Friday, May 04, 2018

വാത്മീകിഋഷി, രാമായണം പാരായണം ചെയ്തു ലോകപ്രചരണം ചെയ്യാനായി ലവകുശന്മാരെ നിയോഗിച്ചു . രാമന്‍ , താന്‍ അറിയാത്ത തന്നെ അറിയാത്ത തന്‍റെ പുത്രന്മാരെ (ലവകുശന്മാരെ) രാജസദസ്സിലേക്ക് രാമകഥ പറയാന്‍ ക്ഷണിച്ചു.  ദശരഥമഹാരാജാ വിന്റെ കഥ പറയാനാരംഭിക്കുന്നു...:തനിക്കു പുത്രന്മാരില്ലാത്തതിനാല്‍ രാജ്യത്തിന് അനന്തരാവകാശി ഇല്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായിരുന്ന ദശരഥമഹാരാജാവ് പുത്രന്മാരുണ്ടാകുവാനായി അശ്വമേധയാഗവും പുത്രകാമേഷ്ടിയും നടത്തുവാന്‍ തീരുമാനിച്ചു. ഇത് തന്റെ ഗുരുക്കന്മാരുടേയും ഋഷിമാരുടേയും മന്ത്രിമാരുടേയും മുമ്പില്‍ അവതരിപ്പിക്കുകയും ഇതിന് അവരുടെ അംഗീകാരം ലഭിക്കുകയുമുണ്ടായി. യാഗത്തിനായിവേണ്ട സജ്ജീകരണങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ഓരോരുത്തരെ ചുമതലപ്പടുത്തി.  ദശരഥന്റെ സൂതനും മന്ത്രിയുമായ സുമന്ത്രര്‍, ഒരു പുരാണസത്രത്തില്‍ താന്‍ കേട്ട ഒരു പുരാവൃത്തം രഹസ്യമായി രാജാവിനോടു പറഞ്ഞു. കാശ്യപന്റെ മകനായ വിഭാണ്ഡകന്റെ പുത്രന്‍ ഋഷ്യശൃംഗന്‍, മഹാതപസ്വിയും തേജസ്വിയുമത്രേ. ഋഷ്യശൃംഗന്‍ അംഗരാജാവായ ലോമപാദന്റെ വളര്‍ത്തുമകളും അങ്ങയുടെ മകളുമായ ശാന്തയെ വിവാഹം കഴിച്ചിട്ടുണ്ടല്ലോ. ഈ യാഗത്തില്‍ ഋഷ്യശൃംഗനെ വരുത്തി മുഖ്യപുരോഹിതനാക്കണം. അങ്ങേയ്ക്ക് നാലുപുത്രന്മാരുണ്ടാകും. ദശരഥന്‍ അംഗരാജാവിന്റെ അനുവാദത്തോടെ ഋഷ്യശൃംഗനെയും ശാന്തയേയും അയോദ്ധ്യയില്‍ കൊണ്ടുവന്നു. ഋഷ്യശൃംഗന്‍ യാഗത്തിന്റെ കാര്‍മ്മികത്വം വഹിച്ചു. - അങ്ങേയ്ക്കു നാലു പുത്രന്മാരെ ലഭിക്കും. അങ്ങനെ വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തു...വിഭാണ്ഡകൻ തന്റെ പുത്രനെ അധികം നിയന്ത്രിച്ചു വളർത്തിയത് ശരിയായോ ?.ഈ സമയത്തും പ്രസക്തമായ ഒരു പ്രശ്നമാണ്. ...എല്ലാ മാതാപിതാക്കളും നല്ല കുട്ടികള് എങ്ങനെ ജനിക്കാം കുട്ടികളെ നല്ല വ്യക്തികളായി എങ്ങനെ വളര്‍ത്താം  എന്ന് കാര്യമായി ചിന്തിക്കണം .വിവാഹം കഴിഞ്ഞാൽ പരിശുദ്ധ മനസ്സോടെയും തപസ്സോടെയും മാത്രമേ സന്താനോല്പാദനം നടത്താവൂ. ഇന്നത്തെ രക്ഷിതാക്കള്‍ക്ക് പുതുതലമുറയുടെ താത്പര്യങ്ങള്‍ എളുപ്പത്തില്‍ സ്വീകാര്യമാകില്ല. എന്നാല്‍ അവഗണിക്കാനും പറ്റില്ല. കുട്ടികളുടെ മാനസികവും ശാരീരകവുമായ ഘടനയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളില്‍ നിന്നകറ്റി അവരെ സംസ്‌കാരസമ്പന്നരും സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് വിജയം വരിക്കുന്നവരുമാക്കാന്‍ സഹായിക്കണം .കുട്ടികളെല്ലാം ഈശ്വരസ്വരൂപികളാണ് .
Valmeeki Ramayanam 4th day. by Adhyathmananda Swamiji.

No comments:

Post a Comment