Wednesday, June 06, 2018

നാമരൂപങ്ങള്‍കൊണ്ടാണ്‌ ഒരു വസ്തു മറ്റൊന്നില്‍നിന്ന്‌ വ്യത്യാസപ്പെടുന്നത്‌. നാമരൂപങ്ങള്‍മാത്രമാണ്‌ ഭേദമുളവാക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ അവ ഒന്നാണ്‌. ഇങ്ങനെയും വേദാന്തികള്‍ പറയുന്നു, ദൃശ്യവും സത്തയും വെവ്വേറെയില്ലെന്ന്‌. കയറു പാമ്പായി മാറുന്നത്‌ തോന്നല്‍ മാത്രം; ഭ്രമം നീങ്ങുമ്പോള്‍ പാമ്പു മറയുന്നു. ഒരുവന്‍ അവിദ്യയിലാണ്ടിരിക്കുമ്പോള്‍ ദൃശ്യത്തെ കാണുന്നു, ഈശ്വരനെ കാണുന്നുമില്ല, അയാള്‍ ഈശ്വരനെ കാണുമ്പോള്‍, അയാളെ സംബന്ധിച്ച്‌ പ്രപഞ്ചം പാടെ മറയുന്നു. ഈ ദൃശ്യത്തിന്റെ ഹേതു അവിദ്യ അഥവാ മായ ആണ്‌. അവികാര്യമായ കേവലവസ്തു അഭിവ്യക്തപ്രപഞ്ചമായി ധരിക്കപ്പെടുന്നു. ഈ മായ കേവലം ശൂന്യം അല്ലെങ്കില്‍ അസത്‌ ആണെന്ന്‌ പറഞ്ഞുകൂടാ. സത്തോ അസത്തോ അല്ലാത്തത്‌ എന്നാണ്‌ അതിന്റെ നിര്‍വചനം തന്നെ. അത്‌ 'അത്‌' എന്ന്‌ പറയാനാവൂ. ഈ അര്‍ത്ഥത്തില്‍ മായ അസത്‌ ആണ്‌. എന്നാല്‍ അതിനെ അസത്‌ എന്നും പറഞ്ഞകൂടാ; എന്തെന്നാല്‍, തീരെ ഇല്ലാത്തതെങ്കില്‍, ഈ ദൃശ്യപ്രപഞ്ചത്തെ ഉല്‍പ്പാദിപ്പിക്കാനതിന്‌ കഴിയാതെപോയേനെ. അതുകൊണ്ട്‌ മായ സത്തോ അസത്തോ അല്ലാത്ത ഒന്നാണ്‌. വേദാന്തശാസ്ത്രത്തില്‍ അതിനെ അനിര്‍വചനീയമെന്നാണ്‌ പറയുന്നതും. - സ്വാമി വിവേകാനന്ദന്‍

No comments:

Post a Comment