Sunday, April 22, 2018

ഈശ്വരരൂപികളായ നാമെല്ലാവരിലും നിറയുന്ന ജീവചൈതന്യത്തെ ഉണർത്തി, എല്ലാവരെയും കർമ്മനിരതരാക്കി ലോകസംഗ്രഹത്തിനു പ്രാപ്തരാക്കുകയാണു ഭഗവൽ ധർമ്മം. ഗീതോപദേശത്തിലൂടെ ആ മഹനീയ ധർമ്മമാണ് ഭഗവാൻ കൃഷ്ണൻ നിർവഹിക്കുന്നത്. ഞാൻ ആരാണ്?  എന്നെ അറിയാനുള്ള  വഴികൾ ഏതൊക്കെയാണ്? എന്റെ ധർമ്മം എന്താണ്? എങ്ങിനെ കർമ്മം ചെയ്യണം? എങ്ങിനെ കർമ്മം ചെയ്യരുത്? എന്താണ് മോക്ഷമാർഗ്ഗം? ജീവിതം എങ്ങിനെ അർത്ഥപൂർണ്ണമാക്കാം? .... ഇതുപോലെയുള്ള നിരവധി ചോദ്യങ്ങൾക്കു ആർഷഭാരത തത്വദർശികൾ തേടി കണ്ടെത്തിയ ഉത്തരങ്ങൾ പുരുഷോത്തമനായ ശ്രീകൃഷ്ണനിലൂടെ ഗീതാകാരൻ നമ്മിലേക്ക്‌ പകർന്നു തരികയാണ്. ആത്മജ്ഞാനത്തിന്റെ അമൃതധാരയാണത്. ശ്രദ്ധാപൂർവം അതു പാനം ചെയ്‌താൽ മനസ്സും ശരീരവും ശുദ്ധമാകും. വ്യക്തിയ്ക്കും സമൂഹത്തിനും അതു ഗുണം ചെയ്യും. സനാതനധർമ്മത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്.....sudarsanam

No comments:

Post a Comment