Thursday, May 31, 2018

തം ഹോവാചാ യഥാ സോമ്യ, മഹതോളഭ്യാഹിതസൈ്യകമംഗാരം ഖദ്യോതമാത്രം പരിശിഷ്ടം തം തൃണൈരുപസമാധായ പ്രാജ്വലയേത് തേന തതോളപി ബഹു ദഹേത് ഏവം സോമ്യ തേ ഷോഡശാനാം കലാനാമേകാ കലാതിശിഷ്ടാഭൂത്,സാന്നേനോപസമാഹിതാ പ്രാജ്വാലീത്, തയൈതര്ഹിാ വേദാനനുഭവസി.
ഷോഡശകല: സോമ്യ പുരുഷ: പഞ്ചദശാഹാനി മാശീ: കാമമപ: പിബാപോമയ: പ്രാണോന പിബതോ വിച്ഛേത്സ്യത ഇതി 
സൌമ്യനായവനേ, പുരുഷന്‍16 കലകളോട് കൂടിയവനാണ്.15 ദിവസം ഭക്ഷണം കഴിക്കാതിരിക്കൂ.. ഇഷ്ടം പോലെ വെള്ളം കുടിക്കൂ. പ്രാണന്‍ ജലമയമായതിനാല്‍ വെള്ളം കുടിക്കാത്തയാളുടെ പ്രാണന്‍ വേറിട്ട് പോകും.
നാം കഴിക്കുന്ന അന്നത്തിന്റെ സൂക്ഷ്മമായ അംശമാണ് കലകളായി തീരുന്നത്.അന്നം കൊണ്ടു പോഷിപ്പിക്കപ്പെടുന്ന മനസ്സിന്റെ ശക്തി പതിന്നാറു ഭാഗമായി വിഭജിക്കുന്നു ഇവയാണ് കലകള്‍.ചന്ദ്രന്റെ കലകളെപ്പോലെയാണിവയെ കരുതേണ്ടത്.16 കലകള്‍ ചേര്‍ന്ന പുരുഷന്‍ കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനും ചെയ്യുന്നവനുമൊക്കെയായി ശക്തിമാനായി പ്രവര്‍ത്തിക്കുന്നു. കലകള്‍ കുറയുമ്പോള്‍ സാമര്‍ത്ഥ്യം കുറയും.മനോബലത്തെ ആശ്രയിച്ചാണ് മറ്റ് ബലങ്ങളെല്ലാം. ഇതിനെ പരീക്ഷിച്ചറിയാനാണ്‌ശ്വേതകേതുവിനോടു പറയുന്നത്. ഒന്നും കഴിച്ചില്ലെങ്കില്‍ കലാ ശക്തി കുറയും വെള്ളം കുടിച്ചില്ലെങ്കില്‍ പ്രാണന്‍ തന്നെ പോകും.
സ ഹ പഞ്ചദശാഹാനി നാശ, അഥ ഹൈനമുപസസാദ, കിം ബ്രവീമി ഭോ ഇതി, ഋച: സോമ്യ യജൂംഷി സാമാനീതി, സ ഹോവാച ന വൈ മാ പ്രതിഭാന്തി ഭോ ഇതി 
ശ്വേതകേതു15 ദിവസം ഭക്ഷണം കഴിക്കാതിരുന്നു. അതിനു ശേഷം അച്ഛന്റെ അടുത്തെത്തി.ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. ഋക്കുകളും യജുസ്സുകളും സാമങ്ങളും ചൊല്ലണം എന്ന് അച്ഛന്‍ പറഞ്ഞു. എനിക്ക് അതൊന്നും പറയാന്‍ കഴിയുന്നില്ലെന്ന് ശ്വേതകേതു പറഞ്ഞു. തനിക്ക് ഒന്നും വേണ്ടപോലെ ഓര്‌ത്തെകടുക്കാന്ക ഴിയുന്നില്ലെന്നാണ് അയാള്‍ ഉദ്ദേശിച്ചത്.
തം ഹോവാച യഥാ സോമ്യ മഹതോളഭ്യാഹിത സൈ്യകോളങ്ഗാര: ഖദ്യോത മാത്ര: പരിശിഷ്ട: സ്യാത്തേന തതോളപി ന ബഹുദഹേത്, ഏവം സോമ്യ തേ ഷോഡശാനാം കലാനാമേകാ കലാതിശിഷ്ടാസ്യാത്, തയൈതര്ഹി  വേദാന്‍ നാനു ഭവസി അശനാഥ മേ വിജ്ഞാസ്യസീതി.
അച്ഛന്‍ ശ്വേതകെതുവിനോടു പറഞ്ഞു കത്തിജ്വലിക്കുന്ന വലിയ തീ, അത്പിന്നെ മിന്നാമിനുങ്ങിനോളമുള്ള ഒരു ചെറിയ കനല്‍ മാത്രമാകുമ്പോള്‍ അതുകൊണ്ടു അതിനേക്കാള്‍ വലിയതിനെ ഒന്നും ദഹിപ്പിക്കാനാവില്ല. അത് പോലെ നിന്റെ 16 കലകളില്‍ ഒരു കല മാത്രം ബാക്കിയായതിനാലാണ് നിനക്ക് വേദങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ സാധിക്കാഞ്ഞത്. ഭക്ഷണം കഴിക്കൂ.. അതിനു ശേഷം ഞാന്‍ പറഞ്ഞത് എന്തെന്ന് മനസ്സിലാകും.
സഹാശാഥ ഹൈനമുപസസാദ, തം ഹ യത് കിഞ്ച പപ്രച്ഛ സര്വംറ ഹ പ്രതിപേദേ
ശ്വേതകേതു ഭക്ഷണം കഴിച്ചശേഷം അച്ഛന്റെ അടുത്തെത്തി.അപ്പോള്‍ അവനോട് ചോദിച്ചതെല്ലാംഅറിയാമായിരുന്നു. എല്ലാറ്റിനും നന്നായി ഉത്തരം നല്‍കി.മന്ത്രങ്ങളും അത്ഥവുമുള്‍പ്പെടെ എല്ലാം പറഞ്ഞു. 
തം ഹോവാചാ യഥാ സോമ്യ, മഹതോളഭ്യാഹിതസൈ്യകമംഗാരം ഖദ്യോതമാത്രം പരിശിഷ്ടം തം തൃണൈരുപസമാധായ പ്രാജ്വലയേത് തേന തതോളപി ബഹു ദഹേത് ഏവം സോമ്യ തേ ഷോഡശാനാം കലാനാമേകാ കലാതിശിഷ്ടാഭൂത്,സാന്നേനോപസമാഹിതാ പ്രാജ്വാലീത്, തയൈതര്ഹിാ വേദാനനുഭവസി.
അച്ഛന്‍ പറഞ്ഞു എപ്രകാരമാണോ ജ്വലിക്കുന്ന വലിയ അഗ്‌നിയുടെ  ബാക്കിയായ മിന്നാമിനുങ്ങിനോളമുള്ള ഒരു കനലിനെ പുല്ലുകള്‍ കൂട്ടി ജ്വലിപ്പിക്കുകയും ആ തീ വലിയ സാധനങ്ങളെ ദഹിപ്പിക്കുകയും  ചെയ്യുന്നത് അതുപോലെയാണിത്. നിന്റെ  പതിനാറ് കലകളില്‍ ഒരു കല മാത്രം ശേഷിച്ചിരുന്നു. അത് അന്നം കൊണ്ടു പോഷിപ്പിച്ച് ജ്വലിപ്പിച്ചപ്പോള്‍ നിനക്ക് വേദങ്ങളെ അറിയാന്‍ കഴിഞ്ഞു. ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍ നിന്റെവിവിധ സാമര്‍ഥ്യ രൂപങ്ങളായ കലകള്‍ ചന്ദ്രക്കലകളെ പോലെ ക്ഷയിക്കുകയും ഒരു കല മാത്രമായി ത്തീരുകയും ചെയ്തു. അന്നം കഴിച്ചപ്പോള്‍ കലകള്‍ വളരുകയും ചെയ്തു. അങ്ങനെ വളര്‍ന്നകലകളാണ് ഇപ്പോള്‍ വേദങ്ങളെ ഓര്‍മ്മിയക്കാനുള്ള കഴിവ് നല്കിയത്.
അന്നമയം ഹി സോമ്യ മന, ആപോമയ: പ്രാണസ്‌തെജോമയീ വാഗിതി തദ്ധാസ്യ വിജജ്ഞാവിതി, വിജജ്ഞാവിതി
മനസ്സ് അന്നമയമാണെന്ന് അറിഞ്ഞുവല്ലോ അതുപോലെ പ്രാണന്‍ ജലമയനും വാക്ക് തേജോമയവുമാകുന്നു. ഈ വാക്കുകള്‍ ശ്വേതകേതുവിന് നല്ലപോലെ മനസ്സിലായി.അന്നം കഴിക്കുമ്പോള്‍ മനസ്സിന്റെ ശക്തി വര്ദ്ധി ക്കുമെന്നും അന്നം കഴിച്ചില്ലെങ്കില്‍ മനസ്സ് ക്ഷീണിക്കുമെന്നും ശ്വേതകേതു അറിഞ്ഞു. ഇങ്ങനെ മനസ്സ് അന്നമയമാണ് എന്നറിയണം.

ഫോണ്‍: 9495746977

No comments:

Post a Comment