Sunday, July 22, 2018

റയി പെറ്റ പെണ്‍കുട്ടി കുലംനശിപ്പിക്കുമെന്ന ഭയം. ബാലഹത്യ ചെയ്യുന്നതിലെ മനസ്താപം. രണ്ടില്‍ നിന്നും രക്ഷപെടാന്‍ വിക്രമാദിത്യ രാജാവും കൂട്ടരും കണ്ടെത്തിയ മാര്‍ഗം ഇതായിരുന്നു ;വാഴപ്പിണ്ടി കൊണ്ടൊരു ചങ്ങാടമുണ്ടാക്കി  കുട്ടിയുടെ തലയില്‍ ഒരു പന്തവും കൊളുത്തി നദിയിലൊഴുക്കുക.രാജ ഭടന്മാര്‍ കുട്ടിയെ കണ്ടെത്തി  അപ്രകാരം ചെയ്തു . ഈ വിവരമറിഞ്ഞ വരരുചി  തനിക്കു  വരാനിരുന്ന ആപത്ത് ഒഴിവായല്ലോ എന്നോര്‍ത്തു ഏറെ  സന്തോഷിച്ചു .
 ഒരുനാള്‍ വരരുചി യാത്രക്കിടെ ഒരു ബ്രാഹ്മണന്റെ വസതിയില്‍ ഭക്ഷണം കഴിക്കാനായി കയറി .  ഊണ് കഴിക്കാന്‍ ക്ഷണിച്ചിരുത്തിയ ബ്രാഹ്മണനോട് , അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാനായി,  ഞാന്‍ ഊണ് കഴിക്കണമെങ്കില്‍ ചില ദുര്ഘടങ്ങളൊക്കെയുണ്ട് അത് സാധിക്കുമോ എന്നാരാഞ്ഞു . കുളികഴിഞ്ഞുടുക്കാന്‍ വീരാളിപ്പട്ടു വേണം,നൂറു പേര്‍ക്ക് ഊണ് കൊടുത്തിട്ടേ ഞാന്‍ ഭക്ഷണം കഴിക്കൂ ,എന്റെ ഊണിനു നൂറ്റെട്ട് കൂട്ടം കൂട്ടാന്‍ വേണം ,ഊണ് കഴിഞ്ഞാല്‍ എനിക്ക് മൂന്നുപേരെ തിന്നണം ,നാലുപേരെന്നെ ചുമക്കുകയും വേണം . ഇത്രയും കാര്യങ്ങളാണ് വരരുചി ആവശ്യപ്പെട്ടത്. ബ്രാഹ്മണന്‍ ഇതുകേട്ട് ആകെ ആശയക്കുഴപ്പത്തിലായി .ഇത് കേട്ട് വീടിനകത്തിരുന്ന കന്യക, ഇതെല്ലം തരാമെന്നു അച്ഛന്‍ പറഞ്ഞോളൂ എന്ന് ബ്രാഹ്മണനോട് പറഞ്ഞു .
വീരാളി പട്ടു വേണമെന്ന് പറഞ്ഞത് ചീന്തല്‍  കോണകത്തിനാണ്. വൈശ്യം വേണമെന്നാണ് നൂറുപേര്‍ക്കു ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ സാരം . നൂറ്റെട്ട് കൂട്ടം കൂട്ടാന്റെ ഗുണമുള്ള ഇഞ്ചിക്കറി വേണമെന്നാണ് നൂറ്റെട്ട്  കൂട്ടാന്‍ വേണമെന്ന് പറഞ്ഞതിന്റെ സാരം ,വെറ്റിലയും അടക്കയും നൂറും കൂട്ടി മുറുക്കണമെന്നാണ് മൂന്നു പേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം. നാലുപേരെന്നെ ചുമക്കണമെന്നു പറഞ്ഞത് ഊണ് കഴിഞ്ഞു വിശ്രമിക്കണം എന്നാണ് . അതായത് നാലുകാലുള്ള കട്ടിലില്‍ കിടക്കണമെന്ന് . മകളുടെ ബുദ്ധി വിശേഷമോര്‍ത്ത് സന്തോഷിച്ച ബ്രാഹ്മണന്‍ എല്ലാം പെട്ടെന്ന് തയ്യാറാക്കാന്‍ മകളോട് ആവശ്യപ്പെട്ടു. കുളി കഴിഞ്ഞു വരരുചി എത്തിയപ്പോഴേക്കും ചീന്തല്‍ കോണകം,വൈശ്യത്തിനു വേണ്ട ചന്ദനം, ഹവിസ്സ്, പൂവ് , നൂറുകൂട്ടം കൂട്ടാന് തുല്യമായ ഇഞ്ചിക്കറി,മുറുക്കാനുള്ള സാധനങ്ങള്‍ , കിടക്കാന്‍ കട്ടില്‍ എന്നിവയെല്ലാം തയ്യാറാക്കിയിരുന്നു . കന്യകയുടെ ബുദ്ധി വൈഭവത്തില്‍ സന്തുഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ബ്രാഹ്മണനെ അറിയിച്ചു. മകളെ അദ്ദേഹം വരരുചിക്കു വിവാഹം ചെയ്തു നല്‍കി. വരരുചി ഭാര്യയെ സ്വഗൃഹത്തിലേക്കു  കൊണ്ടുപോന്നു . ഒരിക്കല്‍ രണ്ടുപേരും  സല്ലാപത്തിലേര്‍പ്പെട്ട നേരം ഭാര്യയുടെ തലമുടി ചീകി ഒതുക്കുകയായിരുന്നു വരരുചി . തലയില്‍ വലിയൊരു വ്രണത്തിന്റെ അടയാളംകണ്ടു .അതെന്തെന്ന് അന്വേഷിച്ച വരരുചിയോടു, എന്നെ ചങ്ങാടത്തില്‍ നിന്ന് കിട്ടിയതാണെന്നു അമ്മ പറഞ്ഞിട്ടുണ്ട്,  ആ സമയത്തു എന്റെ തലയില്‍ പന്തം കുത്തി നിര്‍ത്തിയിരുന്നു അതിന്റെ മുറിവുണങ്ങിയ പാടാണ് ഇതെന്ന് ഭാര്യ അറിയിച്ചു.
വരരുചിക്ക് ഇത് പറയി പെറ്റ  പെണ്‍കുഞ്ഞാണെന്നു മനസ്സിലായി . ആദ്യം ദുഃഖം തോന്നിയെങ്കിലും കാര്യങ്ങളെല്ലാം ഭാര്യയെ ധരിപ്പിച്ച  ശേഷം അവരോടൊപ്പം ദേശാടനത്തിനായി നാട് വിട്ടു .മലയാള ദേശത്തു കൂടെയായിരുന്നു അവരുടെ യാത്ര . ദേശാടനത്തിനിടെ ഭാര്യ ഗര്‍ഭം ധരിച്ചു .ഗര്‍ഭം പൂര്‍ണമായി പ്രസവ വേദനയെടുത്ത ഭാര്യയെ കൂടി വരരുചി തൊട്ടടുത്ത വനത്തിലേക്ക് പോയി. അവിടെ കിടന്നു പ്രസവിച്ച ഭാര്യയോട്  കുഞ്ഞിനെ അവിടെ തന്നെ ഉപേക്ഷിക്കാന്‍ വരരുചി പറഞ്ഞു. പ്രസവം കഴിഞ്ഞ ഭാര്യയോട് കുഞ്ഞിന് വായയുണ്ടോ എന്ന് വരരുചി അന്വേഷിച്ചു. ഉണ്ടെന്നു ഭാര്യ മറുപടി പറഞ്ഞു .എന്നാല്‍ വായ നല്‍കിയ ദൈവം ഭക്ഷണം നല്‍കിക്കോളും എന്ന് ഭാര്യയെ ഉപദേശിച്ചു . അതിനു ശേഷം കുഞ്ഞിനെ വഴിയിലുപേക്ഷിച്ചു ഇരുവരും യാത്രയായി.
janmabhumi

No comments:

Post a Comment