Wednesday, May 02, 2018

കേനോപനിഷത്തിലിങ്ങനെ കാണാം:


"യന്മനസാ ന മനുതേ യേനാഹുര്‍മനോമതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ'' (1: 6)

(മനസ്സിന് അറിവാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന് അറിവാനുള്ള കഴിവിനെ നല്‍കുന്നതുമായതിനെ ബ്രഹ്മമെന്ന് അറിയുക. ഇതാണ് ബ്രഹ്മം എന്നു വിചാരിച്ച് ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)

"യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂംഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ'' (1:7)

(കണ്ണുകൊണ്ട് കാണ്മാന്‍ കഴിയാത്തതും കണ്ണുകൊണ്ട് വിഷയങ്ങളെ കാണുന്നതിന് ഹേതുഭൂതമായിട്ടുള്ളതുമേതോ അത് ബ്രഹ്മമെന്നറിഞ്ഞാലും. ഇതാണതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)

"യത് ശ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം ശ്രുതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ''(1: 

(ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെവിക്ക് കേള്‍ക്കാനുള്ള കഴിവ് നല്‍കുന്നതുമായതേതോ അതാണ് ബ്രഹ്മമെന്നറിഞ്ഞാലും. അതാണിതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)

ദൈവം നിരാകാരനാണെന്ന് ഹൈന്ദവദര്‍ശനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. 

ഉപനിഷത്ത് ദൈവത്തെ വിശേഷിപ്പിച്ചത്
 'നിര്‍ഗത ആകാരാത് സ നിരാകാരഃ'- 


യാതൊരുവന് ആകൃതിയൊന്നുമില്ലയോ അങ്ങനെയുള്ളവന്‍- എന്നാണ് (സ്വാമി ദയാനന്ദ സരസ്വതി, സത്യാര്‍ഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്, പുറം 38)
manoj

No comments:

Post a Comment