Friday, June 01, 2018

നിലവിളക്ക്

‘ ഏകവർത്തിർമ്മഹാവ്യാധിർ-
     ദ്വിവർത്തിസ്തു മഹാദ്ധനം; 
     ത്രിവർത്തിർമ്മോഹമാലസ്യം,  
     ചതുർവ്വർത്തിർദ്ദരിദ്രതാ ;
     പഞ്ചവർത്തിസ്തു ഭദ്രം സ്യാ – 


     ദ്വിവർത്തിസ്തു സുശോഭനം.’
      ഒറ്റത്തിരി മാത്രമിട്ട് വിളക്കുകത്തിച്ചാൽ രോഗത്തിൻറെ ലക്ഷണമെന്നും , മൂന്നു തിരിയിട്ടാൽ ആലസ്യത്തിൻറെ ലക്ഷ്ണമെന്നും, നാലു തിരി ദാരിദ്ര്യത്തിൻറെ ലക്ഷണമെന്നും , എന്നാൽ രണ്ടു തിരിയിട്ടാൽ ( കിഴക്കോട്ടും പടിഞ്ഞാറോട്ടും ) ഉത്തമമെന്നും തിരി അഞ്ചായാൽ വളരെ നല്ലതെന്നുമാണ് ആചാര്യന്മാർ വിധിച്ചിട്ടുളളത്.
             ഒന്ന്, മൂന്ന്, നാല്, തിരിയിട്ട് കത്തിച്ച നിലവിളക്കിൽ നിന്നും പ്രതികൂല ഊർജ്ജവും രണ്ടു , അഞ്ചു തിരിയിട്ട വിളക്കിൽ നിന്നും വളരെ അനുകൂല ഊർജ്ജവുമാണ് പ്രസരിക്കുന്നതെന്ന്   ‘ ഡൗസിങ് റോഡ് ‘ എന്ന ചെറിയ ഉപകരണം കൊണ്ട് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെ തെക്കു നിന്നുമുള്ള ദീപം ദർശിക്കണമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.തെക്കു നിന്നും വടക്കോട്ടാണ് കാന്തിക ശക്തി പ്രവഹിക്കുന്നത്. കാന്തിക ശക്തിയുടെ ഉത്ഭവസ്ഥാനമായ തെക്കു നിന്നുള്ള ദീപം ആ കാന്തിക ശക്തിയിലൂടെയാണ് കടന്നു വരുന്നത്. അതിനാലാണ് തെക്കു നിന്നുള്ള ദീപം ദർശിക്കണമെന്ന് പറയുന്നത്.
കടപ്പാട് : ശിവധ്വനി

No comments:

Post a Comment