Wednesday, April 25, 2018

കണ്ണന്റെ വേണുഗാനമെന്മനസ്സിൽ
ആനന്ദ നൃത്തമാടീടുന്നെൻ ഹൃദയം. .
കാർവർണ്ണൻ തൻ കീർത്തനങ്ങളാൽ
മുഖരിതമാകുമെൻമനം ആനന്ദലഹരി..
കണ്ണനുണ്ടെൻ കൂടെ കാർമുകിൽ വർണ്ണനുണ്ടെൻ ചാരെ..
ആനന്ദ നടനമാടാൻ എൻ ഗോപകുമാരനുണ്ടെൻ കൂടെ..
കാളിയമർദനമാടിയൊരെൻ കണ്ണൻ...
കാളിന്ദിയിൽ രാസക്രീഡയാടിയെൻ കണ്ണൻ..
ഗോപികൾ പ്രീയതമനാകുമെൻ കണ്ണൻ..
നൃത്തമാടുന്നെൻ കൂടെ എൻറെ കണ്ണൻ
ആനന്ദ നൃത്തമാടുന്നെൻ കൂടെ..
കാലികളെ മേയ്ക്കുമ്പോഴും
കാനനം പൂകുമ്പോഴും..
മണിവേണു ഊതുമ്പോഴും..
എൻ മനസ്സിലെ കീർത്തനംകേൾക്കുമ്പോഴും..
ആനന്ദ സാഗരത്തിലാറാടിടുന്നു..
ഞാനുമെൻ കണ്ണനും ആനന്ദ സാഗരത്തിലാറാടിടുന്നു..
അനശ്വരമാകുമാ പ്രണയസാഗരത്തിലാറാടിടുന്നു..
കൃഷ്ണപ്രേമത്തിൻ ആനന്ദ നിർവൃതിയിലാടിടുന്നു .
എൻ മനമെൻ കണ്ണൻറെ പ്രേമത്താൽ നിറഞ്ഞിടുന്നു..
കണ്ണാ. .. എൻറെ കണ്ണാ. .
  എൻറെ കണ്ണാ ..........................

No comments:

Post a Comment