Friday, May 25, 2018

നമ്മെ സമീപിക്കുന്ന ഒരു മനുഷ്യന്റെ മുഖത്തുനിന്ന്‌ അയാള്‍ സന്തുഷ്ടനോ ദുഃഖിയോ എന്ന്‌ നമുക്ക്‌ അനായാസേന ഗ്രഹിക്കാന്‍ കഴിയും. നമുക്ക്‌ അതില്‍ തെറ്റുപറ്റില്ല. അവന്റെ നെറ്റിത്തടത്തിലെ ചുളിവുകളിലോ, മുഖത്തെ രേഖകളിലോ, അവന്റെ മാനസികനിലയെ കാണിക്കുന്ന എന്തോ ഒന്നുണ്ട്‌. ഇനി, മറ്റൊരുദാഹരണം പറയാം: നിങ്ങളുടെ ചുരുട്ടിക്കയറ്റിയ ഷര്‍ട്ടിന്റെ കയ്യുകള്‍കൊണ്ടോ, അംഗുലിസന്ധികള്‍ തുറിച്ചുനില്‍ക്കത്തക്കവണ്ണം മുറുകെ ചുരുട്ടിപ്പിടിച്ച നിങ്ങളുടെ കൈകള്‍ കൊണ്ടോ നിങ്ങളുടെ സ്നേഹാദരങ്ങളെയോ ഭക്തിയേയോ നിങ്ങള്‍ക്ക്‌ പ്രകാശിപ്പിക്കാനാവുകയില്ല. അതുപോലെ തന്നെ, മുട്ടുകള്‍ കുത്തി, കൈകള്‍ വലിച്ചുനീട്ടി, മുഖം മലര്‍ത്തിപ്പിടിക്കുന്നതുകൊണ്ട്‌ നിങ്ങളുടെ വിരോധത്തിന്റെയോ ദൃഷ്ടതയുടെയോ അവജ്ഞയുടെയോ വധകാംക്ഷയുടെയോ ആശയത്തെ വെളിപ്പെടുത്താനും കഴിയുകയില്ല. - സ്വാമി ചിന്മയാനന്ദന്‍

No comments:

Post a Comment