വിദുരനീതി....................(മഹാഭാരതം)
(ധൃതരാഷ്ട്രമഹാരാജാവിനോട് വിദുരമഹാശയൻ തുടരുന്നു.)

രോഗാർദിതാ ന ഫലാന്യാദ്രിയന്തേ
ന വൈ ലഭന്തേ വിഷയേഷു തത്ത്വം
ദുഃഖോ പേതാ രോഗിണോ നിത്യമേവ
ന ബുദ്ധ്യന്തേ ധനഭോഗാൻ ന സൗഖ്യം
ന വൈ ലഭന്തേ വിഷയേഷു തത്ത്വം
ദുഃഖോ പേതാ രോഗിണോ നിത്യമേവ
ന ബുദ്ധ്യന്തേ ധനഭോഗാൻ ന സൗഖ്യം
അല്ലയോ ഭരതർഷഭാ,രോഗപീഡിതനായ മനുഷ്യൻ മധുരഫലങ്ങളെ ആദരിക്കുന്നില്ല ,അവയുടെ സ്വാദും അവൻ
അറിയുന്നില്ല ,വിഷയ ഭോഗങ്ങളിലും അവന് സുഖമോ ആസ്വാദനമോ ലഭിക്കുന്നില്ല .അവൻ സദാ ദുഃഖിതനായി
തന്നെയിരിക്കുന്നു ,ധനസംബന്ധമായ സുഖഭോഗങ്ങൾ അനുഭവിക്കുവാൻ അവൻ ശക്തനുമല്ല .

പുരാ ഹ്യുക്തം നാകരോസ്ത്വം വചോ മേ
ദ്യുതേ ജിതാം ദ്രൗപതിം പ്രേക്ഷ്യ രാജൻ
ദുര്യോധനം വാരയേത്യക്ഷവത്യാം
കിതവത്വം പണ്ഡിതാ വർജ്ജയന്തി
ദ്യുതേ ജിതാം ദ്രൗപതിം പ്രേക്ഷ്യ രാജൻ
ദുര്യോധനം വാരയേത്യക്ഷവത്യാം
കിതവത്വം പണ്ഡിതാ വർജ്ജയന്തി
ജ്യേഷ്ഠാ, ഞാൻ ആദ്യമേ അങ്ങയോട് പറഞ്ഞതല്ലേ ,ദ്രൗപതിയെ നിർത്തിയുള്ള ഈ ചൂതുകളി വിലക്കണമെന്ന്,
അറിവുള്ളവർ വഞ്ചനയെ വർജ്ജിക്കുകയാണ് വേണ്ടത്,എന്നാൽ അങ്ങ് അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല .
(കള്ള ചൂതുകളിയിൽ പാണ്ഡവരെ പരാജയപ്പെടുതിയതുമുതൽ സംജാതമായ അപകടം മുൻകൂട്ടി കാണുന്ന
വിദുരർ ഒരു കുലം ഒന്നാകെ നശിക്കുവാൻ പോകുന്നുവെന്ന മുന്നറിയിപ്പ് വീണ്ടും ജ്യേഷ്ടന് നൽകുന്നു)

അയം ധത്തേ വേണുരിവാത്മഘാതി
ഫലം രാജാ ധൃരാഷ്ട്രസ്യ പുത്ര:
ദ്യുതം ഹി വൈരായ മഹാഭയായ
മത്തേന ബുദ്ധ്യത്യയമന്തകാലം
ഫലം രാജാ ധൃരാഷ്ട്രസ്യ പുത്ര:
ദ്യുതം ഹി വൈരായ മഹാഭയായ
മത്തേന ബുദ്ധ്യത്യയമന്തകാലം
മഹാരാജാവേ , പുത്രന്മാരിൽ ഭിന്നഭാവം വന്നാൽ അങ്ങേക്ക് അവരുടെ കലഹത്തേ ഒരിക്കൽ നേരിടേണ്ടി
വരും ,മുളക്കൂട്ടം അതിൻറെ വിനാശകാലതാണ് പുഷ്പ്പിക്കുകയും ഫലിക്കുകയും ചെയ്യുന്നത് ,അതുപോലെയാണ് അങ്ങേക്ക് ഈ ദുര്യോധനൻ പിറന്നത്,മഹാഭയാനകമായ വൈരം സൃഷ്ടിച്ച് ഈ ചൂതുകളി
ഇവനാണ് സംഘടിപ്പിച്ചത്,ഇവൻറെ ശിരസ്സിൽ മരണം നൃത്തം വെക്കുന്ന വിവരവും ഇവൻ അറിയുന്നില്ല ,
ഈ മുന്നറിയിപ്പുകളെ വിദുരർ തൻറെ പുരാഹ്യുക്തം എന്ന പരാമർശം കൊണ്ട് വീണ്ടും ഓർമ്മിപ്പിക്കുകയാണ്.

വിദുരനീതി ( മഹാഭാരതം ഉദ്യോഗപർവ്വം മുപ്പത്തിയാറാം അദ്ധ്യായം)
No comments:
Post a Comment