Sunday, June 24, 2018

ശരീരത്തെയും, മനസ്സിനെയും പരസ്പരം വേര്‍പെടുത്താനാ വില്ല. മനസ്സിന്റെ സ്ഥൂല രൂപമാണ് ശരീരം. ശരീരത്തിന്റെ സൂക്ഷമഭാവമാണ് മനസ്സ്. അവ കൂടെക്കൂടെ ഉള്‍വലി ഞ്ഞ്‌കൊണ്ട് വിശ്രമാവസ്ഥയിലെത്തുന്നു, ജഡാവസ്ഥ യിലെത്തുന്നു. അപ്പോള്‍ മനസ്സിലെ അറിവുകളെല്ലാം ബോധത്തിന്റെ അടിത്തട്ടില്‍ മറഞ്ഞിരിക്കുന്നു. സൂര്യന്‍ എങ്ങോട്ടും പോകുന്നില്ല. അസ്തമനം കഴിയുന്നതോടെ രാത്രിയാകുന്നു. അതുപോലെ നിദ്രയെത്തുമ്പോള്‍ ഒരു പ്രത്യേകതരത്തിലുള്ള ഇരുളു നിറയുകയാണ്. അതു വരെ ബോധത്തിലുണര്‍ന്നിരിക്കുന്ന അറിവുകള്‍ അപ്പോള്‍ മറ്റൊരുതലത്തില്‍ മറഞ്ഞിരിക്കുന്നു. നിദ്രയില്‍ നിശ്ചിത സമയം നീണ്ടുനില്‍ക്കുന്ന അന്ധകാരമാണ്, ജഡാവസ്ഥയാണ് ഉള്ളത്. അതുകൊണ്ടാണ് അതിനെ താമസികം എന്നുവിളിക്കുന്നത്. നിങ്ങള്‍ വീണ്ടും ഉണരുന്നു, ഒപ്പം ബോധത്തില്‍ മറഞ്ഞിരുന്ന അറിവുകളും. രാത്രിക്കും പകലിനും ഇടയിലുണ്ടാകുന്ന സന്ധ്യയുടെ വെട്ടം പോലെയാണ് സ്വപ്‌നങ്ങള്‍. നിങ്ങള്‍ കടന്നു പോകുന്ന അവസ്ഥകളെയും (ജാഗ്രത്, നിദ്ര, സ്വപ്‌നം) പ്രകൃതിയുടെ അവസ്ഥകളോടാണ് ഏറ്റവും നന്നായി ഉപമിക്കാന്‍ കഴിയുക. പ്രകൃതിയില്‍ നിലനില്‍ക്കുന്നവയ്‌ക്കെല്ലാം ഉണര്‍ച്ചയും, ഉറക്കവും, സ്വപ്‌ന വുമുണ്ട്. അത് നടക്കുന്നത് അതിബൃഹത്തായ രീതിയിലാണെന്നു മാത്രം. ധ്യാനിക്കുമ്പോള്‍ ബോധം, ഭൂമിയുടെ അന്തരീക്ഷത്തിന്റെ അതിരുകള്‍വിട്ട് പ്രപഞ്ച വിശാലതയിലെത്തിച്ചേരുന്നു. അവിടെ സൂര്യന്റെ ഉദയവും, അസ്തമനവുമില്ല. അവിടെ ഒന്നുമില്ല. ഉള്ളത് ശൂന്യത മാത്രം..
janmabhumi

No comments:

Post a Comment