Friday, July 27, 2018

ഇന്ന് നമുക്ക് കലിയുഗത്തെ പറ്റി അൽപ്പം വിവരിക്കാം. ഭഗവാൻ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്തതോട് കൂടി കലിയുഗം ആരംഭിക്കുന്നത്. കലിയുഗം തുടങ്ങിയിട്ട് അയ്യായിരം വർഷമായി.കലിയുഗത്തിന് തിഷ്യ യുഗം എന്ന് മറ്റൊരു പേരു കൂടി ഉണ്ട് ഇതിന്റെ അർത്ഥം ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ്. ഇവിടെ നിങ്ങൾക്ക് ഒരു സംശയം വരാം. മഹാപാപങ്ങൾ വിളയുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്ന്. അതിന്റെ കാരണം ഈ യുഗത്തിൽ എല്ലാം ക്ഷിപ്രസാധ്യമായിത്തിരുന്നതാണ് എന്ന് തന്നെ. മറ്റുള്ള മൂന്ന് യുഗങ്ങളിൽ വർഷങ്ങളോളം യജ്ഞo. തപസ് പൂജ തുടങ്ങിയവ അനുഷ്ഠിച്ചാലാണ് മുക്തി ലഭിക്കുന്നത്.എന്നാൽ കലിയുഗത്തിൽ ഭഗവാന്റെ തിരുനാമങ്ങൾ ജപിച്ചാൽ മതി. സർവ്വ ആഗ്രഹങ്ങളും വളരെ വേഗത്തിൽ സാധിക്കുന്നതായിരിക്കുന്നതായിരിക്കും. പൂന്താനം ജ്ഞാനപാനയിൽ കലിയുഗം മറ്റു യുഗങ്ങളിൽ വെച്ച് ശ്രേഷ്ഠമാണ്ന്ന് വർണ്ണിക്കുന്നുണ്ട് അതു പോലെ തന്നെ മേൽപത്തൂരിന്റെ നാരായണീയത്തിൽ പറയുന്നത് നമുക്കൊന്നു നോക്കാം.ദുഷ്ടന്മാരെ നിഗ്രഹിക്കുന്നവനും ഭക്തൻമാരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവാൻ മറ്റു യുഗങ്ങളെ അപേക്ഷിച്ച് ശ്രേഷ്ഠമായത് കലിയുഗം തന്നെയാണ് അതിപ്രയാസകരങ്ങളായ യജ്ഞം തപസ്സ് മുതലായവ കൊണ്ട് മറ്റു യുഗങ്ങളിൽ അങ്ങ് പ്രസാദിക്കുന്നു എന്നാൽ ഈ കലിയുഗത്തിലാകട്ടെ അങ്ങയെ സ്മരിക്കുന്നവർക്കും. അങ്ങയുടെ തിരുനാമജപിക്കുന്നവർക്കും. നിന്തിരുവടിയുടെ അനുഗ്രഹം സിദ്ധിക്കുന്നു... ഇങ്ങനെയൊക്കെയാണങ്കിലും പലർക്കും ദിവസത്തിൽ ഒരു തവണ പോലും ഭഗവാന്റെ നാമം ജപിക്കാൻ കഴിയില്ല എന്തിനെറെ പറയുന്നു.ഇതുപോലുള്ള പോസ്റ്റുകൾ ഒന്നു ഷെയർ ചെയ്യാൻപോലും കുറച്ചിലാണ്.ഭഗവാന്റെ നാമങ്ങൾ ജപിക്കുന്നത് മററുള്ളവർ കേട്ടാൽ എന്ത് വിചാരിക്കു എന്ന് ചിന്തിക്കുന്നവർ അനേകം പേർ ഉണ്ട്. എന്നാൽ അറിഞ്ഞോളു. ഭഗവാന്റെ നാമം ജപിക്കുന്നതിന്.നാണവും മാനവും നോക്കാതെ വേണം ജപിക്കാൻ. ഇതെപറ്റി ഭാഗവതത്തിൽ ഒരു കഥയുണ്ട്. ഗോപസ്ത്രികളെല്ലാം ഭഗവാനിൽ അങ്ങേയറ്റും ഭക്തി ഉള്ളവരാണന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഒരു ദിവസം ഗോപികമാരെല്ലാം വസ്ത്രങ്ങളെല്ലാം അഴിച്ച് വെച്ച് കാളിന്ദിയിൽ കുളിക്കാനിറങ്ങി. പാട്ടും തുടിയും കുളിയും തകൃതിയായി നടക്കുന്നതിനിടയിൽ.ഉണ്ണികണ്ണൻ സൂത്രത്തിൽ അവരാരും കാണാതെ ഗോപികമാരുടെ വസ്ത്രങ്ങൾ മുഴുവനും എടുത്തു് അതിനടുത്തുള്ള ഒരാൽ മരത്തിൽ കെട്ടി തൂക്കി എന്നിട്ട് കണ്ണനും അതിൽ മേലിരുന്നു ഓടക്കുഴലൂതി.വേണുഗാനം കേട്ടിടത്തേക്ക് തങ്ങളുടെ കണ്ണുകൾ പായിച്ചു നോക്കിയപ്പോൾ.കള്ള കൃഷ്ണൻ തങ്ങളുടെ ചേലകൾ മുഴുവൻ ആൽമരത്തിൽ കെട്ടി തൂക്കി.ഞാനൊന്നും മറിത്തില്ലേ രാമനാരായണാ എന്ന മട്ടിൽ ഓടക്കുഴലൂതുന്നു.ഇതു കണ്ടപ്പോൾ കുറച്ച് നേരത്തെക്ക് ഗോപസ്ത്രികൾ തരിച്ച് നിന്നു പോയി.പൊന്നുണ്ണിക്കണ്ണാ ദയ്വ് ചെയ്ത് ഞങ്ങളുടെ വസ്ത്രങ്ങൾ ഇങ്ങ് തരു.ഞങ്ങൾ പാവങ്ങളല്ലേ? ഇല്ല ഞാൻ തരില്ല. കണ്ണാ ഞങ്ങളുടെ കണ്ണനല്ലേ എത്രനേരമായി ഞങ്ങൾ ഈ വെള്ളത്തിൽ നില്ക്കുന്നു എന്തേ കൃഷ്ണാ ഞങ്ങളിൽ ദയ തോന്നാത്തത്. ഞങ്ങൾ നിനക്ക് ഒത്തിരി വെണ്ണ തരാം ആ വസ്ത്രം ഇങ്ങ് തരു.കണ്ണാ ഞങ്ങളല്ലേ നിന്നെ എടുത്തു വളർത്തിയത് നിനക്ക് പാലും വെണ്ണയും തന്നവരല്ലെ. നിന്റെ മുരളി ഗാനം കേൾക്കുമ്പോൾ എല്ലാ ജോലികളും ഉപേക്ഷിച്ച് നിന്റെയടുത്തേക്ക് ഓടിയെത്തുന്നവരല്ലെ? ഒരു കള്ള ചിരി ചിരിച്ചു കണ്ണൻ പറഞ്ഞു.വെള്ളത്തിൽ നനയാതിരിക്കാനല്ലേ നിങ്ങൾ ചേലകൾ അഴിച്ച് വെച്ചത്. ഞാനിപ്പോൾ അങ്ങോട്ടെറിഞ്ഞു തന്നാൽ ഇവനനഞ്ഞു പോകില്ലേ?. അത് സാരമില്ല കണ്ണാ ഇങ്ങ് തരും ഞങ്ങളുടെ പൊന്നുണ്ണിയല്ലേ? നിങ്ങൾ ഈ കാണിച്ച് തെറ്റല്ലേ പവിത്രമായ ഈ കാളിന്ദിയിൽ നഗ്നയായിട്ട് കുളിക്കാൻ പാടുണ്ടോ. അതു കൊണ്ട് നിങ്ങളിൽ ഓരോരുത്തരായി കരക്ക് കയറി വന്നു ചേലവാങ്ങിക്കോളു.. അവസാനം കണ്ണന്റെയടുത്ത് തങ്ങളുടെ വേലകൾ ഒന്നും വിലപോകില്ലെന്ന് മനസിലായി.ഗോപസ്ത്രികൾ യഥാർത്ഥ കൃഷ്ണ ഭക്തകളാണ് അവർക്ക് ദേഹാഭിമാനമാണോ ദേഹത്തെ മറന്നുള്ള ഭക്തിയാണോ? ഏതാണ് മികച്ച് നിൽക്കുന്നതെന്നു. ഭഗവാനറിയണം. യഥാർത്ഥ ഭക്തിയുള്ളവർ ദേഹത്തെ അവഗണിച്ചു കൊണ്ടു ഭക്തിയിൽ മുഴുകും അതാണ് ശ്രേഷംമായ ഭക്തി ഗോപസ്തികൾക്ക് ആ ഉത്തമമായ ഭക്തിയുണ്ടോ എന്നറിയുന്നതിനുള്ള ഒരു പരിക്ഷയാണ്.വസ്ത്രാപഹരണത്തിൽക്കൂടി ഭഗവാൻ നിർവഹിച്ചത്.ഇവിടെ ഇവർക്ക് ദേഹാഭിമാനമാണ് വലുതെങ്കിൽ അവർ ഒരിക്കലും ഭഗവാന്റെ മുമ്പിൽ നഗ്നകളായി വരില്ലായിരുന്നു. അതു കൊണ്ടാണ് ഭഗവാനെ ഭജിക്കുന്നതിൽ നാണവും മാനവും നോക്കാതെ ഭജിക്കണം എന്ന് പറയുന്നത്. നമ്മൾ നിത്യവും ക്ഷേത്രത്തിൽ പോകുന്നവരാണങ്കിൽ ചിലർ പലതും പറഞ്ഞ് കളിയാക്കും അതൊന്നും കാര്യമാക്കരുത് അവർക്ക് കഴിയാത്ത കാര്യം നമ്മൾ ചെയ്യുമ്പോൾ അവരുടെ മനസിൽ അസൂയ പൊട്ടി മുളക്കും അതിനവർ പലതും പറഞ്ഞ് കളിയാക്കാൻ ശ്രമിക്കും. അതു കൊണ്ട് ക്ഷേത്രത്തിൽ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ നാമ ജപം ഉണ്ടെങ്കിൽ മറ്റുള്ളവർ തന്നെ പറ്റി എന്ത് വിചാരിക്കും മെന്ന്ചിന്തിക്കാതെ ഭഗവാനെ സേവിക്കുന്നതിൽ നാണവും മാനവും നോക്കാതെ ആ നാമ ജപത്തിൽ പങ്ക് ചേർന്ന് ഭഗവാൻ തന്ന ഈ ജന്മം സഫലമാക്കി വിഷ്ണുലോകത്തേക്കോ ശിവ ലോകത്തേക്കോ പോകുക.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
poduval

No comments:

Post a Comment