Wednesday, July 25, 2018

അധ്യായം-18- 
25-ാം ശ്ലോകം
(1) അനുബന്ധം
കര്‍മം അനുഷ്ഠിച്ചതിനുശേഷം മുമ്പ് പ്രതീക്ഷിക്കാത്ത തിരിച്ചടി വിപരീതമായ അനുഭവം ഉണ്ടായേക്കാം. (2) ക്ഷയം-നാശം എന്നര്‍ത്ഥം. ധനങ്ങളുടെയും ദേഹത്തിന്റെയും നാശം, പുണ്യത്തിന്റെ നാശം എന്നിവ. (3)പൗരുഷം-കര്‍മം ചെയ്യാനുള്ള, ദേഹത്തിന്റെയും മനസ്സിന്റെയും സാമര്‍ത്ഥ്യം.
4) ഹിംസാം- കര്‍മാനുഷ്ഠാനംകൊണ്ട് മറ്റ് ജന്തുക്കള്‍ക്ക് ഉണ്ടായേക്കാവുന്ന പീഡകളും മരണവും.
അനവേക്ഷ്യ- മേല്‍പ്പറഞ്ഞ ദുഷ്ടാനുഭവങ്ങള്‍ ഒന്നും ചിന്തിക്കാതെ
ചെയ്യപ്പെടുന്ന കര്‍മങ്ങള്‍ താമസ ഗുണ പൂര്‍ണങ്ങളാണ്.
എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു?
മോഹാല്‍- സര്‍വ്വ കര്‍മങ്ങളുടെയും സത്സമാപ്തിക്കു കാരണം സര്‍വേശ്വരനായ ശ്രീകൃഷ്ണനില്‍ നിക്ഷിപ്തമാണ് എന്ന ജ്ഞാനം ഇല്ലാത്തത്. മനുഷ്യര്‍ താമസഗുണപൂര്‍ണമായ കര്‍മം ചെയ്യുന്നു.
സാത്ത്വികമായ കര്‍മകര്‍ത്താവിന്റെ ലക്ഷണം
അധ്യായം-18-26-ാം ശ്ലോകം
(1) മുക്തസംഗഃ- അശ്വമേധാദി യജ്ഞങ്ങളുടെ ഫലം സ്വര്‍ഗം മുതലായ ദിവ്യലോക പ്രാപ്തിയാണ്. അത്തരം സുഖത്തില്‍ ലേശംപോലും ആഗ്രഹമില്ലാതെ യജ്ഞപുരുഷനായ ഭഗവാന്റെ സന്തോഷത്തിന് വേണ്ടി മാത്രം കര്‍മം ചെയ്യുന്നവനാണ് സാത്ത്വികനായ കര്‍മകര്‍ത്താവ്.
(2) അനഹംവാദി- ഞാനാണ് ഈ യജ്ഞം ചെയ്യുന്നത് എന്ന് ഗര്‍വ്വോടെ സംസാരിക്കുകയേ ഇല്ല. തന്റെ യോഗ്യത സ്വയം പറഞ്ഞുനടക്കുകയുമില്ല. മനസ്സില്‍ അഹങ്കാരഭാവം തീരെ ഉണ്ടാവുകയേ ഇല്ല. എല്ലാം ഭഗവാന്റെ മാത്രം അധീനതയിലാണ് എന്ന് അയാള്‍ക്ക് അറിയാം.
(3) ധൃത്യുത്സാഹ സമന്വിതഃ
ധൃതി എന്നാല്‍ ധൈര്യം-കര്‍മം ആരംഭിച്ച് സമാപിക്കുന്നതിനിടയില്‍ ഏതെങ്കിലും ദുഃഖമോ വിഘ്‌നങ്ങളോ സംഭവിച്ചാല്‍ ഒരു ഭാവമാറ്റവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വഭാവം. ഉത്സാഹം-കര്‍മം ചെയ്യാനുള്ള ആവേശം എപ്പോഴും ഉണ്ടാവുക. ഈ രണ്ടു ഗുണങ്ങളും 
സാത്ത്വികനായ കര്‍ത്താവിന് ഉണ്ടായിരിക്കും.
(4) സിദ്ധ്യസിദ്ധ്യോര്‍ നിര്‍വികാരഃ
ആരംഭിച്ച കര്‍മം വിധി അനുസരിച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാലും, ഇല്ലെങ്കിലും ഫലം ഉണ്ടായാലും ഇല്ലെങ്കിലും സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ല. എല്ലാം ഈശ്വരന്റെ നി
യന്ത്രണത്തിലാണ്. എല്ലാം ഭഗവാന്റെ ഇച്ഛ അനുസരിച്ച് മാത്രമേ നടക്കുകയുള്ളൂ. സാത്ത്വിക ഗുണപൂര്‍ണമായ കര്‍മകര്‍ത്താവിന്റെ ലക്ഷണം ഇവയെല്ലാം ഉള്ളതാണ്.
janmabhumi

No comments:

Post a Comment