Monday, June 11, 2018

ശ്രീ ശങ്കരാചാര്യ സ്വാമികള്‍

ദൈവത്തോടൊരുമിച്ചു സന്യാസജീവാര്‍പ്പണം
ശങ്കരനുണ്ണിക്കുള്ള മോക്ഷമാം രക്ഷാമാര്‍ഗ്ഗo
അമ്മക്കു തനയനെഗൃഹസ്ഥാശ്രമിയാക്കി
കണ്ടുകണ്‍കുളിര്‍ക്കേണം സങ്കല്പം‍ വളര്‍ന്നുള്ളില്‍

എങ്ങിനെ ഉണര്‍ത്തീടും അമ്മയാം ഉപാസന
മന്ത്രങ്ങളുരുവീടുo തന്‍ അന്തര്‍ഗതത്തെയും
ജ്യോത്സനയായ് തേന്മാവിന്‍റെ കൊമ്പില്‍ പടര്‍ത്തുവാന്‍
ഏറിയനേരം മൗനം പാലിച്ചു മഹാജ്യോത്സ്യന്‍

നേരറിഞ്ഞീടാന്‍ അമ്മക്കാകാoക്ഷയണപൊട്ടി
ആശങ്കയ്ക്കിടെ നാവില്‍ ഗുളികന്‍ കടന്നേറി
ആരാഞ്ഞു എന്നുണ്ണിക്കുദാമ്പത്യം നിഷിദ്ധമോ

ആയാസമോടെ കടംവാങ്ങിയ പ്രസന്ന താ-
ഭാവത്തില്‍ ജ്യോത്സ്യന്‍ ചൊല്ലി 'ശങ്കരഹിതം തേടു’
നാവിനു പറ്റിപോയപിഴയിന്‍ വ്യഥയോടെ
നോവേറ്റുപിടയുന്ന മാതാവിന്‍ മനം കേണു

തായ്ച്ചോല്ല്‌ തട്ടാത്തവന്‍ എന്‍ മകന്‍ കല്പ്പിക്കുന്ന-
തേതുമോ പാലിക്കുവാന്‍ പിറന്നോന്‍ മഹാസാധു
ചേതസ്സിലെന്തെക്കെയോ ഗണിച്ചും ആലോചിച്ചും
ജ്ഞാനശേഖരത്തിന്‍റെ പേടകം തുറന്നപ്പോള്‍
താരുണ്യം തങ്കത്തേരില്‍ വന്നെത്തി വരവേല്ക്കും
ലാവണ്യo പൊന്നുണ്ണിക്ക് കാലത്തിന്‍ വരദാനം

പൂന്തോട്ടമനയ്ക്കലെ കന്നിപ്പൂ കനിയവള്‍
പൂമാതൃത്വംതൊട്ടെ ഏകിയകന്യാവരം
ശങ്കരനനുദിനം കനകധാരസ്തവ൦
മംഗളമന്ത്രങ്ങളാല്‍ പൂജിച്ചപുകന്നിയാല്‍

ഇല്ലത്തെനിധിയായി പുത്രന്‍റെ വധുവായി
വന്നെത്തും സുദിനങ്ങള്‍ കല്പനക്കുള്ളില്‍ കണ്ടു
താരാട്ടുപാട്ടില്‍ രാഗ-ഗീതികള്‍ ശ്രവിക്കാതെ
മാതാവിന്‍ വാത്സല്യത്തിന്‍വാസനയേറ്റിടാതെ

മുത്തശ്ശിത്തണല്‍ വൃക്ഷമുറ്റത്തു നൃത്തംവയ്ക്കും
മുത്തിനെ ഓര്‍ക്കുന്നേരം എന്നുള്ളം വിതുമ്പുന്നു
ചാരുവാചെന്താമര താരുപോല്‍ മനസ്സിലെ
മാലിനീ പുളിനത്തില്‍ രോമാഞ്ചമാണാകനി

ആ നീലമിഴികളില്‍ ആയിരം മഴവില്ലിന്‍
ആറാട്ടുമഹോത്സവം കൊണ്ടാടിതിമിര്‍ക്കുന്നു
ഉണ്യേമ – നിറനില വിളക്കിന്‍ നൈര്‍മല്യത്തെ
സ്വയമേ സ്വരൂപിച്ച സൌന്ദര്യ സായൂജ്യത്തെ
മനസ്സാ വരിക്കുവാന്‍ മകനോടാജ്ഞാപിച്ചു

മമതാപൂര്‍വ്വ൦ പെറ്റമാതാവിന്‍ അഭിലാഷം
സന്യാസം വരിച്ചീടും മുന്നവേ ഗൃഹസ്ഥനായ്
തന്മകന്‍ മാറീടണം അമ്മതന്‍ നിബന്ധന

ജനനീ മനോഗതം മാറ്റുവാന്‍ കഴിയാതെ
തനയന്‍ മൗനംകൊണ്ടു സമ്മതം അറിയിച്ചു
കാതോര്‍ത്തു വാചാലമാ അമ്മതന്‍ ആശീര്‍വാദം
കേള്‍ക്കുവാന്‍ നിന്നു ഭക്തിസാന്ദ്രമാ മനമോടെ

കാണുവാന്‍ ആശിക്കുമ്പോളൊക്കെയും മാതാവിന്‍റെ
കാലടിഎത്താമെന്നും വാഗ്ദാനം നല്കി മകന്‍
ശരീരവിമോക്ഷണാമാകണം ഉപാസന
സത്യം അഭിതമെന്നും പാരിപാലിച്ചിടുന്ന
എന്മകന്‍ ശങ്കരനു ഭാവുകം നേരുന്നമ്മ

അന്ത്യത്തില്‍ അടുത്തുനീ വേണമെന്‍ അവസാന
കര്‍മ്മങ്ങള്‍ നിറവേറ്റാന്‍ മകനേചൊന്നാലമ്മ

മനസ്സോടല്ലെങ്കിലും പുത്രാ നീ ഉണ്യേമയെ
വധുവായ് കൈക്കൊള്ളുവാന്‍ മൊഴിഞ്ഞു വേദാന്തമായ്
മാനവധര്‍മ്മങ്ങളെ പാലിക്കാന്‍ പ്രതിബദ്ധ-
നായൊരു പൊന്നുണ്ണിയെ വാഴ്ത്തുവാന്‍ നിന്നു അമ്മ

തങ്കനൂലിനാല്‍ നെയ്ത സ്വര്‍ണ്ണത്തിന്‍റെ നെല്ലിക്ക
മംഗല്യച്ചരടായി ചാര്‍ത്തിച്ചു വേളീ വേള
പുഷ്ക്കല താരുണ്യത്തെ ആസ്വാദിച്ചീടാന്‍ വേണ്ടി
പുത്രനും വധുവിനും പൂക്കാലമാശംസിച്ചു

No comments:

Post a Comment