Friday, June 01, 2018

നമ്മൾ അന്വേഷിക്കുന്നത് എന്താണ് ? തീർച്ചയായുംനമ്മൾ   എന്തോ ഒന്ന് അന്വേഷിക്കുകയാണ്. പക്ഷെ അതെന്താണ് ? നിങ്ങളുടെ എല്ലാ അന്വേഷണങ്ങളുടെയും സത്ത് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ ആനന്ദം അന്വേഷിക്കുകയാണെന്ന് നിങ്ങൾ കണ്ടുപിടിക്കും. ഒരാൾ പണം അന്വേഷിക്കുകയാവാം, പക്ഷെ അതിലൂടെ അയാൾ ആനന്ദമാണെന്നന്വേഷിക്കുന്നത്. വേറെ ഒരാൾ സ്നേഹത്തിനു വേണ്ടി അന്വേഷിക്കുകയാവാം, പക്ഷെ സ്നേഹത്തിലൂടെ അയാൾ അന്വേഷിക്കുന്നത് ആനന്ദത്തെയാണ്. മറ്റൊരാൾ അന്വേഷിക്കുന്നത് പ്രശസ്തി ആയിരിക്കാം. പക്ഷെ അതിലൂടെ അയാൾ ആനന്ദം മാത്രമാണാന്വേഷിക്കുന്നത്. നിങ്ങളുടെ അന്വേഷണത്തിന് വ്യത്യസ്ത പേരുകൾ ഉണ്ടാവാം. പക്ഷെ അവയിലെല്ലാം മറഞ്ഞുകിടക്കുന്ന ഒരേ ഒരു നൂല് നിങ്ങളുടെ ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണമാണ്.
നിങ്ങൾ ആനന്ദം അന്വേഷിക്കുന്നു. ഒരു മാഫിയശാലയിലേക്ക് പോകുന്ന ആളും ക്ഷേത്രത്തിലേക്ക് പോകുന്ന ആളും ഒരേകാര്യമാണാന്വേഷിക്കുന്നത്. ഇരുവരും ആനന്ദം അന്വേഷിക്കുന്നു. ഒരാൾ ചെയ്യുന്നത് സത്പ്രവർത്തികളാണെങ്കിലും, ദുഷ്പ്രവർത്തികളാണെങ്കിലും അന്വേഷണം ഒന്നുതന്നെയാണ്. അവർ ആനന്ദമാണ്അന്വേഷിക്കുന്നത്. നല്ല ആളുകളും ചീത്ത ആളുകളും ഒരേ ഒരു കാര്യമാണാന്വേഷിക്കുന്നത്, അതാണ് ആനന്ദം.
പക്ഷെ, നിങ്ങൾ എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ, എവിടെയാണ് ആനന്ദം നഷ്ടപ്പെട്ടതെന്ന് ? നിങ്ങൾക്ക് അതു നഷ്ടപ്പെട്ട സ്ഥലത്തു് അതന്വേഷിക്കുക. നിങ്ങൾക്കത് നഷ്ടപ്പെടാത്ത സ്ഥലങ്ങളിലാണ് അത് നിങ്ങൾ തെരഞ്ഞു കൊണ്ടിരിക്കുന്നത്. പുറത്തു് എവിടെയെങ്കിലുമല്ല തീർച്ചയായും അത് നിങ്ങൾക്ക് നഷ്ടപ്പെട്ടത്, അകത്തു എവിടെയോ ആണ് അതിന്റെ രുചി. നിങ്ങൾക്കതിന്റെ രുചി നന്നായി അറിയുകയും ചെയ്യാം. ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരിക്കട്ടെ

No comments:

Post a Comment