Friday, June 01, 2018

പാലാഴി കടയുമ്പോള്‍ ഭഗവാന്‍ ധന്വന്തരിമൂര്‍ത്തിയായി അവതരിച്ച്, ദേവന്മാര്‍ക്ക് അമൃതം കൊടുത്തു. ആ അമൃത്, ഭഗവാന്റെ ചൈതന്യാംശമല്ലാതെ മറ്റൊന്നുമല്ല. ആ അമൃതിന്റെ രസബിന്ദുവാണ് സസ്യങ്ങളുടെ ഫലങ്ങളും കിഴങ്ങുകളും ഉള്‍ക്കൊള്ളുന്നത്, ആ അമൃത് ഭക്ഷിക്കുന്നതുകൊണ്ട് പ്രാണികള്‍ ശരീരത്തെ നിലനിര്‍ത്തുന്നു. ദേവന്മാെരയും മനുഷ്യരെയും പ്രാണികളെയും മരിക്കാതെ നോക്കുന്നത് ഭഗവാന്‍തന്നെ. മൃത്യുശ്ച = ജീവന്മാരുടെ കര്‍മഫലങ്ങള്‍ അനുസരിച്ച്, മത്യുവായി-മരണമായി- പ്രവര്‍ത്തിക്കുന്നതും ഭഗവാന്‍തന്നെ. മറ്റാരുമല്ല. അപ്പോള്‍ നാം മരണത്തെ- ഭഗവാനെ- സേവിക്കുകയാണ് വേണ്ടത്. മരണശേഷം പഴയ ശരീരത്തിനു പകരം പുതിയത് കിട്ടുകയും ചെയ്യും. സത്, അസത് ച അഹം. സത്തും അസത്തും- സ്ഥൂലവും സൂക്ഷ്മവുമായ സര്‍വവും ഞാന്‍തന്നെ. അല്ലെങ്കില്‍ ജഡവും ചൈതന്യവും ഞാന്‍തന്നെ. ജീവാത്മാവും പരമാത്മാവും ഞാന്‍ തന്നെ. ഒരു ജഡവസ്തുവായ തൂണ്, സ്വര്‍ണം മുതലായ ജഡവസ്തുക്കളിലും ഭഗവാന്റെ ചൈതന്യസ്ഫുരണമുണ്ട്. ഹിരണ്യകശിപു പ്രഹ്‌ളാദനോട് ചോദിച്ചു: ക്വാസ, യദിന- നീ പറയുന്ന ഭഗവാന്‍ എവിടെയാണുള്ളത്? പ്രഹ്‌ളാദന്‍: 'സഃ സര്‍വ്വത്ര' = ഭഗവാന്‍ എല്ലായിടത്തുമുണ്ട്. (ഭഗവാന്റെ ഈ സര്‍വ്വത്രയും അസ്തിത്വമാണ് ഈ 9-ാം അധ്യായത്തിലെ 16, 17, 18, 19 എന്നീ ഈ ശ്ലോകങ്ങളിലൂടെ ഭഗവാന്‍ തന്നെ വിവരിച്ചത്) അപ്പോള്‍ ഹിരണ്യകശിപു വീണ്ടും: 'കസ്മാത് സ്താഭേ ന?'- ''എന്തുകൊണ്ട് ഈ തൂണില്‍ കാണുന്നില്ല.'' പ്രഹ്‌ളാദന്റെ മറപടി: ''ദൃശ്യതേ'' - (ഇതാ ഞാന്‍ ഭഗവാനെയും കണ്ടുകൊണ്ടിരിക്കുന്നു). കാമ-ക്രോധ-മോഹ-മദ-മാത്‌സര്യങ്ങളാകുന്ന അന്ധത മൂടി ഹിരണ്യകശിപുവിന്റെ കണ്ണുകള്‍ക്ക് തൂണിലെ ഭഗവാനെ കാണാന്‍ കഴിഞ്ഞില്ല. നമ്മുടെ അവസ്ഥയും വ്യത്യസ്തമല്ല. അപ്പോള്‍, അര്‍ജുനാ, സൂര്യനില്‍ എല്ലാ രശ്മികളും ഉള്‍ക്കൊള്ളുന്നതുപോലെ, ഈ കൃഷ്ണനില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ജ്ഞാനമാണ് ശ്രേഷ്ഠം. ഏകത്വേ ന) ജീവാത്മാക്കള്‍ ഭഗവാന്റെ- എന്റെ അംശങ്ങള്‍ തന്നെയെങ്കിലും, മായാബദ്ധരായവ്യരായ വ്യക്തിത്വം ഉള്ളവരാണ്. (പൃഥക്- ത്വേന). എല്ലാ ദേവന്മാരിലും എന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നു. (ബഹുധാ). ദേവ, മനുഷ്യ-ജഡ, ചൈതന്യഭേദമില്ലാതെ എല്ലായിടത്തും പ്രപഞ്ചത്തിലെ ഓരോ അണുവിലും എന്റെ ചൈതന്യമാണുള്ളത്...janmabhumi

No comments:

Post a Comment