Sunday, July 01, 2018

വീട് വെയ്ക്കാന്‍ വാങ്ങാന്‍ പാടില്ലാത്ത ഭൂമി ലക്ഷണങ്ങളെ ചൂണ്ടിക്കാട്ടി ഉത്തമ ഭൂമി ലക്ഷണങ്ങള്‍ മനസ്സിലാക്കി തരുന്ന ലേഖനമാണ് ചുവടെകൊടുക്കുന്നത്. വാങ്ങരുതാത്ത ഭൂമി 1. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയ ഭൂമി 2. ശ്മശാന ഭൂമി 3. കുന്നിന്‍ ചെരുവിലെ ഭൂമി (വാങ്ങാന്‍ ഉദ്ധേശിക്കുന്ന ഭൂമിയുടെ വടക്കു ഭാഗത്തോ,    കിഴക്ക് ഭാഗത്തോ,  മലകളോ,  കുന്നുകളോ ഉണ്ടാവകരുത്) 4. നദിക്കരയിലെ ഭൂമി 5. നടുക്ക് കുഴിയുള്ള ഭൂമി 6. ദുര്‍ഗന്ധം വമിക്കുന്ന ഭൂമി 7. ഇടിഞ്ഞ് പൊളിഞ്ഞ വീടുള്ള ഭൂമി 8. ആത്മഹത്യാ ദുര്‍മരണങ്ങള്‍ സംഭവിച്ച ഭൂമി 9. രണ്ട് വലിയ വസ്തുക്കളുടെ ഇടയ്ക്ക് കിടക്കുന്ന ചെറിയ ഭൂമി (രണ്ട് വലിയ കെട്ടിടങ്ങള്‍ക്ക് ഇടയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന ഭൂമി.) 10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, പബ്ലിക് ഓഫീസുകള്‍, സിനിമാ തീയേറ്റര്‍ എന്നിവയുടെ സമീപത്തെ ഭൂമി 11. മുന്‍ഭാഗത്ത് ഉയര്‍ന്ന വൃക്ഷങ്ങള്‍ ഉള്ള ഭൂമി (കിഴക്ക്, വടക്ക് ഭാഗത്ത്) 12. ഡ്രെയിനേജ് അടിയിലൂടെ പോകുന്ന ഭൂമി 13. തീവ്രതയേറിയ വൈദ്യുത ലൈനുകള്‍ കുറുകെ പോകുന്ന ഭൂമി 14. ദുര്‍മന്ത്രവാദികള്‍, ആഭിചാരക്കാര്‍ താമസിച്ച ഭൂമി 15. നാട് വിട്ട പോയ വ്യക്തി  വില്‍ക്കുന്ന ഭൂമി 16. വീടിന്റെ തെക്ക് ഭാഗത്തോ, തെക്ക് പടിഞ്ഞാറുഭാഗത്തോ, തെക്ക് കിഴക്ക് ഭാഗത്തോ കുളമോ കിണറോ ഉള്ള ഭൂമി 17. നിലവിലുള്ള വസ്തുവിന്റെ കിഴക്കു ഭാഗത്തോ, വടക്കു കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ ഉള്ള ഭൂമി മാത്രം വാങ്ങുക 18. നിലവിലുള്ള വസ്തുവിന്റെ  അടുത്ത് കിടക്കുന്ന വസ്തു സമചതുരമോ, ദീര്‍ഘ ചതുരമോ ആയാല്‍ മാത്രമേ വാങ്ങാവൂ 19. വാങ്ങാനുേദ്ദശിക്കുന്ന വസ്തുവിന്റെ തറനിരപ്പ് നിലവിലുള്ള വസ്തുവിന്റെ  തറനിരപ്പിനേക്കാള്‍ ഉയര്‍ന്നതാകരുത്. ശ്രേഷ്ഠാ ദുരധമാ നമുക്കതവിപരീതാ മിഗ്രിതാ മധ്യമാ (പശുക്കളും മനുഷ്യരും അധിവസിക്കുന്നതും പുഷ്പങ്ങളും പാലുള്ള മരങ്ങളും, സമതലമായതും കിഴക്കോട്ട് ചെരിവുള്ളതും മന്ദമായ ശബ്ദമുള്ളതം, ജലം പ്രദക്ഷിണമായി ഒഴുകുന്നതും, വിത്തുകള്‍ വേഗം കിളിര്‍ക്കുന്നതും സര്‍വ്വദാ ജലം ഉള്ളതും സമശീതോഷ്ണവുമായ ഭൂമി നല്ലതാണ്.)ഇതു കൂടാതെ വാങ്ങാന്‍ ഉേദ്ദശിക്കുന്ന ഭൂമിയില്‍ ആദ്യമായി പ്രവേശിപ്പിക്കുമ്പോള്‍ നിമിത്ത ലക്ഷണങ്ങള്‍ക്കൂടി പരിഗണിക്കേണ്ടതുണ്ട്. ആയതിന് ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ സമീപ്പിക്കുന്നതു തന്നെയാണ് നല്ലത്...janmabhumi

No comments:

Post a Comment