Sunday, April 01, 2018

ഗു രൂനഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീ ഹ ലോകേ
ഹത്വാർഥ കാ മാം സ്തു ഗുരു നി ഹൈ വ
ഭുഞ്ജീയ ഭോഗാൻ രുധിര പ്രദിഗ്ധാൻ
സം പൂജ്യന്മാരായ ഗുരുക്കന്മാരെ കൊല്ലാനിടയാകാതെ ഈ ലോകത്തു ഭിക്ഷാ ന്നം പോലും ഭുജിക്കുന്നത് ഉത്തമം തന്നെയാണ്. ഈ ലോകത്തു തന്നെ ധന മോഹികളായ ഗുരുക്കന്മാരെ കൊന്നിട്ടാകട്ടെ അവരുടെ രക്തം പുരണ്ട ലോക സുഖങ്ങൾ അനുഭവിക്കാം.
അർഥ കാമാൻ ഗുരൂൻ
മഹാനുഭാവന്മാരായ ഗുരുക്കന്മാരെ കൊല്ലേണ്ട; പക്ഷേ ഈ യുദ്ധക്കളത്തിൽ അണിനിരന്നിരിക്കുന്ന ഗുരുക്കന്മാർ ധനമോഹികളല്ലേ? അവരെ കൊന്നാൽ എന്താ ദോഷം? ഈ സംശയത്തിനാണ് അർജുനൻ ശ്ലോകത്തിലെ ഉത്തരാർധം കൊണ്ടു മറുപടി പറയുന്നത്. ഭീഷ്മ ദ്രോ ണാദികൾ അർഥ കാമന് മാരാണെന്നാരു പറഞ്ഞു? അവർ തന്നെ സ്വയം പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങുന്നതിനു തൊട്ടു മുൻപ് ധർമപുത്രർ സഹോദരന്മാരോടും കൃഷ്ണനോടുമൊരുമിച്ച് ഭീഷ്മർ, ദ്രോണർ, കൃപർ, ശല്യർ എന്നിവരെ ചെന്നു കണ്ട് പാദത്തിൽ പ്രണമിച്ച്, അവരോട് അനുഗ്രഹമാവശ്യപ്പെട്ടു.നാലുപേരും ധർമപുത്രർക്ക് വിജയം ആശംസിച്ചു. തങ്ങൾ അർത്ഥ കാമന്മാരായതുകൊണ്ടാണ് ദുര്യോധന പക്ഷത്തുനിൽക്കുന്നത് എന്നും അറിയിച്ചു. ഇക്കാര്യത്തിൽ നാലുപേരും ഒരേ വാക്കുകളാണുച്ചരിച്ചത് അതിപ്രകാരമാണ്.
അർഥസ്യ പുരുഷോ ദാസോ ദാസ സ് ത്വർ ഥോ ന കസ്യ ചിത്
ഇതി സത്യം മഹാരാജ, ബദ്ധോസ് മ്യർ ഥേന കൗര വൈ: ( ഭാര- ഭീഷ്മ-41)
പുരുഷൻ അർഥത്തിന്റെ ദാസനാണ്.അർഥമാകട്ടെ, ആരുടെയും ദാസ നല്ല. മഹാരാജാവേ, ഇതു സത്യം. അർഥ ഹേതുവായി ഞാൻ കൗരവന്മാരോടു ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരും വീണ്ടും ഇങ്ങനെ പറഞ്ഞു. " അതു കൊണ്ട് എനിക്കു കൗരവപക്ഷത്തുനിന്നു യുദ്ധം ചെയ്യാതെ തരമില്ല. ഒരു നപുംസക ത്തെപ്പോലെ ഞാൻ പറയുന്നു. യുദ്ധ മൊഴിച്ച് അങ്ങേക്കു മറെറന്താശിസ്സാണു വേണ്ടത്?" ഗുരുക്കന്മാരുടെ ഈ പ്രഖ്യാപനത്തിന്റെ വാച്യാർഥം അതുപോലെ സ്വീകരിച്ചാൽ പോലും അവരെ കൊല്ലാൻ പാടില്ലെന്നാണു അർജുന മതം. അർഥ കാമന് മാരാണെങ്കിൽ പോലും അങ്ങനെയുള്ള ഗുരുക്കന്മാരുടെ രക്തം പുരണ്ട ലോക സുഖങ്ങൾ അനുഭവിക്കുന്നതു ശ്രേയസ്കരമാണോ? 'അർഥകമാൻ' എന്ന പദം 'ഭോഗാൻ ' എന്നതിന്റെ വിശേഷണമായും ചിലർ വ്യാഖ്യാനിക്കുന്നു. അങ്ങനെയായാൽ 'ധർമം വിട്ട് കേവലം അർഥ കാമ ങ്ങളിലൊതുങ്ങുന്ന നിസ്സാരങ്ങളായ ഭോഗങ്ങളെ ' എന്ന് അർഥം പറയേണ്ടതാണ്.
അർജുനന്റെ നിലപാട് ' ക്ഷുദ്രം ഹൃദയ ദൗർബല്യ' മാണെന്നു കൃഷ്ണൻ പറഞ്ഞത് ആ ശുദ്ധ ബുദ്ധിയുടെ ഉള്ളിൽ മുഴങ്ങി. തന്റെ നിശ്ചയവും കൃഷ്ണന്റെ വാക്കുകളും പരസ്പര വിരുദ്ധങ്ങളായിക്കണ്ടപ്പോൾ ദൈവീ സമ്പന്നനായ അർജുനൻ വ്യക്തമായ മാർഗനിർദേശത്തിനായി കൃഷ്ണനെ ശരണം പ്രാപിക്കാൻ തുടങ്ങുകയാണ്. കർമ മണ്ഡലത്തിൽ ഇത്തരം ധർമസങ്കടങ്ങളിൽ ഉള്ളിലിരിക്കുന്ന ഈശ്വരനേ യോ സത്യ ബുദ്ധികളായ ഗുരുക്കന്മാരേയോ ശരണം പ്രാപിക്കുന്നത് ദേവ വർഗത്തിന്റെ സ്വഭാവമാണ്. ഇങ്ങനെയുള്ള ദൈവീ സമ്പന്നന്മാരാണ് ഭാരതത്തിന്റെ കർമ മണ്ഡലത്തെ എന്നും ധന്യമാക്കിത്തീർത്തിട്ടുള്ളത്. അർജുനന്റെ മനോഭാവം നോക്കുക:
(ശ്രീമദ് ഭഗവത് ഗീത - ശിവാരവിന്ദം മഹാഭാഷ്യം - പ്രൊ. ജി ബാലകൃഷ്ണൻ നായർ - അദ്ധ്യായം - 2 - ശ്ലോകം - 5)

No comments:

Post a Comment