Wednesday, May 30, 2018

അന്നമശിതം ത്രേധാ വിധീയതേ, തസ്യ യ: സ്ഥവിഷ്ടോ ധാതുസ്തത്പുരീഷം ഭവതി, യോ മാധ്യമസ്തന്മാംസം, യോളണിഷ്ഠസ്തന്മന:
നാം കഴിക്കുന്ന അന്നം മൂന്നായി മാറുന്നു. അന്നത്തിലെ സ്ഥൂലമായ ഭാഗം മലമായിത്തീരുന്നു. മാധ്യമമായ ഭാഗം മാംസമായിത്തീരുന്നു. ഏറ്റവും സൂക്ഷ്മമായ ഭാഗം മനസ്സായിത്തീരുന്നു. കഴിച്ച അന്നം ജഠരാഗ്‌നിയുടെ പ്രവര്‍ത്തന ഫലമായി മൂന്ന് തരത്തിലാകുന്നു. സത്തെല്ലാം എടുത്ത് ബാക്കിയായ സ്ഥൂലമായ ഭാഗമാണ് മലമായി പുറത്ത് പോകുന്നത്. മാധ്യമമായ അംശം മനസ്സാകും. സൂക്ഷ്മമായ അംശം ഹൃദയത്തില്‍ എത്തി കരണങ്ങള്‍ക്ക്  ആധാരമായ മനസ്സാകുന്നു. മനസ്സും മറ്റുള്ളവയെപ്പോലെ ഭൗതികമാണ്. വൈദികമായ ഈ കാഴ്ചപ്പാട് തന്നെയാണ് ആധുനിക ശാസ്ത്രത്തിനുമുള്ളത്.
ആപ: പീതാസ്‌ത്രേധാ വിധീയതേ, താസാം യ: സ്ഥവിഷ്ടോ ധാതുസ്തന്മൂത്രം ഭവതി, യോ മധ്യമസ്തല്ലോഹിതം, യോളണിഷ്ഠ: സ പ്രാണ:
കുടിക്കുന്ന വെള്ളം മൂന്നായി മാറുന്നു. സ്ഥൂലമായ ഭാഗം മൂത്രമാകുന്നു. മധ്യമമായത് രക്തമാകും. ഏറ്റവും സൂക്ഷ്മമായ ഭാഗം പ്രാണനായിത്തീരും. ശരീരത്തില്‍ പ്രാണന്റെ നിലനില്‍പ്പിനു ജലം അത്യാവശ്യമാണ്. 
തേജോളശിതം ത്രേധാ വിധീയതേ, തസ്യ യ: സ്ഥവിഷ്ടോ ധാതുസ്തദസ്ഥി ഭവതി, യോ മധ്യമ: സ മജ്ജാ യോളണിഷ്ഠ: സാ വാക്.
കഴിച്ച എണ്ണ, നെയ്യ് തുടങ്ങിയ തേജസ്സും മൂന്നായിത്തീരുന്നു, സ്ഥൂലമായ ഭാഗം എല്ലുകളായി മാറുന്നു. മാധ്യമമായത് മജ്ജയായിത്തീരും. സൂക്ഷ്മമായ ഭാഗം വാക്കായി രൂപാന്തരപ്പെടും. എണ്ണ, നെയ്യ് തുടങ്ങിയവയുടെ ഉപയോഗം വാക്ചാതുരിയെ ഉണ്ടാക്കും.
അന്നമയം ഹി സോമ്യ മന ആപോമയ: പ്രാണസ്‌തേജോമയീ വാഗിതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യെതി ഹോവാച.
മനസ്സ് അന്നമയവും പ്രാണന്‍ ജലമയവും വാക്ക് തേജോമയവും ആണെന്ന് അറിയാന്‍ ആരുണി മകനോട് പറഞ്ഞു.അപ്പോള്‍ ശ്വേതകേതു തനിക്ക് അത് മനസ്സിലാക്കിത്തരൂ എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാകമെന്നു അദ്ദേഹം പറഞ്ഞു. 
അന്നവും ജലവും തേജസ്സും എങ്ങനെയാണ് മനസ്സിനെയും പ്രാണനെയും വാക്കിനേയും പോഷിപ്പിക്കുന്നത് എന്നതിനെ വ്യക്തമാക്കിത്തരണമെന്നാണ് ശേതകേതുവിന്റെ ആവശ്യം.
ദധ്‌ന: സോമ്യ മഥ്യമാനസ്യ യോളണിമാസ ഊര്‍ധ്വ: സമദീഷതി, തത്സര്‍പ്പികര്‍ ഭവതി 
തൈര് കടയുമ്പോള്‍ അതിന്റെ സൂക്ഷ്മമായ അംശം ഒന്നിച്ചു ചേര്‍ന്ന് മേലെ പൊങ്ങി വരുന്നു. അതാണ് വെണ്ണയായിത്തീരുന്നത്. തൈരില്‍ നിന്നും വെണ്ണയുണ്ടാകുന്നു അത് ഉരുക്കി നെയ്യാക്കി മാറ്റുന്നു. സ്ഥൂലവസ്തുക്കളുടെ സൂക്ഷ്മമായ അംശം മറ്റ് വസ്തുക്കള്‍ ഉണ്ടാകാന്‍ കാരണമാകുന്നു എന്നതിന്റെ ഉദാഹരണമാണിത്.
ഏവ മേവ ഖലു സോമ്യാന്നസ്യാശ്യമാനസ്യ യോളണിമാ സ ഊര്‍ധ്വ: സമുദീഷതി തന്മനോ ഭവതി.
കഴിക്കുന്ന അന്നത്തിന്റെ സൂക്ഷ്മമായ അംശം മുകളിലേക്ക് പൊങ്ങി മനസ്സായിത്തീരുന്നു. സൂക്ഷ്മാംശം മനസ്സിനെ പോഷിപ്പിക്കുന്നു.
അപാം സോമ്യ പീയമാനാനാം യോളണിമാസ ഊര്‍ധ്വ: സമുദീഷതി, സ പ്രാണോ ഭവതി 
കുടിക്കുന്ന വെള്ളത്തിന്റെ സൂക്ഷ്മമായ അംശം മുകളിലേക്ക് ഉയര്‍ന്നു പ്രാണനായിത്തീരുന്നു.
തേജസ: സോമ്യാശ്യമാനസ്യ യോളണിമാസ ഊര്‍ധ്വ: സമുദീഷതി, സാ വാഗ് ഭവതി 
കഴിക്കുന്ന എണ്ണ, നെയ്യ് എന്നീ തേജസ്സുകളുടെ സൂക്ഷ്മാംശം  മുകളിലേക്ക് പൊങ്ങി വാക്കാകുന്നു.
ഇപ്രകാരം മനസ്സ് അന്നമയവും പ്രാണന്‍ ജലമയവും വാക്ക് തേജോമയവുമാകുന്നുവെന്നു ആരുണി പറഞ്ഞു. ഇതിനെ ഒന്നുകൂടി വിശദീകരിച്ച് തരണമെന്ന് ശ്വേതകേതു ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്നു അദ്ദേഹവും സമ്മതിച്ചു.
9495746977

No comments:

Post a Comment