Sunday, July 22, 2018

നമഃശിവായ ആദിയായൊരക്ഷരങ്ങള്‍‌കൊണ്ടു ഞാന്‍
ചുരുക്കിനല്ല കീര്‍ത്തനങ്ങള്‍ ചെല്ലുവാന്‍ ഗണേശനും,
മനസ്സില്‍‌ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമഃശിവായ പാര്‍‌വ്വതീശ പാപനാശനാ ഹരേ

മനുഷ്യനായി മന്നില്‍‌വന്നു ഞാന്‍‌ പിറന്നകാരണം,
മനപ്രസാദമില്ലെനിക്കു വ്യാധികൊണ്ടൊരിക്കലും,
മുഴുത്തുവന്ന വ്യാധി വേരറുത്തുശാന്തിനല്‍‌കണം
നമഃശിവായ പാര്‍‌വ്വതീശ പാപനാശനാ ഹരേ

ശിവായയെന്നോരക്ഷരങ്ങള്‍ ഓതുവാനനുഗ്രഹിക്കണം,
ശിവാകൃപാകടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം,
ശിവായശംഭുവിന്‍‌പദാരവിന്തമോടു ചേര്‍‌ക്കണം
നമഃശിവായ പാര്‍‌വ്വതീശ പാപനാശനാ ഹരേ

വലിയമാമലമകളെ വാമഭാഗെ വെച്ചതും
വഴിയൊടുപകുത്തുപാതിദേഹവും കൊടുത്തതും,
വഴിയോടങ്ങു ഗംഗചന്ദ്രമൌലിയില്‍‌ ധരിച്ചതും,
നമഃശിവായ പാര്‍‌വ്വതീശ പാപനാശനാ ഹരേ

യമന്‍‌ വരുന്നനേരം അങ്ങെനിക്കു പേടിപോക്കണം,
എരിഞ്ഞകണ്ണില്‍ അഗ്നിപോലെ യമനെയൊന്നു നോക്കണം,
ഇണങ്ങിവന്ന ദേഹി ദേഹമോടു വേര്‍‌പെടുമ്പോഴും,
നമഃശിവായ പാര്‍‌വ്വതീശ പാപനാശനാ ഹരേ

No comments:

Post a Comment