ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക് ഭഗവാന്റെ വിശേഷങ്ങള്‍ പറയാന്‍ ഏത് അവസരം ലഭിച്ചാലും അതു പറഞ്ഞവതരിപ്പിക്കാന്‍ ആയിരം നാവാണ്. ഭഗവത് കഥകള്‍ പറയുന്നത് അവര്‍ക്ക് ഏറെ സന്തോഷകരമാണ്. എന്നാല്‍ വിദുരരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉദ്ധവര്‍ കുറച്ചുനേരം മൗനമവലംബിച്ചു. ”പ്രതിവക്തും ന ചോത്സേഹ.” മറുപടി പറയാന്‍ ഉത്സാഹം തോന്നിയില്ല.
പെട്ടെന്ന് പുളകോദ്ഭിന്ന സര്‍വാംഗനായി കണ്ണീര്‍ക്കണങ്ങള്‍ പൊഴിച്ചുകൊണ്ട് പരമപ്രേമത്തിന് പാത്രീഭൂതനായപോലെ കാണപ്പെട്ടു.
പെട്ടെന്ന് പുളകോദ്ഭിന്ന സര്‍വാംഗനായി കണ്ണീര്‍ക്കണങ്ങള്‍ പൊഴിച്ചുകൊണ്ട് പരമപ്രേമത്തിന് പാത്രീഭൂതനായപോലെ കാണപ്പെട്ടു.
”പുളകോദ്ഭിന്ന സര്‍വാംഗോ മുഞ്ചന്മീലദൃശ ശുചഃ
പൂര്‍ണാര്‍ത്ഥോ ലക്ഷിതസ്‌തേന സ്‌നേഹപ്രസരസംപ്പുത്”
പൂര്‍ണാര്‍ത്ഥോ ലക്ഷിതസ്‌തേന സ്‌നേഹപ്രസരസംപ്പുത്”
ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചവനായി ഉദ്ധവരെ വിദുര്‍ക്കു കാണാന്‍ കഴിഞ്ഞു.
സാവധാനത്തില്‍ കണ്ണീര്‍തുടച്ച് ഗദ്ഗദ കണ്ഠനായി വിദുരര്‍ക്കുള്ള മറുപടിയാരംഭിച്ചു.
ഹേ, വിദുരരേ, ഞാന്‍ അങ്ങയോട് എന്താണ് മറുപടി പറയുക. ഞാന്‍ ഇന്ന് ശ്രീയില്ലാത്ത ഗൃഹത്തില്‍ പെരുമ്പാമ്പിന്റെ വായില്‍പ്പെട്ടവനെപ്പോലെയായി. കൃഷ്ണനാകുന്ന ദിനമണി സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് പ്രകാശമാണ് ബാക്കിനിന്ന് പ്രശോഭിക്കുന്നത്.

പ്രപഞ്ചവാസികള്‍ ഭാഗ്യമില്ലാത്തവരായി. യാദവന്മാരുടെ കാര്യം ഏറെ കഷ്ടമാണ്. ശ്രീഹരിയെ തിരിച്ചറിയാത്ത അവര്‍ ദുര്‍ബുദ്ധികളും അജ്ഞാനികളുമാണ്. ചന്ദ്രന്‍ പൊഴിക്കുന്ന അമൃതകിരണങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍. ചന്ദ്രവംശത്തിലവതരിച്ച ഈ അമൃതകിരണനെ അവിവേകികളായ അവര്‍തെല്ലും തിരിച്ചറിഞ്ഞില്ല. ”യേ സംവസന്തോ ന വിദുര്‍ഹരിം”. ഇത്രയും കാലം ശ്രീഹരിയുടെ കൂടെത്തന്നെ കഴിഞ്ഞിട്ടും എന്തു പ്രയോജനമാണ് അവര്‍ നേടിയത്.
അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. എല്ലാം ആ പരമാത്മാവിന്റെ മായാവിലാസം. ഭഗവത്ഭക്തന്മാര്‍ക്ക് ആ പരമാത്മാവിനെ തിരിച്ചറിയാം. അല്ലാത്തവര്‍ ആ മായയില്‍പ്പെട്ട് ഉഴലുന്നു.
”യസ്യാനുരാഗപ്ലുതഹാസരാസ
ലീലാവലോക പ്രതിലബ്ധമാനാഃ
വ്രജസ്ത്രിയോദൃഗ്ഭിരനു പ്രവൃത്ത
ധിയോവസ്തുസ്ഥുഃ കില കൃത്യശേഷാഃ”
ലീലാവലോക പ്രതിലബ്ധമാനാഃ
വ്രജസ്ത്രിയോദൃഗ്ഭിരനു പ്രവൃത്ത
ധിയോവസ്തുസ്ഥുഃ കില കൃത്യശേഷാഃ”
വ്രജസ്ത്രീകളെ കണ്ടുപഠിക്കണം. അവരുടെ അനുരാഗരസം കാണണം. ആ അനുരാഗത്തില്‍ കുതിര്‍ന്ന കണ്ണന്റെ കണ്ണുകള്‍, ആ ദൃഷ്ടി, ആ ചേഷ്ടകള്‍ ഇതെല്ലാം അവര്‍ കണ്ണുകളില്‍ക്കൂടി ഹൃദയത്തിലേക്ക് ഒപ്പിയെടുത്തു. അവരുടെ ദൃഷ്ടികള്‍ ഭഗവാന്റെ മുഖത്തുനിന്നും ഇളക്കാതെ അതില്‍ ലയിച്ചുനിന്നു. മറ്റു കര്‍മങ്ങളെയെല്ലാം അവര്‍ മറന്നു.
അല്ല, ഭക്തന്മാരായവരേയും ഇടയ്ക്ക് ഭഗവാന്‍ ആ മായയില്‍ കളിപ്പിക്കാറുണ്ട്. അവരേയും ചിലപ്പോള്‍ മായയില്‍ പെടുത്തി രസിക്കും.
അല്ല, ഭക്തന്മാരായവരേയും ഇടയ്ക്ക് ഭഗവാന്‍ ആ മായയില്‍ കളിപ്പിക്കാറുണ്ട്. അവരേയും ചിലപ്പോള്‍ മായയില്‍ പെടുത്തി രസിക്കും.
”അയാജയദ് ഗോസവേന ഗോപരാജം ദ്വിജോത്തമൈഃ
വിത്തസ്യ ചോരുദാരസ്യ ചികീര്‍ഷന്‍ സദ്യയം വിഭുഃ”
വിത്തസ്യ ചോരുദാരസ്യ ചികീര്‍ഷന്‍ സദ്യയം വിഭുഃ”
ഗോസമ്പത്തുകൊണ്ട് സമ്പന്നമായിരുന്ന ഗോപരാജാനന്ദനെക്കൊണ്ട് ഗോസവയാഗം ചെയ്യിച്ചില്ലേ, ഭഗവാന്‍ നന്ദഗോപന്റെ സമ്പത്ത് ദുര്‍വ്യയം ചെയ്ത് നശിപ്പിക്കുന്ന ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ കരുതിക്കൂട്ടിത്തന്നെയാണ് ശ്രീകൃഷ്ണന്‍ ഈ യാഗം നടത്തിച്ചത്.
നന്ദഗോപന്‍ നടത്താന്‍ നിശ്ചയിച്ച ഇന്ദ്രയാഗം മുടക്കിച്ച് പകരം ഗോവര്‍ധന പര്‍വത പൂജ നടത്തിച്ചതും ഈ കണ്ണന്‍ തന്നെ.
നന്ദഗോപന്‍ നടത്താന്‍ നിശ്ചയിച്ച ഇന്ദ്രയാഗം മുടക്കിച്ച് പകരം ഗോവര്‍ധന പര്‍വത പൂജ നടത്തിച്ചതും ഈ കണ്ണന്‍ തന്നെ.
യശോദാ നന്ദഗോപന്മാരുടെയടുത്തും ഭഗവാന്‍ ഇത്തരത്തില്‍ മായാലീലകളാടി.
കംസവധം കഴിഞ്ഞ് ഉഗ്രസേന മഹാരാജാവിനെ സിംഹാസനത്തിലിരുത്തി രാജ്യാഭിഷേകം നടത്തിസേവകഭാവത്തില്‍ സേവിച്ചുനിന്ന ആ ശ്രീകൃഷ്ണ ഭഗവാന്റെ മായാലീലകള്‍ ആരുടെ നേരെയും പ്രവര്‍ത്തിക്കും.
കംസവധം കഴിഞ്ഞ് ഉഗ്രസേന മഹാരാജാവിനെ സിംഹാസനത്തിലിരുത്തി രാജ്യാഭിഷേകം നടത്തിസേവകഭാവത്തില്‍ സേവിച്ചുനിന്ന ആ ശ്രീകൃഷ്ണ ഭഗവാന്റെ മായാലീലകള്‍ ആരുടെ നേരെയും പ്രവര്‍ത്തിക്കും.
janmabhumi
No comments:
Post a Comment