Monday, April 23, 2018

ഋഷിമാര്‍ സംസാരിക്കുന്നത് വാക്കുകള്‍ കൊണ്ടല്ല; ഹൃദയംകൊണ്ടാണ്. അതാകട്ടെ പരിധികളില്ലാതെ ആനന്ദപൂര്‍ണ്ണമായി ആരിലേക്കും പരന്നൊഴുകുന്ന മഹാഗംഗയാകുന്നു. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും പുല്ലും പുഴുവും സൂര്യചന്ദ്രനക്ഷത്രാദികളും മണല്‍ത്തരിയും മഹാപര്‍വതങ്ങളും മഹാനദികളും മഹാസാഗരങ്ങളുമെല്ലാം ഞാന്‍ തന്നെയാണെന്ന പ്രത്യക്ഷാമുഭവമാണ് അതിന്റെ ശക്തി. അതിനാല്‍ അവിടെ ഭേദചിന്തകളില്ല; ഭൗതികജഗത്തില്‍ സാധാരണക്കാരായ നമ്മള്‍ കാണുന്ന അതിര്‍വരമ്പുകളൊന്നുമില്ല. സമ്പത്തോ അധികാരമോ സ്ഥാനമാനങ്ങളോ നേടാനുള്ള കാപട്യമില്ല. പ്രതിഫലമായി ആരില്‍നിന്നും യാതൊന്നും ആഗ്രഹിക്കുന്നില്ല. ശ്രോതാക്കള്‍ തന്നെ അംഗീകരിക്കണമെന്നോ അനുയായിവൃന്ദങ്ങളെ സൃഷ്ടിച്ചു കേമത്തം നടിക്കണമെന്നോ വിചാരമില്ല. പകരം ജഗത്തായി കാണപ്പെടുന്ന പരമാത്മാവിനുവേണ്ടി സ്വന്തം കഴിവുകളെല്ലാം സേവനമായി സമര്‍പ്പിക്കാനുള്ള ഉത്സാഹമായിരിക്കും മുന്നില്‍. പരിധികളില്ലാത്ത ഈ നിസ്സ്വാര്‍ത്ഥത  സമാനതരംഗങ്ങളെ ഉണര്‍ത്തി ആരെയും അലൗകിക തലങ്ങളിലെത്തിക്കുന്നു. ആനന്ദപ്രകര്‍ഷത്താല്‍ സദസ്സു ഇളകിമറിഞ്ഞുപോയതിനു നിദാനമതാണ്.
punyabhumi

No comments:

Post a Comment