Tuesday, June 05, 2018

സാധാരണ മനുഷ്യന്‍ നിരന്തരം അദ്ധ്വാനിച്ച്‌ വിയര്‍ത്തൊലിക്കുന്നത്‌ തന്റെ ചുറ്റുപാടുമുള്ള ഭൗതികലോകത്തിലെ ഇന്ദ്രിയസുഖവസ്തുക്കളെ ആവുന്നതും തേടിപ്പിടിച്ച്‌, സംരംഭിച്ച്‌, അവയില്‍ തന്നെ ആകണ്ഠം മുങ്ങിക്കുളിച്ച്‌, നിര്‍വൃതി നേടുന്നതിന്‌ വേണ്ടിയാണ്‌. നമ്മളിലുള്ള ഒട്ടനേകം വസ്തുക്കളിലൊന്നിനെമാത്രം നാം തൃപ്തിപ്പെടുത്തുമ്പോള്‍ മറ്റുള്ളവ സ്വാഭാവികമായും അതൃപ്തിയാല്‍ മത്സരബുദ്ധിയോടെ എതിര്‍ക്കാനാരംഭിക്കുകയായി. അങ്ങനെ നമ്മിലുള്ള ആ 'പാഠീന' ജലവ്യാളം, അതിന്റെ നാല്‌ ശുഷ്കണ്ഠങ്ങളിലോരോന്നും പ്രത്യേകം പ്രത്യേകം ആസവത്തിനായി വിറലി പിടിച്ച്‌ തിരയുമ്പോള്‍, ഒരേയൊരു പാത്രത്തില്‍ നിന്നുതന്നെ മദ്യം മോന്തി തൃപ്തിയടക്കാന്‍ ശ്രമിച്ചുനോക്കുകയാണ്‌. ത്രിലോകത്തേയും ജയിച്ച്‌ കീഴടക്കിയാലും ഈ ചതുശ്ശീര്‍ഷനായ രാവണ മനുഷ്യന്‌ ആദ്യനന്തയുക്തമായ ഈ വിശ്വത്തില്‍ അതൃപ്തിയല്ലാതെ മേറ്റ്ന്ത്‌ കിട്ടാനാണ്‌? - സ്വാമി ചിന്മയാനന്ദന്‍

No comments:

Post a Comment