വാല്മീകിരാമായണം അഞ്ചാം ദിവസം...പൂജ്യ അദ്ധ്യാത്മാനന്ദ സ്വാമിജി.(5.5.2018)
പുത്രനെ സന്താനമായി ലഭിക്കാത്തതിൽ ദശരഥൻ അതിയായി ദുഃഖിച്ചു. കുലഗുരുവായ വസിഷ്‍ഠമഹർഷി പുത്രകാമേഷ്ടിയാഗത്തെക്കുറിച്ച് വിസ്തരിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ യാഗം നടത്താൻ തീരുമാനിച്ചു. യാഗം നടത്താൻ ഋഷ്യശൃംഗമഹർഷിയെ വരുത്താൻ ഉപദേശിക്കുന്നതും കുലഗുരുവാണ്. അയോദ്ധ്യാ നഗരാതിർത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു സമ്മതിച്ചു ഋഷ്യശൃംഗൻ. (ദശരഥന്റെ പുത്രീഭർത്താവാണ് ഋഷ്യശൃംഗ മഹർഷി).യാഗസമയത് ദേവന്മാരും ബ്രഹ്‌മാവും മഹാവിഷ്ണുവും വന്നു അനുഗ്രഹിച്ചു.. യാഗാവസാനം യാഗകുണ്ഡത്തിൽ നിന്നും അഗ്നിദേവൻ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തിൽ വിശിഷ്ടമായൊരു പായസം ദശരഥനു സമ്മാനിച്ചു. ഈ പായസം ദശരഥ പത്നിമാർക്കായി അദ്ദേഹം പായസം ഭാര്യമാർക്ക് വീതിച്ചു കൊടുത്തു. . . തുടർന്ന് രാജ്ഞിമാർ മൂവരും ഒരുപോലെ ഗർഭം ധരിച്ചു. യാഗഫലമായി കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണ-ശത്രുഘ്നന്മാരും ദശരഥനു ജനിച്ചു.കുട്ടികൾക്ക് നാമകരണം നടത്തി വേദ വിദ്യാഭ്യാസവും എല്ലാം വേണ്ടപോലെ നടത്തി.പതിനാറു വര്ഷം ആയി.
ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിലെത്തി . ബ്രഹ്മര്‍ഷി വിശ്വാമിത്രനെ ദശരഥമഹാരാജന്‍ ആദരിച്ച്, ആഗമനോദ്ദേശം ചോദിച്ചറിയുന്നു. ഞാൻ അങ്ങേക്ക് വേണ്ടി എന്തും ചെയ്യാമെന്ന് വാഗ്ദാനവും ചെയ്യുന്നു .മഹര്‍ഷി സന്തുഷ്ടനായി. അത്രമാത്രം ഹൃദ്യമായിരുന്നു ദശരഥന്റെ ആതിഥ്യ മര്യാദ. , യാഗരക്ഷയ്ക്ക് സുബാഹു, മാരീചന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ മാംസവും രക്തവും വര്‍ഷിച്ച് യജ്ഞത്തിനു ഭംഗം വരുത്തുന്നെന്നും അവരെ കൊല്ലാനായി , രാമനെ അയയ്ക്കണം എന്ന അപേക്ഷ ദശരഥനെ തളര്‍ത്തി. .ഇതുകേട്ട് കോപിച്ച് പോകുവാനൊരുങ്ങുന്ന വിശ്വാമിത്രനെ കുലഗുരുവായ വസിഷ്ഠന്‍ തടഞ്ഞ്, സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് വസിഷ്ഠനിര്‍ദ്ദേശാനുസ്സരണം ദശരഥന്‍ രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്റെയൊപ്പം അയക്കുന്നു.
യാത്രാമധ്യേ സന്ധ്യയായതിനാല്‍ അവര്‍ ആ രാത്രി സരയൂനദിയുടെ കരയില്‍ താങ്ങുവാനുറച്ചു. വിശ്വാമിത്ര മഹര്‍ഷി ഒരുക്കിയ പുല്ലുകൊണ്ടുള്ള ശയ്യയില്‍ രാമനും ലക്ഷ്‌മണനും വിശ്വാമിത്രന്റെ കഥകളും കേട്ടുറങ്ങി.
അടുത്ത സുപ്രഭാതത്തില്‍ രാമലക്ഷ്‌മണന്മാരെ ഉണര്‍ത്തുവാന്‍ വിശ്വാമിത്രന്‍ അവരുടെ ശയ്യാ സമീപത്തെത്തി പാടി:
"കൗസല്യാ സുപ്രജാ രാമാ പൂരവ്വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്‌ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം:"
(കൗസല്യ പുത്രനായ ശ്രീരാമാ ഉണരൂ മകനേ, നിനക്ക് ദിനചര്യകള്‍ ചെയ്യേണ്ടതല്ലേ;
നരസിംഹാവതാരമൂര്‍ത്തിയായ നാരായണാ; ഉണരൂ;).
അടുത്ത സുപ്രഭാതത്തില്‍ രാമലക്ഷ്‌മണന്മാരെ ഉണര്‍ത്തുവാന്‍ വിശ്വാമിത്രന്‍ അവരുടെ ശയ്യാ സമീപത്തെത്തി പാടി:
"കൗസല്യാ സുപ്രജാ രാമാ പൂരവ്വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്‌ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം:"
(കൗസല്യ പുത്രനായ ശ്രീരാമാ ഉണരൂ മകനേ, നിനക്ക് ദിനചര്യകള്‍ ചെയ്യേണ്ടതല്ലേ;
നരസിംഹാവതാരമൂര്‍ത്തിയായ നാരായണാ; ഉണരൂ;).
കുട്ടികൾക്ക് ഗുരുകുല വിദ്യഭ്യാസം മാത്രം പോരാ പല സ്ഥലങ്ങളിൽ യാത്ര ചെയ്തു ലോക വിജ്ഞാനം കൂടെ നേടുകയും വേണമെന്ന് മനസ്സിലാക്കണം.. നല്ല ശീലങ്ങള്‍ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കണം എന്നാണ് ഇതിന്‍റെയൊക്കെ അര്‍ഥം. കുട്ടികളെ മിടുക്കരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ട്. സമൂഹത്തില്‍ അവര്‍ എങ്ങനെ ഇടപഴകണം. മറ്റുള്ളവരോടു എങ്ങനെപെരുമാറണം, എങ്ങനെ സംസാരിക്കണം എന്നിവ അവരെ കൃത്യമായി പഠിപ്പിക്കണം . കുട്ടികളെ ആരോഗ്യവും സന്തോഷവും ഉത്തരവാദിത്വവും ഉള്ളവരായി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാം രാമായണത്തിലുണ്ട്.
No comments:
Post a Comment