ശ്രീകോവിലിന്റെ തെക്കുഭാഗത്തായിട്ടാണ് സപ്തമാതൃക്കളായ ബ്രാഹ്മി,മാഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി,ഇന്ദ്രാണി, ചാമുണ്ഡാ എന്നിവരുടെ സ്ഥാനം കാണപ്പെടുന്നത്. ഈ സപ്തശക്തികൾ കുണ്ഡലിനിശക്തിയുടെ ഉദ് വ്യാപന പ്രതീകകല്പനയായി സൂചിപ്പിക്കപ്പെടുന്നു.
സോമപീംഠത്തിന് പടിഞ്ഞാറ് ശ്രീകോവിലിന്റെ വടക്കുഭാഗത്തായിട്ടാണ് വാഗീശ്വരി,ക്രിയ, കീർത്തി,ലക്ഷ്മീ,സൃഷ്ടി,വിദ്യ,ശാന്തി എന്നീ സപ്തഉത്തരമാതൃക്കളെ ആരാധിക്കുന്നത്. ഇവയുടെ ബലിതൂകൽ പടിഞ്ഞാറു തുടങ്ങി കിഴക്കോട്ടാകുന്നു.

സപ്തമാതൃക്കളുടെ ഇരുവശത്തുമായി ഗണപതിയേയും, വീരഭദ്രനേയും പ്രതിഷ്ഠിച്ചിരിക്കുന്നുണ്ടാവും.ഇതിൽ ബ്രാഹ്മീശക്തിയെ മാത്രം ചിന്തിച്ചാൽ,ബ്രാഹ്മി കുണ്ഡലിനിയുടെ സൃഷ്ടിശക്തിയാകുന്നു. മൂലാധാരത്തിൽ ത്രൈപുരയോനിയെന്ന ശക്തിപീംഠത്തിൽ "പും" സൂചകമായ സ്വയംഭൂലിംഗത്തിന്റെ താഴെയുള്ള ചിത്രിണിനാഡിയുടെ തുടക്കത്തിലാണ് ബ്രഹ്മദ്വാരം.ഇവിടെ കുണ്ഡലിനിയുടെ ഉദ്ഗമന ദ്വാരത്തിന് ബ്രഹ്മദ്വാരമെന്ന പേർ വന്നതുതന്നെ ഈ ബ്രാഹ്മിയാലാകുന്നു.ബ്രഹ്മദ്വാരത്തിലെ ത്രിദേവതകളിൽ ഒന്നായ ബ്രഹ്മദേവന്റെ പ്രകൃതിതത്വമായബ്രാഹ്മീശക്തി,കുണ്ഡലിന്യുത്പാദകത്വരയെ പ്രോജ്വലിപ്പിക്കുന്ന സൃഷ്ടിശക്തിയാകുന്നുവെന്നത് ബ്രാഹ്മിരഹസ്യമാകുന്നു.
No comments:
Post a Comment