Wednesday, May 30, 2018

സദ്ഗുരുവിനെ എങ്ങനെ തിരിച്ചറിയാം എന്നാണ് പൊതുവായുള്ള സംശയം. ഗുരുസ്ഥാനീയനായ ഒരാളെ കണ്ടൂമുട്ടിയിട്ടും ഈ സംശയം നിലനിൽക്കുന്നു എങ്കിൽ അദ്ദേഹമല്ല നിങ്ങളുടെ ഗുരു എന്ന് തന്നെ ഉറപ്പിച്ചോളൂ. പല ജന്മങ്ങളിലെ കർമ്മങ്ങളിലൂടെ ആർജ്ജിക്കുന്നതാണ് ജന്മാവകാശം. ഗുരുവിനെ തിരിച്ചറിയാൻ ജന്മാവകാശം വേണം. ഗുരുവിനെ തിരിച്ചറിയാത്തവർ നിരാശരായി ശ്രമ മുപേക്ഷിക്കുകയല്ല വേണ്ടത്. അവർ തങ്ങൾക്കറിയാവുന്ന നാമങ്ങൾ ശ്രദ്ധയോടെ ആവുന്നത്ര ജപിക്കുക. ഒന്നാം ക്ലാസ്സിലെ പഠനം പൂർത്തിയാക്കുന്ന കുട്ടിയെ അദ്ധ്യാപകൻ രണ്ടാം ക്ലാസ്സിലേക്ക് കൈപിടിച്ച് കൊണ്ടു ചെന്നാക്കുന്നപോലെ നിങ്ങളുടെ സാധന ഗുരുവിന്റെ അടുക്കലേക്ക് കൊണ്ടു ചെന്നെത്തിക്കും. സദ്ഗുരുവിനെ അന്വേഷിച്ച് കാലം കളയണ്ട. ഉത്തമ ശിഷ്യനാകു. ഗുരുനിങ്ങൾക്ക് വെളിപ്പെട്ടു വരും.
ഗുരു ശക്തിപ്രഭാനന്ദ

No comments:

Post a Comment