Friday, April 27, 2018

1. ആരൊക്കെയാണ് നാല് ലോകപാലകന്മാര്‍? 2.കുബേരന്റെ രാജധാനി ? 3.സംഗീത വിദ്യയാല്‍ നിപുണന്മാരായ ദേവ വര്‍ഗം? 4. പട്ടാഭിഷേക സമയത്ത് ശ്രീരാമന്‍ സീതാദേവിക്ക് ഒരു മുത്തുമാല കൊടുത്തു ഇത് ദേവി ആര്‍ക്കാണ് കൊടുത്തത്? 5. ശ്രീരാമന്‍ ആരെയാണ് യുവ രാജാവായി അഭിഷേകം ചെയ്തത്? 6.ഹനുമാന്‍ ശ്രീരാമനില്‍ നിന്നും ആവശ്യപ്പെട്ട വരം? 7. വരം ലഭിച്ച ഹനുമാന്‍ എന്തു ചെയ്തു? 8ആരാണ് ശ്രീരാമന് രാക്ഷസ കുലോല്‍പത്തി കേള്‍പ്പിച്ചത്?9 പുലസ്ത്യന്‍ ആരുടെ മകന്‍? 10. പുലസ്ത്യന്‍ എവിടെ തപസ്സ് ചെയ്തു? 11. പുലസ്ത്യന്റെ തപസ്സിന് തടസ്സമുണ്ടാക്കിയതാര്? ഉത്തരങ്ങള്‍ 1. ഇന്ദ്രന്‍,യമന്‍,വരുണന്‍,, കുബേരന്‍ എന്നിവര്‍ 2 അളകാപുരി. 3.ഗന്ധര്‍വ്വന്മാര്‍ 4.മാരുതിക്ക് 5. ലക്ഷ്മണനെ 6. രാമനാമവും, ചരിതവും ലോകത്തില്‍ ഉളളിടത്തോളം കാലം ജീവിച്ചിരിക്കാനും, രാമനാമം ജപിപ്പാനും അനുഗ്രഹിക്കണമെന്ന്. 7.ഹിമാലയത്തിലേക്ക് തപസ്സിന് പോയി. 8. അഗസ്ത്യ മുനി 9 ബ്രഹ്മാവിന്റെ 10. മേരുപര്‍വ്വതത്തില്‍ തൃണബിന്ധു വിന്റെ ആശ്രമത്തില്‍. 11. ഗന്ധര്‍വ്വ കന്യകമാര്‍           
1. രാവണനെ ജളപ്രഭോ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് 4 ചോദ്യങ്ങള്‍ക്കും ഹനുമാന്‍ മറുപടി പറഞ്ഞു. എന്തായിരുന്നു മറുപടി? 2. രാവണന്‍ എന്തു ശിക്ഷയാണ് ഹനുമാന് വിധിച്ചത്? 3. ഹനുമാനെ വധക്കാന്‍ ആയുധവുമായി വന്ന രാക്ഷസരെ തടഞ്ഞതാര്? 4. എന്തു ശിക്ഷയാണ് അവസാനമായി ഹനുമാന് കൊടുക്കാന്‍ വിധിച്ചത് ? 5. വാലില്‍ കൊളുത്തിയ തീ കൊണ്ട് ലങ്കമുഴുവന്‍ ദഹിപ്പിച്ചെങ്കിലും ഹനുമാന്റെ വാലിനെ എന്തു കൊണ്ട് അഗ്നിദഹിപ്പിച്ചില്ല? 6. ദുഃഖിക്കുന്ന സീതാദേവിയെ തന്റെ തോളിലേറ്റി രാമസന്നിധിയിലെത്തിക്കാമെന്ന് ഹനുമാന്‍ പറഞ്ഞപ്പോള്‍ എന്തു കൊണ്ടാണ് സീത നിരസ്സിച്ചത്? 7. ത്രികൂട പര്‍വ്വതം ഭൂമിക്കൊപ്പെം നിരപ്പായത് എന്തു കൊണ്ട്? 8. രാമകാര്യം സാധിച്ചു എന്ന് ഹനുമാന്‍ ഇക്കരെ എത്തും മുമ്പ് മറ്റ് വാനരന്മാര്‍ എങ്ങനെ മനസ്സിലാക്കി? 9. രാമകാര്യത്തിന് പോകുമ്പോള്‍ വിന്ധ്യടവിയില്‍ ദാഹിച്ചു വലഞ്ഞ വാനരന്മാര്‍ ഹേമയുടെ ഗുഹയില്‍ പ്രവേശിച്ചു കാര്യം സാധിച്ച് തിരിച്ചു വരുമ്പോള്‍ വിശപ്പും ദാഹവുമടക്കാന്‍ എവിടെയാണ് പ്രവേശിച്ചത്.? 10. സീതാദേവിയെക്കണ്ട് മടങ്ങിവന്ന ഹനുമാനെക്കുറിച്ചുള്ള സന്തോഷസൂചകമായി അംഗതന്‍ ചെയ്തതെന്താണ്.? ഉത്തരം 1. പൂജ്യനായ രാമന്റെ ദൂതനായിട്ടിവിടെ വന്നു. 2. ശ്രീരാമന്റെ പത്‌നിയായ സീതയെ തിരഞ്ഞുപിടിക്കുവാന്‍ വന്നു. 3. വനങ്ങളെ നശിപ്പിച്ചത് വാനര വംശപ്രകൃതി ശീലമാണ്. 4. എന്നെ വധിപ്പാനായി വന്നതു കൊണ്ട് എനിക്ക് രാക്ഷസന്മാരെ കൊല്ലേണ്ടിവന്നു. 2. കഷണം കഷണമായി മുറിച്ച് കൊല്ലാന്‍. 3. വിഭീഷണന്‍. 4. വാലില്‍ തുണി ചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തുവാന്‍. 5. രാമനാമ ജപം ചെയ്യുന്നതു കൊണ്ട് താപത്രയങ്ങള്‍ (ആധി ദൈവികം, ആധി ഭൗതികം, അദ്ധ്യാത്മികം) ബാധിക്കില്ല സീതാദേവിയുടെ പ്രാര്‍ത്ഥനയും ദേവന്മാരുട വരബലും വായുദേവന് അഗ്നി യോടുളള സഖത്വവും കൊണ്ട് വാലിനെ അഗ്നി ദഹിപ്പിച്ചില്ല. 6. ശ്രീരാമന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുവാന്‍ 7. തിരിച്ചു പോരുമ്പോള്‍ ത്രികൂട പര്‍വ്വതത്തിന്റെ മുകളില്‍ നിന്നാണ് ഹനുമാന്‍ സമുദ്രത്തിന്റെ മറുകരയിലേക്ക് ചാടിയത്. ഹനുമാന്‍ കുതിച്ചപ്പോഴുണ്ടായ ശക്തിനിമിത്തം ത്രികുടം ഭൂമിക്കൊപ്പം നിരപ്പായി. 8. ഹനുമാന്റെ ഗര്‍ജ്ജനം കേട്ട് 9. സുഗ്രീവന്‍ സംരക്ഷിച്ചിരുന്ന മധുവനത്തില്‍ 10. മധുവനത്തിലെ ഫലമൂലങ്ങള്‍ കഴിക്കാന്‍ വാനരര്‍ക്കനുവാദം കൊടുത്തു.
janmabhumi

No comments:

Post a Comment