കിഴക്ക് ഉത്തമദിക്കായും, വടക്ക്, തെക്ക്, പടിഞ്ഞാറ് ദിക്കുകള്‍ അത്ര നന്നല്ല എന്നുമാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്.. ഉദിച്ചുയരുന്ന സൂര്യന്റെ ദര്‍ശനം ലഭിക്കുന്നതിനും, പ്രഭാത കിരണങ്ങള്‍ പ്രധാന വാതില്‍, ജനലുകള്‍ എന്നിവ വഴി വീടിനുള്ളില്‍ പതിക്കുന്നതിനുമാണ് കിഴക്ക് ദിക്കിന് അഭിമുഖമായി പ്രാചീന കാലത്ത് വീടുകളുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ചില വിശ്വാസങ്ങളുടേയും, ആചാരങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും അടിസ്ഥാനത്തില്‍ ദര്‍ശനം നിര്‍ണ്ണയിച്ചിരുന്നവരും കുറവല്ല. മാറിയ സാഹചര്യത്തില്‍ ഇതിന് വലിയ പ്രസക്തി ഇല്ല എങ്കിലും ശാസ്ത്രീയത എന്ത് എന്ന് സാധാരണക്കാര്‍ അറിയണം ശാസ്ത്രീയത (കിഴക്ക് ദര്‍ശനമാക്കാനുള്ള കാരണം) കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് മഴ ധാരാളമായി കിട്ടിയിരുന്നു.ഏതാണ്ട് ആറേഴുമാസം മഴയും, ബാക്കികാലം വേനലും, നല്ല കാറ്റും ലഭിക്കുന്ന ഭൂപ്രദേശങ്ങളാണ് കേരളത്തില്‍ കൂടുതലുമുള്ളത്. ഇവയെ മറികടക്കുവാനും ആവശ്യത്തിന് വിനിയോഗിക്കുവാനും തക്കവിധത്തില്‍ കിഴക്കോട്ടു ദര്‍ശനമായി വീടുകള്‍ നിര്‍മ്മിച്ചുവന്നു. മഴക്കാലത്ത് ലഭിക്കുന്ന പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശല്യത്തില്‍ നിന്നു രക്ഷ നേടുവാനും വീടിന്റെ ദര്‍ശനം നല്‍കുന്നതില്‍ നിന്ന് തെക്ക്, പടിഞ്ഞാറ് ദിക്കുകളെ ഒഴിവാക്കി എന്നും കരുതാവുന്നതാണ്. പഴയ വീടുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം വീടിന്റെ ദീര്‍ഘം തെക്കു വടക്കായാണ്. അതായത് കിഴക്ക് ദര്‍ശനമായിരിക്കുന്ന വീടുകളിലെ നീളമുള്ള പുറം ചുവരുകള്‍ തെക്കുവടക്കായാണുള്ളത്. അപ്രകാരമുള്ള നീണ്ട ചുവര്‍ഭാഗം മദ്ധ്യാഹ്ന സൂര്യന്റെയും, ഉച്ചകഴിഞ്ഞുള്ള സൂര്യന്റെയും ചൂടില്‍ നിന്ന് ഗൃഹവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നു. അതുപോലെ ചില കിടപ്പുമുറികള്‍, ഡ്രോയിംഗ് റൂം, ഇരിപ്പുമുറി എന്നിവ വടക്ക് ഭാഗത്തും, കുളിമുറി, വരാന്ത എന്നിവ സൂര്യപ്രകാശം ലഭിക്കുന്ന തെക്കുഭാഗത്തും, സ്ഥാപിക്കുന്നതും ഗൃഹവാസികളെ ചൂടില്‍ നിന്നും സംരക്ഷിക്കുന്നു. ഉച്ചനീചത്വങ്ങള്‍ ഭൂമിയുടെ പ്രാപഞ്ചിക ഊര്‍ജ്ജം വടക്ക് കിഴക്കേ ദിക്കില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അത് കൈമാറ്റം ചെയ്യപ്പെടുന്നത് തെക്കു പടിഞ്ഞാറേ ദിക്കിലേക്കാണ്.ഊര്‍ജ്ജം ലഭിക്കുന്ന വടക്ക്, കിഴക്ക് ദിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ വീടിന്റെ പ്രാധാന വാതില്‍ വടക്ക് ദിശയിലേക്കോ കിഴക്ക് ദിശയിലേക്കോ ആകുന്നത് ഈ ഊര്‍ജ്ജം വീടിനുള്ളില്‍ വ്യാപിക്കുന്നതിന് സഹായിക്കും. വടക്ക് ദിക്കില്‍ നിന്നു ലഭിക്കുന്ന കാന്തിക ഊര്‍ജ്ജം കിഴക്ക് ദിക്കില്‍ നിന്നു ലഭിക്കുന്ന സൗരോര്‍ജ്ജം എന്നിവ വീടിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വീടിനുള്ളില്‍ തങ്ങി നില്‍ക്കുന്നത് നല്ലതാണ്. അതിനാല്‍ വടക്ക്, കിഴക്ക് ദിശയുടെ എതിര്‍ ദിശകളായ തെക്ക് പടിഞ്ഞാറ് ദിശകള്‍ അടഞ്ഞ് ഇരിക്കണം എന്നു പറയുന്നു. അതിനാലാണ് പുരയിടത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗവും, വീടിന്റെ തെക്കു പടിഞ്ഞാറുഭാഗവും ഉയര്‍ന്നിരിക്കുന്നതാണ് നല്ലത് എന്ന് ആചാര്യന്‍മാര്‍ പറയുന്നത്...janmabhumi
No comments:
Post a Comment