Sunday, June 24, 2018

1. മനഃപ്രസാദഃ- ഭൗതികവിഷയ സുഖത്തിനുവേണ്ടി ചിന്തിച്ച് ചിന്തിച്ച് ആകുലമാകാതെ തന്നെ മനസ്സിനെ നിലനി
ര്‍ത്തുക. കാമത്തെയും ക്രോധത്തെയും ഒഴിവാക്കിക്കൊണ്ടുവരിക.
2. സൗമ്യത്വം- സൗമ്യമായ ഭാവന നിലനിര്‍ത്തുക, അതിനുവേണ്ടി ജനങ്ങള്‍ക്ക് ഹിതകരമായ കാര്യങ്ങള്‍മാത്രം ചിന്തിക്കുക, ശാസ്ത്രനിഷിദ്ധമായ പ്രവൃത്തികള്‍ ചിന്തിക്കാതിരിക്കുകയും വേണം. ഉപദ്രവം ചെയ്യുന്നവരോടുപോലും ക്രൂരഭാവം പുലര്‍ത്താതിരിക്കുക.  
3. മൗനം- ഏതുവിഷയത്തെക്കുറിച്ചുള്ളതായാലും പ്രയോജനരഹിതമായ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, മൗനവ്രതം ആചരിക്കുന്ന ചില ആളുകള്‍ സംസാരിക്കുകയില്ല, എങ്കിലും എഴുതിക്കൊടുക്കുകയോ, കൈകള്‍ കൊണ്ട് മുദ്രകാട്ടുകയോ ചെയ്യുന്നത് കാണാം. അത് മൗന വ്രതലംഘനമാണെന്ന് ഓര്‍ക്കണം.
മൗനം എന്ന വാക്കിന് മനനം- ചിന്ത- ചെയ്തുകൊണ്ടിരിക്കുക എന്നര്‍ത്ഥം കൂടിയുണ്ട്. എന്താണ് ചിന്തനം ചെയ്യേണ്ടത്? ഭഗവാന്റെ നിര്‍ഗുണമായ ബ്രഹ്മഭാവത്തെയോ, വേഷഭൂഷ്ണയുക്തമായ സ്വരൂപത്തെയോ ധ്യാനിച്ചുകൊണ്ടിരിക്കുക. ചിന്തിക്കുമ്പോള്‍ സംസാരിക്കാന്‍ കഴിയുകയുമില്ല.
4 ആത്മവിനിഗ്രഹഃ - ആത്മവിനെ മനസ്സിനെ ഭൗതികസുഖകരമായ വസ്തുക്കളില്‍നിന്ന് തീര്‍ത്തും പിന്‍തിരിപ്പിച്ച് ആധ്യാത്മിക വിഷയത്തിലേക്ക് തിരിച്ചുകൊണ്ട് വരിക.
5 ഭാവസംശുദ്ധി- ഭൗതികസുഖങ്ങളെ ആഗ്രഹിച്ചുകൊണ്ടിരിക്കുക എന്നതാണ് ഭാഗത്തിന്റെ- ഹൃദയത്തിന്റെ- മാലിന്യം അത് തീരേ ഒഴിവാക്കുക, കാമത്തിന് തടസ്സം നേരിടുമ്പോഴാണ് ക്രോധംവരുന്നത്. അതും ഒഴിവാക്കുക. എങ്ങനെ ഒഴിവാക്കാം. ഭഗവനെയും ഗീതാഭാഗവതങ്ങളിലെ തത്ത്വങ്ങളെയും ചിന്തിച്ചുകൊണ്ടിരിക്കുക. ഏറ്റവും എളുപ്പം തിരുനാമങ്ങള്‍ ജപി
ക്കുക. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും കാപട്യം ഒഴിവാക്കുകയും വേണം. അതും ഭാവസംശുദ്ധിതന്നെ. മേല്‍പറഞ്ഞ രീതിയിലാണ് മനസ്സുകൊണ്ട് തപസ്സ് അനുഷ്ഠിക്കേണ്ടത്.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment