രജ്ജൂസർപ്പവും, ശുക്തികാരജതവും രജ്ജൂ വിന്റെയും ശുക്തിയുടെയും വിവർത്തമായതുകൊണ്ട് അവ അസത്താണെന്നു നിശ്ചയിക്കാം. എന്നാൽ ഈ പ്രപഞ്ചം ഒന്നിന്റെയും വിവർത്തമല്ല, ഇത് സച്ചിദാനന്ദ സ്വരൂപമായബ്രഹ്മത്തിൽ നിന്ന് ഉണ്ടായതായിട്ടാണ് ശ്രുതികളും സ്മൃതി കളും ഉദ്‌ഘോഷിക്കുന്നത്. അതിനാൽ കാരണമായ ബ്രഹ്മ ത്തെപ്പോലെ കാര്യമായ പ്രപഞ്ചം സത്തായിരിക്കണമല്ലോ. കാര്യ കാരണങ്ങൾ സമസത്തകളായിരിക്കണമെന്നുള്ളത് അനിഷേദ്ധ്യ മായ ഒരു ശാസ്ത്രസിദ്ധാന്തമാണ്.
No comments:
Post a Comment