Tuesday, March 13, 2018

ആത്യന്തികമായ ദുഃഖനിവൃത്തിയെന്നും നിരതിശയമായ സുഖപ്രാപ്തിയെന്നും മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെ പറയാവുന്നതാണ്. എല്ലാ മനുഷ്യരും തന്നെ ഇതിനെയാണല്ലോ പ്രാപിക്കാനിച്ഛിക്കുന്നത്. ഇതാണ് വൈദികശാസ്ത്രങ്ങളില്‍ മോക്ഷം എന്നുപറയപ്പെടുന്നത്. ഈ പരമമായ പുരുഷാര്‍ത്ഥത്തെ ഈ ജീവിതദശയില്‍ നേടേണ്ടതാണ്. എന്താണ് മോക്ഷമാര്‍ഗം? ഉപനിഷത്ത് പ്രഖ്യാപിക്കുന്നു. 'ബ്രഹ്മവിഭാപ്‌നോതി പരം' ബ്രഹ്മജ്ഞാനി പരമമായ മോക്ഷത്തെ നേടുന്നു. അജ്ഞാനമാണ് ബന്ധഹേതുവെന്നതിനാല്‍ ബ്രഹ്മാത്മസാക്ഷാത്ക്കാരമാകുന്ന ജ്ഞാനം മാത്രമാണ് മോക്ഷം എന്നതാണ് ഉപനിഷത്തിന്റെ സുനിശ്ചിതമായ സിദ്ധാന്തം. ബ്രഹ്മത്തെ സത്യം ജ്ഞാനം അനന്തം എന്നാണ് ഉപനിഷത്ത് വെളിപ്പെടുത്തുന്നത്. യുക്തിപൂര്‍വമായ വിചാരം ചെയ്താല്‍ തന്റെ സ്വരൂപം സത്യവും ജ്ഞാനവും ആനന്ദവുമാണെന്ന് യുക്തിപൂര്‍വം തന്റെ സ്വരൂപമെന്നറിയുന്ന സാധകന്‍ ആത്മബ്രഹ്‌മൈക്യജ്ഞാനത്തില്‍ കൃതകൃത്യനാവുന്നു. ഈ കൃതകൃത്യതയാണ് ഉപനിഷത്ത് പ്രതിപാദ്യം. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപനിഷത്ത് വിചാര യജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് ആറാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

No comments:

Post a Comment