പ്രധാനമായും രണ്ട് തീയതികളാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്. ഓഡിറ്റിന് വിധേയമല്ലാത്തവരുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടത് ജൂലായ് മുപ്പത്തിയൊന്നിനും ഓഡിറ്റിന് വിധേയമായവരുടെ റിട്ടേണ്‍ സപ്തംബര്‍ മുപ്പതിനും മുമ്പായി ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ പിഴയോടുകൂടി 2019 മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാം. നിശ്ചയ തീയതിക്ക് ശേഷം ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്ക് ഇത് ആദ്യമായാണ് പിഴ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
2017-18ലെ ആദായ നികുതി നിരക്കുകള്‍
മൊത്ത വരുമാനം രണ്ടര ലക്ഷത്തിനു താഴെയാണെങ്കില്‍ നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ അറുപത് വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയും എണ്‍പത് വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് അഞ്ച് ലക്ഷം വരെയും നികുതി അടയ്‌ക്കേണ്ടതില്ല.
മൊത്ത വരുമാനം രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണെങ്കില്‍ രണ്ടര ലക്ഷത്തിനു മുകളില്‍ ഉള്ള വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് നികുതി. അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ് മൊത്ത വരുമാനം എങ്കില്‍ 12,500 ന് പുറമെ അഞ്ച് ലക്ഷത്തിനു മുകളില്‍ ഉള്ള വരുമാനത്തിന്റെ ഇരുപത് ശതമാനം കൂടി നികുതിയായി അടയ്ക്കണം.
മൊത്ത വരുമാനം പത്ത് ലക്ഷത്തിനു മുകളിലാണെങ്കില്‍ 1,12,500 ന് പുറമേ പത്ത് ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന്റെ മുപ്പത് ശതമാനമാണ് നികുതി.
മൊത്ത വരുമാനം മൂന്നര ലക്ഷത്തിന് താഴെയാണെങ്കില്‍ ആ കെ അടയ്‌ക്കേണ്ട നികുതി തുകയില്‍ നിന്ന് 87 എ വകുപ്പ് പ്രകാരം 2,500 രൂപ കുറയ്ക്കാവുന്നതാണ്.
മൊത്ത വരുമാനം മൂന്നു ലക്ഷം വരെയുള്ളവര്‍ക്ക് ഫലത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ല.
No comments:
Post a Comment