ഏതവസ്ഥയിലും ഏതൊരാള്‍ക്കും എവിടെവച്ചും ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കുന്നതും നിര്‍ബന്ധമായും ചെയ്യേണ്ടതുമായ ധര്‍മ്മത്തെ മാത്രമേ സനാതനം എന്ന് പറഞ്ഞാല്‍ ശരിയാവുകയുള്ളൂ.
വാസ്തവത്തില്‍ നാം എല്ലാവരും ജീവാത്മാക്കളാണ്. പരമാത്മാവായ ഭഗവാന്റെ തന്നെ അംശങ്ങളാണ്. ''മമൈവാംശോ ജീവലോകേജീവഭൂതഃ'' (15-7) (=ജീവന്മാര്‍ എന്റെ അംശങ്ങളാണ്), എന്ന് ഭഗവാന്‍ അടുത്ത അധ്യായത്തില്‍ പറയുന്നുണ്ട്. ഭഗവാന്റെ ജ്ഞാനം, ഐശ്വര്യം മുതലായ എല്ലാ ഗുണങ്ങളും ആദ്യം നമുക്കുണ്ടായിരുന്നു. ഭഗവാന്റെ അപരപ്രകൃതിയുടെ ഉത്പന്നങ്ങളായ സത്ത്വം മുതലായ ത്രിഗുണങ്ങളില്‍പ്പെട്ട് ഭൗതികവിഷയസുഖങ്ങളെ അനുഭവിക്കാന്‍ വേണ്ടി നേട്ടോട്ടം ഓടുകയാണ്. ഭഗവദ് ധാമത്തിലേക്ക് തിരിച്ചു ചെല്ലുകയും ഭഗവദീയമായ ആനന്ദത്തില്‍ ആറാടുകയും ചെയ്താല്‍ നാം പഴയതുപോലെ ഭഗവാന്റെ സാധര്‍മ്യം നേടി, കൃതാര്‍ത്ഥരാകും. അതിനുള്ള ഉപായങ്ങളാണ്, ഭൗതികതാ മാലിന്യം കഴുകിക്കളയാനുള്ള വഴികളാണ്, വേദശാസ്ത്ര പുരാണേതിഹാസങ്ങളിലൂടെ ഭഗവാന്‍ സ്വയം ആവിഷ്‌കരിച്ചുവച്ചിട്ടുള്ളത് ആ വഴികളില്‍ നമ്മുടെ യോഗ്യതയും കഴിവും അനുസരിച്ച് ഏതു വേണമെങ്കിലും നമുക്ക് സ്വീകരിച്ച് സ്വധാമത്തിലേക്കുള്ള യാത്ര ആരംഭിക്കാം. ആ വഴികള്‍, പ്രയാസമുള്ളതും തടസ്സങ്ങളാല്‍ കാലിടറുകയും വീണുപോകുകയും അഗാധമായ കുഴിയിലേക്കും എത്തിച്ചേരാന്‍ വീണ്ടും സാധ്യതയുള്ളവയുമാണ് പലതും. എളുപ്പമായതും നേരിട്ടു ഭഗവാന്റെ ധാമത്തിലെത്തിക്കുന്നതും തടസ്സങ്ങളില്ലാത്തതുമായ പാതയാണ് ഭക്തിമാര്‍ഗ്ഗം.
ഭഗവാന്റെ നാമ-കഥ-തത്ത്വപ്രതിപാദിതങ്ങളായ ഭാഗവത-ഗീതാദികളും തിരുനാമങ്ങളും ലീലകളും കേള്‍ക്കാനും കീര്‍ത്തിക്കാനും ധ്യാനിക്കാനും ഭഗവത് ക്ഷേത്രങ്ങളിലെത്തി പ്രദക്ഷിണംവയ്ക്കാനും നമസ്‌കരിക്കാനും ക്ഷേത്രങ്ങള്‍ ശുചീകരിച്ച് ദാസനെപ്പോലെ ഭഗവാനെ സേവിക്കാനും എന്താണ് വിഷയം? എന്താണ് തടസ്സം? എന്താണ് പ്രയാസം? വിദ്യാഭ്യാസം, ജോലി, കുടുംബം, യാത്ര, സംഭാഷണം, ഗൃഹനിര്‍മാണം, കുട്ടികളെ വളര്‍ത്തല്‍ ഇതൊന്നും ഉപേക്ഷിക്കേണ്ടതില്ല. ഏതു സമയത്തും എപ്പോഴും ചെയ്യാവുന്നതാണ്. ആര്‍ക്കും ചെയ്യാം? മത-ജാതി-ലിംഗ, വ്യത്യാസങ്ങള്‍ പരിഗണിക്കേണ്ടതില്ല. ഈ സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പ് എന്നിലാണ് എന്ന് ഭഗവാന്‍ പറയുന്നു.
ഐകാന്തികസ്യസുഖസ്യ ച (അഹം പ്രതിഷ്ഠാ)-14-27
മേല്‍ വിവരിച്ചപ്രകാരം ഭാഗവതധര്‍മ്മമാണ്, ഭഗവാന്‍ ഉപദേശിച്ച ധര്‍മ്മമാണ്, സനാതനം. ആ ധര്‍മ്മം, അനുഷ്ഠിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആനന്ദാനുഭൂതി ഉണ്ടാവും, ഭഗവാന്റെ തത്വജ്ഞാനവും കിട്ടിത്തുടങ്ങും, ഭൗതികസുഖങ്ങളില്‍ വിരക്തിയും തോന്നിത്തുടങ്ങും. ഭഗവാന്റെ 'ഹരേ കൃഷ്ണ'-നാമം ജപിക്കുക, ഭക്തന്മാരോടൊന്നിച്ച് കീര്‍ത്തനങ്ങള്‍ പാടുക, ഭഗവാന് നിവേദിച്ച പ്രസാദം കഴിക്കുക, ഭഗവാന്റെ രൂപങ്ങള്‍-വിഗ്രഹങ്ങള്‍, ചിത്രങ്ങള്‍ ഇവ കണ്ടുകൊണ്ടും ജീവിക്കാന്‍ കഴിയുംവിധം സൗകര്യം ചെയ്യുക. ഈ ഭാഗവത ധര്‍മ്മങ്ങള്‍- ''ശാശ്വത ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോഴുണ്ടാകുന്ന ആനന്ദം-സുഖം-അതാണ് ഐകാന്തിക സുഖം-അതില്‍ സുഖം മാത്രമേയുള്ളൂ-കാരണം. ആ സുഖം എന്നിലാണ് എന്നും ഉറച്ചുനില്‍ക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ബ്രഹ്മഭാവം, പരമാത്മഭാവം, ഭഗവാന്റെ തിരുനാമങ്ങള്‍, അവതാര അനുകൂലികളും, ഓടക്കുഴല്‍, മയില്‍പ്പീലി, മഞ്ഞപ്പട്ട് മുതലായ ഭൂഷണങ്ങളും ഭഗവാന്റെ വ്യത്യസ്ത രൂപത്തിലുള്ള വിഗ്രഹങ്ങളും എല്ലാം ഭഗവാന്‍ തന്നെയാണ്.
9961157857
No comments:
Post a Comment