മാനസികാവസ്ഥയിലാണ് ഈ വേദ പണ്ഡിതന്മാര്‍. സ്വര്‍ഗ്ഗമാണവരുടെ ലക്ഷ്യം. അവിടെ ചെല്ലാന്‍ കഴിഞ്ഞാല്‍ ദിവ്യ വിമാനങ്ങളില്‍ കയറി അപ്‌സരസ്ത്രീകളോടുകൂടി രമിക്കാം. എന്നും വാടാത്ത പാരിജാത പുഷ്പങ്ങള്‍ കോര്‍ത്തുണ്ടാക്കിയ മാലകള്‍ചൂടാം ദിവ്യമായ ചന്ദനം മാറില്‍ പൂശാം. അമൃതുകുടിക്കാം. എന്നൊക്കയാണ് ആവൈദികന്മാര്‍ ജനങ്ങളെ പറഞ്ഞു വശീകരിക്കുന്നത്. അനേകം മന്ത്രങ്ങളും വിവിധ ചടങ്ങുകളും ഹോമങ്ങളും പൂജകളും വിവിധതരം അനുഷ്ഠാനക്രമങ്ങളും നടത്തി, ധാരാളം സമ്പത്തുനേടാം; ഉന്നതജോലികിട്ടും; വിവിധ നിലകളുള്ള മനോഹരങ്ങളായ ഗൃഹങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. എന്നൊക്കയാണ് ആധുനികരായ വെദികാചാര്യന്മാര്‍ പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ബോധവന്മാരാക്കുന്നത്.

No comments:

Post a Comment