''അഹിംസാ സത്യശൗചദയാസ്തിക്യാദി
ചാരിത്ര്യാണി പരിപാലനീയാനി''
അഹിംസ, സത്യശീലം, ശുചിത്വം, ദയ, ദൈവമുïെന്ന ഉറപ്പ്, ഇത്യാദി ജീവിതമൂല്യങ്ങള്‍ പരിപാലിക്കപ്പെടേïതാണ്.
ഈവക സദ്ഗുണങ്ങള്‍ പ്രേരകശക്തിയായി എപ്പോഴും കൂടെയുïാകണം.
ആരെയും മനസ്സുകൊïോ വാക്കുകൊïോ കര്‍മ്മംകൊïോ വേദനിപ്പിക്കാതിരിക്കലാണ് അഹിംസ. അത് മനുഷ്യരായാലും മൃഗങ്ങളായാലും വൃക്ഷലതാദികളായാലും പ്രകൃതിയായാലും. എന്നാല്‍ ഇത് പൂര്‍ണ്ണമായി നടപ്പാക്കല്‍ പ്രയാസകരമാണ്. അതിനാലാണ് അഹിംസയ്ക്ക് പ്രാധാന്യം കൊടുത്ത് ചിന്തിച്ചു വളര്‍ന്ന ബുദ്ധമതവും ജൈനമതവും പെട്ടെന്ന് തളര്‍ന്നത്. അതിനാല്‍ പരമാവധി ആരെയും ഏതിനേയും ദ്രോഹിക്കാതെ ജീവിക്കുക എന്നതാണ് അഹിംസ കൊïു മനസ്സിലാക്കേïത്.
സത്യം എന്നത് പ്രയോഗത്തില്‍ വരുത്തുമ്പോഴും ഈ തത്വം ഉള്‍ക്കൊള്ളണം. ആരെയും വേദനിപ്പിക്കരുത്. വേദനിപ്പിക്കുന്ന സത്യങ്ങള്‍ പറയാതിരിക്കണം.
സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്ന ബ്രൂയാത് സത്യമപ്രിയം.
സത്യം പറയണം, പ്രിയം പറയണം. അപ്രിയമായ സത്യം പറയരുത്. അഥവാ സത്യം അപ്രിയമാണെങ്കില്‍ അത് പ്രിയംകരമായി അവതരിപ്പിക്കാന്‍ സാധിക്കണം.
ശൗചം എന്നാല്‍ ശുചിത്വം, വൃത്തി എന്നൊക്കെ കണക്കാക്കണം. ശുദ്ധമായ മനസ്സും ശരീരവും എന്ന രീതിയില്‍ പ്രവര്‍ത്തിക്കണം.
കഷ്ടപ്പെടുന്നവരോടും ദുഃഖമനുഭവിക്കുന്നവരോടും കൂടുതല്‍ സ്‌നേഹത്തോടെയും അനുകമ്പയോടെയും പ്രവര്‍ത്തിക്കുക എന്നതാണ് ദയ. എല്ലാവരോടും സ്‌നേഹം എന്നതായിരിക്കണം അതിന്റെ രീതി. ''സര്‍വഭൂതേഷു മാം വീക്ഷ്യ'' എല്ലാത്തിലും ദൈവത്തെ കാണുന്ന ശീലം.
ആസ്ത്യക്യം- ഉï് എന്നു പറയുന്ന അവസ്ഥ. ദൈവമുï് എന്ന ഉറപ്പിക്കല്‍. എല്ലാത്തിലും സ്ഫുരിക്കുന്നത് ദൈവീക ചൈതന്യം തന്നെ എന്ന നിശ്ചയം.
janmabhumi
No comments:
Post a Comment