*ഏകശ്ലോകി രാമായണം*.
————————————–
“”പൂര്‍വ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മര്‍ദ്ദനം
കൃത്വാ രാവണകുംഭകര്‍ണ്ണനിധനം സമ്പൂണ്ണ രാമായണം.””
—————————
*ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം*
—————————
ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്.
നാരദമുനിയുടെയും ബ്രഹ്മാവിന്‍റെയും ആഗമനസന്ദേശമുള്‍കൊണ്ട് മഹാജ്ഞാനിയും ഋഷിയുമായ വാത്മീകി തമസ്സനദീതീരത്തുള്ള ആശ്രമവാടിയില്‍ നിലത്ത് വിരിച്ച ദര്‍ഭയില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് സദ്ഗുണസമ്പന്നനായ രാമനെ പറ്റി നാരദമഹര്‍ഷി പറഞ്ഞത് അതേ രീതിയില്‍ ലോകത്തിനു വേണ്ടി ആഖ്യാനം ചെയ്തു. അങ്ങനെ ഭാരതിയ ഇതിഹാസങ്ങളില്‍ ഒന്നായ രാമായണം വാത്മീകിഋഷിവര്യനാല്‍ എഴുതപെട്ടു.
കാവ്യം എഴുതിയതിനു ശേഷം രാമായണം പാരായണം ചെയ്തു ലോകപ്രചരണം ചെയ്യാന്‍ ലവകുശന്മാര്‍ നിയോഗിക്കപെട്ടു. ലവകുശന്മാര്‍ ആകര്‍ഷണമായ രൂപഭംഗികൊണ്ടും ശബ്ദമാധുര്യം കൊണ്ടും വീണാശ്രുതിക്കൊപ്പം രാമകഥ(രാമായണം) ഓരോ ആശ്രമത്തിലും ദിക്കുകളിലും ഗന്ധര്‍വന്‍മാരെപോലെ പാടി നടന്നു..
അങ്ങനെ ഇരിക്കുമ്പോള്‍ ശ്രീരാമന്‍ അശ്വമേധയാഗം നടക്കുന്നിടത്തും ലവകുശന്‍മാര്‍ എത്തിച്ചേര്‍ന്നു. അവര്‍ പാടിയ രാമകഥ ഋഷിമാരില്‍ സങ്കടം ജനിപ്പിച്ചു. ഒരു കാവ്യത്തിനോത്ത നവരസങ്ങള്‍ക്കും രാമനാടിന്‍റെ കഥയും ഉള്ചെര്‍ന്നപ്പോള്‍ രാമന്‍ , താന്‍ അറിയാത്ത തന്നെ അറിയാത്ത തന്‍റെ പുത്രന്മാരെ (ലവകുശന്മാരെ) രാജസദസ്സിലേക്ക് രാമകഥ പറയാന്‍ ക്ഷണിച്ചു.
വീണാനാദത്തിനൊപ്പം രാമകഥകാവ്യം രാമസദസ്സില്‍ അലതല്ലി.. ലവകുശന്മാര്‍ സ്വന്തം അച്ഛന്‍റെ കഥ തങ്ങളാരെന്നറിയാതെ പറഞ്ഞു..
വാത്മീകിയുടെ രാമന്‍ വ്യത്യസ്തനാകുന്നത് രാമന്റെ സമചിത്തത എന്ന ഗുണത്തിലൂടെയാണെന്നും , കാവ്യാവതരണത്തിലെ സ്ഥിരം വിശേഷണമായ ജിതേന്ദ്രിയത്വം ഇണങ്ങുന്നത് ഭരതനാണെന്നും ,വിഭീഷണന്റെ ‘ശരി ‘ യിലേക്കുള്ള പ്രയാണവും ,ഹനുമാന്റെ കാര്യാവതരണ ചാതുര്യവും ,സീതയുടെ ധീരതയും,ആര്‍ജ്ജവവും,രാവണന്റെ അഹങ്കാരത്തിലൂടെയുള്ള അധ പതനവും രാമായണത്തെ അന്വര്‍ത്ഥമാക്കി.
No comments:
Post a Comment