Wednesday, May 23, 2018

ശിവഭഗവാന് അനേകം നാമങ്ങളുണ്ട്. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവന്‍ എന്നാണ് വിശ്വാസം. മൂര്‍ത്തിത്രയത്തിലെ സംഹാര മൂര്‍ത്തി. ഭക്തിയോടെ ഉപാസിക്കുന്നവന് എന്നും ശിവഭഗവാന്റെ കടാക്ഷമുണ്ടാകും. കൈലാസനാഥനെന്നും അര്‍ദ്ധനാരീശ്വരന്‍ എന്നുമെല്ലാം അറിയപ്പെടുന്ന ശിവന്റെ മറ്റുചില നാമങ്ങളെക്കുറിച്ച് അറിയണ്ടേ? 
പഞ്ചരൂപനാണ് ശിവന്‍. ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേരുണ്ടായത്. ശിവന് ഭൂതാധിപന്‍ എന്ന പേരുമുണ്ട്. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയതുകൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്. കാളയുടെ പുറത്ത് സഞ്ചരിക്കുന്നവന്‍ ആയതിനാല്‍ ഋഷഭവാഹനന്‍ എന്നും അറിയപ്പെടുന്നു. കാളയെന്ന അര്‍ത്ഥത്തില്‍ ധര്‍മ്മത്തെ സൂചിപ്പിക്കുന്നു. വിഭൂതി ധരിക്കുന്നതിനാല്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു. വിഭൂതി ഐശ്വര്യം പ്രദാനം ചെയ്യുന്നതാണ്. 
സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ്. ഇവയെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കിയതിനാല്‍ സര്‍പ്പഭൂഷണന്‍ എന്ന പേരും ശിവനുണ്ട്. വിവിധ രൂപത്തിലുള്ള കര്‍മ്മങ്ങളാണ് ജടകള്‍. അവ ധരിക്കുന്നതിനാല്‍ ജടാധരന്‍ എന്നും മഹാദേവന്‍ അറിയപ്പെടുന്നു. 
കൈലാസവാസിയാണ് ശിവന്‍. അതിനാല്‍ ഗിരീശന്‍ എന്നും കൈലാസനാഥന്‍ എന്നും പേരുണ്ട്. മൂന്ന് വേദങ്ങളത്രേ ശിവന്റെ നേത്രങ്ങള്‍. അതിനാല്‍ മുക്കണ്ണന്‍, ത്രിനേത്രന്‍ എന്നും ശിവനെ വിശേഷിപ്പിക്കുന്നു. ശിവന്റെ ശിരസില്‍ ഗംഗാദേവിയെ വഹിച്ചിരിക്കുന്നതിനാല്‍ ഗംഗാധരന്‍ എന്നും അറിയപ്പെടുന്നു.  ശിരസ്സില്‍ ചന്ദ്രനേയും ആഭരണമായി അണിഞ്ഞിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്നും മഹാദേവന് പേരുണ്ട്. ..janmabhumi

No comments:

Post a Comment