Wednesday, April 18, 2018

 “അയം ആത്മാ ബ്രഹ്മ” എന്നതു് മാണ്ഡൂക്യോപനിഷത്തിലെ മഹാവാക്യമാണു് (മന്ത്രം 2). 'ആ ആത്മാവു ബ്രഹ്മമാകുന്നു' എന്നാണു് അതിനര്‍ത്ഥം. (ഉപനിഷത്തുകളിൽ ആകെ നാലു മഹാ വാക്യങ്ങളാണുള്ളതു്. അഹം ബ്രഹ്മാസ്മി - അഹം ബ്രഹ്മ അസ്മി, ഞാന്‍ ബ്രഹ്മം ആകുന്നു; തത്ത്വമസി - തത് ത്വം അസി, അതു നീ ആകുന്നു; പ്രജ്ഞാനം ബ്രഹ്മ - അറിവാണു ബ്രഹ്മ൦ എന്നിവയാണു മറ്റു മൂന്നു മഹാവാക്യങ്ങള്‍. ഇവ യഥാക്രമം ബൃഹദാരണ്യകം, ഛാന്ദോഗ്യം, ഐതരേയം എന്നീ ഉപനിഷത്തുകളിലേതാണു്)

No comments:

Post a Comment