Friday, June 01, 2018

ഇക്കാണുന്നതെല്ലാം മായയാണെന്ന് സാധാരണയായി പറയാറുണ്ട്. എന്നാലെന്താണ് ഈ മായ? മായ മനസ്സാണ്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് മായയുടെ ജോലി. മനസ്സ് ഇപ്രകാരമാണ് പെരുമാറുന്നത്. ദുഃഖിച്ച് കരയുക, സന്തോഷിച്ച് ചിരിക്കുക ഇവയെല്ലാം ശരീരേന്ദ്രിയാദികള്‍ക്കുള്ള വികാരവിചാരങ്ങളാണ്. ആത്മാവ് ദുഃഖത്താലോ സന്തോഷത്താലോ വികാരപ്പെടുന്ന ഒന്നല്ല എന്ന് ഋഷികള്‍ അന്വേഷണങ്ങളിലൂടെ കണ്ടെത്തി. ശാരീരികമായ കര്‍മങ്ങളോട് മനസ്സുകൂടി യോജിക്കുമ്പോഴാണ് ആ കര്‍മങ്ങള്‍ക്ക് പൂര്‍ണത ഉണ്ടാവുന്നത്.

No comments:

Post a Comment